Sunday, 31 July 2016

പിതൃക്കൾ

(കവിത )
കർക്കിടകത്തിൻ കറുത്തവാവിൽ
കാക്കകളാർക്കും പുലർവേളയിൽ
കാലം കഴിഞ്ഞ പിതൃക്കളെയോർത്തവർ
കാവിലോ പിണ്ഡ സമർപ്പണം ചെയ്യുന്നു
കാണാതെ പോയവർ ജീവിത കാലത്താ
കാരുണ്യം തേടിയ താത മാതാക്കളെ
കാലം കെടുത്തൊരാ നല്ല മനസ്സുകൾ
കാത്തിരുന്നാലും വരികില്ലൊരിക്കലും
-പ്രശാന്ത് കണ്ണോം-
 

Saturday, 16 July 2016

കർക്കിടകം

Welcome...

കർക്കിടകം
..........................................
കർക്കിടകത്തിൻ നാളെത്തി
കാർമുകിൽ മാല കൊരുത്തിട്ട്
വിണ്ണിൽ ‘മാരി’ നിറച്ചിട്ട്
മണ്ണിൽ ‘മാരി’ ചൊരിഞ്ഞിട്ട്
രാമായണമതു വാങ്ങേണം
പാരായണമതു ചെയ്യേണം
മാരിയകറ്റാൻ കഞ്ഞി മരുന്നും
കായചികിൽസയുമാവേണം




ബഷീർ ഓർമ്മ ദിനം പ്രണാമം...


Welcome .....






July 5

ബഷീർ ഓർമ്മ ദിനം
പ്രണാമം...
...................
പ്രേമലേഖനം വായിച്ച്
ബാല്യകാല സഖിയോടൊപ്പമിരിക്കുമ്പോൾ
ശബ്ദങ്ങളില്ലാതെ...
ന്റുപ്പാപ്പയുടെ ആന നടന്നടുത്തതും
മരണത്തിന്റെ നിഴലിലായ ആ നിമിഷം....
മുച്ചീട്ടുകളിക്കാരന്റെ മകൾ
സ്ഥലത്തെ പ്രധാന ദിവ്യനുമായ് വന്നു,
ഒപ്പം ആനവാരിയും പൊൻകുരിശും.
ജീവിത നിഴൽപ്പാടുകളിൽ
പാത്തുമ്മായുടെ ആട്
മതിലുകളോടു ചേർന്ന് ഇത് നോക്കി നിന്നു....
'താരാസ്പെഷ്യൽസ്' 'അറിയാതെ പറഞ്ഞു പോയി
ഈ സമയത്തും മാന്ത്രികപ്പൂച്ച
പ്രേം പാറ്റയുടെ പിറകേയായിരുന്നു....
എല്ലാം വൈക്കത്തു കാരനായ
ആ ഇമ്മിണി ബെല്ല്യ ആളിന്റെ
ബേപ്പൂർ സുൽത്താന്റെ നോവാ....നോവലാ...

Saturday, 2 July 2016

കണ്ണീർ

Welcome......
 

കണ്ണീർ
................
കരിമേഘങ്ങൾ കരയുന്നേ
കണ്ണീർ മഴയായ് പൊഴിയുന്നേ
കാടില്ലിവിടെ കാട്ടാറുകളും
കരിവിഷമല്ലാതൊന്നില്ല
കാടുകൾ കാക്കുക കൂട്ടരെ നമ്മൾ
കായ് കനി നട്ടു വളർത്തേണം
കുന്നും മലയും തോടും പുഴയും
കണ്ണിൻ കാഴ്ചകളാക്കേണം