Saturday 28 November 2015

വയലാർ സ്മൃതി മണ്ഡപം, വയലാർ,ആലപ്പുഴ

Welcome...
prasanthkannom.blogspot.com

28.11.2015
വയലാർ സ്മൃതി മണ്ഡപം, വയലാർ,ആലപ്പുഴ 
എന്റെ ‘കുഞ്ഞണ്ണാനും കുട്ട്യോളും’
കവിതാസമാഹാരം ശ്രീ.വയലാർ ശരത്ചന്ദ്രവർമ്മ ബാലസാഹിത്യകാരൻ ശ്രീ.ഉല്ലലബാബുവിനു നല്കി പ്രകാശനം ചെയ്യുന്നു





Friday 27 November 2015

പേന്‍

Welcome....
prasanthkannom.blogspot.com
പേന്‍
............
തലയില്‍ കേറി താമസമാണീ
വിരുതന്‍ ചെറുകരിവീരന്‍
തലമുടിനാരിന്‍ തണലില്‍ കഴിയും
വിരുതന്‍ ചെറുകടിവീരന്‍
തലമുടി ചീകാന്‍ മടി കാട്ടീടില്‍
പെരുകും പേനൊരു വീരന്‍
തലമുടി ചീകി വെടിപ്പാക്കീടില്‍
പായും ഈ ചെറു വീരന്‍

ഓണം

Welcome...
prasanthkannom.blogspot.com
ഓണം
..............
ഓണം വന്നോണമെന്നൊരുത്തന്‍
എന്തോണം വന്നോണമെന്നൊരുത്തന്‍
കടം കൊണ്ടോണമെന്നൊരുത്തന്‍
കാണം വിറ്റോണമെന്നൊരുത്തന്‍
കളികളുടെയോണമെന്നൊരുത്തന്‍
കള്ളമില്ലാത്തോണമെന്നൊരുത്തന്‍
അതെന്തോണമെന്നൊരുത്തന്‍
അതാണോണമെന്നൊരുത്തന്‍

‘കുഞ്ഞണ്ണാനും കുട്ട്യോളും’ പ്രകാശനം

Welcome.....
prasanthkannom.blogspot.com

എന്റെ കവിതാ സമാഹാരം
‘കുഞ്ഞണ്ണാനും കുട്ട്യോളും’
പ്രകാശനം
ശ്രീ.വയലാർ ശരത്ചന്ദ്രവർമ്മ
28.11.2015നു പകൽ 2.30നു
വയലാർ സ്മൃതി മണ്ഡപം,വയലാർ,ആലപ്പുഴ
മുഖചിത്രം-ഗിരീഷ് മക്രേരി
ചിത്രങ്ങൾ-എനിക്കൊപ്പം,അഭിരാമി കണ്ണോം
സ്വാഗതം......

Wednesday 25 November 2015

കുഞ്ഞണ്ണാനും കുട്ട്യോളും

Welcome.....
prasanthkannom.blogspot.com

കുഞ്ഞണ്ണാനും കുട്ട്യോളും
................................................
കുന്നിമരത്തിലെ കുഞ്ഞണ്ണാനും
കുന്നിന്‍ ചെരുവിലെ കുട്ടികളും
കഞ്ഞീം കറീയും കളിച്ചിടുന്നേ
കണ്ണാരം പൊത്തി ഒളിച്ചിടുന്നേ
കുന്നിക്കുരുവിന്റെ തോരനുണ്ടേ
കുമ്പളങ്ങാക്കറി വേറെയുണ്ടേ
കുട്ട്യോള്‍ക്ക് മാമ്പഴപ്പായസവും
കുട്ടയില്‍ കണ്ണന്‍ പഴവുമുണ്ടേ
കുട്ടികളെല്ലാം നിരന്നിരുന്നേ
കുഞ്ഞണ്ണാന്‍ സദ്യ വിളമ്പിടുന്നേ
കൂട്ടുകാരെല്ലാരും വന്നീടണേ
കൂട്ടത്തില്‍ സദ്യ രുചിച്ചീടണേ


സ്നേഹാദരസംഗമം

Welcome.....
prasanthkannom.blogspot.com
സ്നേഹാദര സംഗമം
പുസ്തക പ്രകാശനം

......................................
രാമകൃഷ്ണൻ കണ്ണോമിന്റെ
`അക്ഷരപ്രണാമം' ഗാനസമാഹാരവും
എന്റെ `കുഞ്ഞണ്ണാനും കുട്ട്യോളും'
കവിതാസമാഹാരവും വയലാർ ശരത് ചന്ദ്രവർമ്മ
പ്രകാശനം ചെയ്യുന്നു.
പ്രിയ കൂട്ടുകാർക്ക്
സ്വാഗതം......


Friday 20 November 2015

അടിതെറ്റിയാല്‍!

Welcome....
prasanthkannom.blogspot.com
അടിതെറ്റിയാല്‍!
.............................
പാലക്കാട്ടെ വേലപ്പന്‍
വേലകള്‍ കാട്ടും വീരപ്പന്‍
പാലം കേറി മറിഞ്ഞപ്പോള്‍
തലയും കുത്തി വീണല്ലോ!  
അടി തെറ്റുമ്പോള്‍ ആനക്കും
പതനം വരുമെന്നോര്‍ക്കേണം



Thursday 19 November 2015

എന്തൊരു പൂച്ച

Welcome....
prasanthkannom.blogspot.com
എന്തൊരു പൂച്ച
..............................
കൊച്ചീലുള്ളൊരു പൂച്ച
കൊച്ചമ്മിണിയുടെ പൂച്ച
കൊച്ചു വെളുപ്പാന്‍ കാലം
കൊച്ചീ ചന്തയിലെത്തി
കൊച്ചീ കടലിലെ മീനും
കൊച്ചീപ്പന്റെ മലക്കറിയും
കൊച്ചിനു വളയും വാങ്ങി  
കൊച്ചീക്കാരി പൂച്ച 


  

കീരിയും ചേരയും

Welcome.....
prasanthkannom.blogspot.com
കീരിയും ചേരയും
...................................
കീരിയും ചേരയും പോരടിച്ചു
വേരറ്റൊരാല്‍ മരക്കീഴിലായി
ചേരയെ തിന്നും ഞാനെന്നു ചൊല്ലി
ധീരനാം കീരി തലയുയര്‍ത്തി
കീരിതന്‍ വാലില്‍ കടിച്ചു തൂങ്ങി
വീരനാം ചേരയോ മല്ലടിച്ചു
ചോര പൊടിഞ്ഞിട്ടും വാലു മുറിഞ്ഞിട്ടും
വീരന്മാര്‍ പോരാട്ടം നിര്‍ത്തിയില്ല
നേരം ഇരുട്ടി കൊടുങ്കാറ്റടിച്ചപ്പോള്‍
ആല്‍ മരമമ്പൊ! നിലം പതിച്ചു
കീരിയും ചേരയും പോരു മറപ്പോള്‍
പോരാട്ടം നിര്‍ത്തി നെട്ടോട്ടമോടി

Friday 13 November 2015

കവിത ചൊല്ലാം-നന്മ നിറഞ്ഞ ചാച്ചാജി

Welcome......
prasanthkannom.blogspot .com

                                               നവമ്പർ -14
                                                ശിശുദിനം
                                   നന്മ നിറഞ്ഞ ചാച്ചാജി
                                   ........................................
                                         നെഹ്റുവിന്റെ ജന്മ നാൾ
നാം നമിക്കും നല്ല നാൾ
നമ്മിലുള്ള തിന്മ മാറ്റി
നന്മ നൽകും പുണ്യ നാൾ
നേർവഴിക്കു നീങ്ങിടാൻ
നാടിൻ നന്മ കാത്തിടാൻ
നമ്മളെല്ലാം നെഹ്റു തീർത്ത
നേരിൻ പാത താണ്ടണം
നല്ല വിദ്യ നേടണം
നീതി ബോധം കാക്കണം
നല്ലവരായ് നമുക്ക് ചുറ്റും
നന്മയാൽ നിറക്കണം

കവിത ചൊല്ലി രസിക്കാം -പൂങ്കിളിയോട്

Welcome..... 
prasanthkannom.blogspot.com

 പൂങ്കിളിയോട്
..........................
പൂമരക്കൊമ്പിലെ പൂങ്കിളിപെണ്ണേ നീ
പൂമരം പൂത്തത് കണ്ടില്ലേ?
പൂങ്കുല തന്നിലെ പൂന്തേന്‍ നുകരുവാന്‍
പൂത്തുമ്പി വന്നത് കണ്ടില്ലേ?
പൂമരം പൂത്തതും പൂത്തുമ്പി വന്നതും
പൂന്തേന്‍ നുകര്‍ന്നതും കണ്ടുവല്ലോ!
പൂമരക്കൊമ്പിലെ കുഞ്ഞള്‍ക്ക് ഞാനിപ്പോള്‍
പൂമധുവൂട്ടൂകയാണു കുട്ടീ

കവിത ചൊല്ലി രസിക്കാം - തത്തയോട്

Welcome....
prasanthkannom.blogspot.com

തത്തയോട്
.......................
പച്ച നിറമുള്ള കൊച്ചു തത്തേ
പച്ച നിറം നിനക്കാരു തന്നു?
പച്ച നിറവുമെന്‍ കൊച്ചുചിറകുമീ
പച്ചപ്പുമെല്ലാമേ തന്നതീശന്‍!

Monday 9 November 2015

ദീപാവലി നാളിൽ



ആശംസകളോടെ....
ദീപാവലി നാളിൽ
..........................
മണ്ണിൽ നന്മകൾ നിറയേണം
മാനവ സ്നേഹം വളരേണം
മധുര ചിന്തകളുണരേണം
മത വിദ്വേഷമകറ്റേണം
മദമാൽസര്യം വെടിയേണം
മന്ദത പാടെയകറ്റേണം
മംഗളകർമം ചെയ്യേണം
മനസ്സിൽ ദീപം തെളിയേണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

കവിത ചൊല്ലി രസിക്കാം - ഫാൻ

Welcome....
prasanthkannom.blogspot.com
ഫാൻ
.............
കറ കറ കുറു കുറു ഫാൻ
കറങ്ങിടുന്നൊരു ഫാൻ
കറന്റ് തിന്നും ഫാൻ
കാറ്റ് തരുന്നൊരു ഫാൻ
കറന്റ് പോയാൽ ഫാൻ
കറക്കമില്ലാ ഫാൻ
കറ കുറു നിർത്തും ഫാൻ
കളിചിരിയില്ലാ ഫാൻ

Tuesday 3 November 2015

ആയില്യം നാൾ മണ്ണാറശ്ശാല



WELCOME....




ആയില്യം നാൾ
മണ്ണാറശ്ശാല
.............................
നാഗങ്ങളെക്കാത്ത് പൂജിക്കും മണ്ണ്
നാഗരാജാവിന്റെ മണ്ണ്
നാകലോകം പോലും വന്ദിച്ചിടും മണ്ണ്
നാമം ജപിക്കുന്ന മണ്ണ്
നാട്ടു കൂട്ടങ്ങളും നാഗരികൻമാരും
നാഗശാപം തീർക്കും മണ്ണ്
നാടിന്റെ നന്മയ്ക്കായ് കാടിനെ കാക്കുന്ന
നാഗ മാതാവിന്റെ മണ്ണ്