Sunday 30 October 2016

ദീപാവലി

welcome.......

ദീപാവലി
..................
ദീപം ദീപം നിറദീപം
ദീപാവലിതൻ നിറദീപം
ദീപം നിറയെ തെളിയട്ടെ 
ദീപ്തിയിൽ മനവും നിറയട്ടെ
ദീപികയേന്താം കുട്ടികളെ
ദീപ്തി പരത്തി മുന്നേറാം 
Model :Abhirami





Tuesday 11 October 2016

ഹരിശ്രീ

Welcome.....
ഹരിശ്രീ
.............................
ആദ്യാക്ഷരത്തിൻ അമൃതം നുണഞ്ഞിവർ
അമ്മയാണലിവെന്ന സത്യമറിഞ്ഞിവർ
അക്ഷര വഴികളിൽ അറിവിന്റെ നിറവായ്
അവനിയിൽ ആനന്ദമേകും കുരുന്നുകൾ




Sunday 25 September 2016

ഓണം നാൾ


Welcome.......

ഈ ഓണം അമ്മയ് ക്കൊപ്പം...
ഓണം നാൾ
.......................................................
പൂക്കുട നിറയെ പൂക്കളുമായി
പൂവിളി കൂട്ടും കുട്ടികളും
പൂക്കൾതോറും പൂന്തേനുണ്ണും
പൂമ്പാറ്റകളും തുമ്പികളും
പൂമരമൊന്നിൽ പാടി രസിക്കും
പൂങ്കുയിലും ചെറു കുരുവികളും
പൂക്കളമിട്ട് സദ്യയൊരുക്കും 
പൂങ്കുഴലാളാം മങ്കകളും
പൂപ്പന്തലൊരുങ്ങി മാവേലിക്കും
പൂമുഖ മുറ്റത്തോണം നാൾ

Sunday 11 September 2016

ഓണം വന്നോണം

Welcome....
HAPPY ONAM........

ഓണം വന്നോണം

...............................................................

തുമ്പപ്പൂ ചൊന്നല്ലോ തുമ്പിതൻ കാതിൽ

ഓണം വന്നോണം പൊന്നോണം വന്നേ

തുമ്പിയോ കൊമ്പിലേ പൂങ്കിളിയോടോതി
പൂങ്കിളി ചങ്ങാതിക്കൂട്ടരോടും പാടി
തുമ്പയും തുമ്പിയും പൂങ്കിളീം കൂട്ടരും
പൂമരച്ചോട്ടിൽ കളമൊരുക്കി
തുമ്പയരി കൊണ്ടു ചോറു വച്ചു കൂട്ടർ
അമ്പതു കൂട്ടം കറിയും വച്ചു
തുമ്പിയോ പാലടപ്പായസവും വച്ചു
പപ്പട മുപ്പേരീം വേറേം വച്ചു
തുമ്പയും കൂട്ടരും കോടിയുടുത്തെത്തി
മാവേലിത്തമ്പ്രാനേ കാത്തിരിപ്പായ്
തുമ്പത്തിരുന്നവർ ഇമ്പത്തിൽ പാടുന്നേ 
ഓണം വന്നോണം പൊന്നോണം വന്നേ



അത്തം പത്തോണം

Welcome .....

അത്തം പത്തോണം
.....................................................................


അത്തമശോകപ്പൂവു പറിച്ചു

ചിത്തിര ചെമ്പകമൊട്ടുമൊടിച്ചു

ചോതി ചെണ്ടുമല്ലിക കോർത്തു

വിശാഖം ശംഖുപുഷ്പം തേടി
അനിഴം പനിനീർ പൂക്കളൊരുക്കി
തൃക്കേട്ടകയൊ തെച്ചി പറിച്ചു
മൂലം മുല്ലപ്പൂവു പെറുക്കി
പൂരാടത്തിൻ പൂക്കളമായി
ഉത്ത്രാടത്തിൻ സദ്യയൊരുങ്ങി
തിരുവോണം അതി കെങ്കേമം



Tuesday 30 August 2016

വള്ളസദ്യ

Welcome...
prasanthkannom.blogspot.com
ഇന്ന് ആറമ്മുള ക്ഷേത്ര ദർശനം
വള്ളസദ്യ

..................
ആറമ്മുളയിലെ വള്ളസദ്യ
ആരും കൊതിക്കുന്ന വള്ളസദ്യ
ആളുകൾ കൂടുന്ന വള്ളസദ്യ
ആർപ്പുവിളിയുള്ള വള്ളസദ്യ
പുത്തനരിയുടെ ചോറുമുണ്ടേ
പുളിശ്ശേരി സാമ്പാറും മോരുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ടേ
പപ്പടം പായസമൊപ്പമുണ്ടേ
വള്ളക്കാർ പാടുന്ന പാട്ടിനൊത്ത്
വട്ടയിലയിൽ വിളമ്പീടുന്നേ
വട്ടങ്ങളൊത്തിരിയേറെയുണ്ടേ
വള്ളസദ്യയ് ക്കെത്തൂ കൂട്ടുകാരേ....



Tuesday 16 August 2016

ചിങ്ങ മാസം

Welcome ....
ഇന്ന് ചിങ്ങം 1 പുതുവർഷാശംസകൾ.....

ചിങ്ങ മാസം
.........................
ചിന്നം ചിന്നം മഴ ചാറുന്നേ
ചിങ്ങം വന്നതറിഞ്ഞില്ലേ
ചിങ്കാരിച്ചു പറക്കും തുമ്പികൾ
ചില്ലകളിൽ പൂ തിരയുന്നേ
ചിറകിൽ ചിത്ര വർണ്ണം ചാർത്തി
ചിരിതൂകും ചെറു പൂമ്പാറ്റ
ചിൽ ചിൽ ചിൽ ചിൽ പാടിയൊരണ്ണാൻ
ചിങ്ങൻ പഴവും തിന്നുന്നേ
ചിത്തം നിറയേ ഓണക്കാഴ്ച്ചകൾ
ചിന്തകൾ മാറ്റാൻ പൊൻ ചിങ്ങം


Saturday 13 August 2016

സ്വാതന്ത്ര്യ ദിനം

Welcome...
prasanthkannom.blogspot.com
സ്വാതന്ത്ര്യ ദിനാശംസകൾ....
August 15
സ്വാതന്ത്ര്യ ദിനം

....................................
ആഗസ്തു പതിനഞ്ചാം പുണ്യ ദിനം
ആഗതമായല്ലോയീ സുദിനം
ആധികളെല്ലാമകറ്റി നമ്മൾ
ആഹ്ളാദത്തോടെ പഠിച്ചിടേണം
ബാപ്പുജി കാട്ടിയ നന്മകളും
ചാച്ചാജി തന്നോരറിവുകളും
നേതാജി കാണിച്ച ധീരതയും
കൂട്ടരേ നമ്മളറിഞ്ഞിടേണം
ഭാഷകൾ വേഷങ്ങൾ വിശ്വാസങ്ങൾ
ഭാരത മണ്ണിന്റെ വൈവിധ്യങ്ങൾ
ഭാരത മക്കൾ നാം കണ്ടറിഞ്ഞു
ഭാവിതൻ വാഗ്ദാനമായീടണം



Saturday 6 August 2016

ചങ്ങാതിമാർ


Welcome...
prasanthkannom.blogspot.com
Friendship Day 2016
July 7

ചങ്ങാതിമാർ
..........................
കണ്ണാടിയോടു വിടപറഞ്ഞല്ലോ ഞാൻ
കണ്ണുനീരൊപ്പുമീ ചങ്ങാതി വന്ന നാൾ
ചങ്കുപറിച്ചു പകുത്തു നല്കുന്നൊരീ
ചങ്ങാതിമാരെ മറക്കരുതാരുമേ
നേട്ടങ്ങളാനന്ദമേകുന്ന കാലത്തും
നേടിയതൊക്കെയും കൈവിടും കാലത്തും
ആപത്തു കാലത്തും സമ്പത്തു കാലത്തും
ആശ്വാസമേകുന്ന ചങ്ങാതിമാരിവർ




Sunday 31 July 2016

പിതൃക്കൾ

(കവിത )
കർക്കിടകത്തിൻ കറുത്തവാവിൽ
കാക്കകളാർക്കും പുലർവേളയിൽ
കാലം കഴിഞ്ഞ പിതൃക്കളെയോർത്തവർ
കാവിലോ പിണ്ഡ സമർപ്പണം ചെയ്യുന്നു
കാണാതെ പോയവർ ജീവിത കാലത്താ
കാരുണ്യം തേടിയ താത മാതാക്കളെ
കാലം കെടുത്തൊരാ നല്ല മനസ്സുകൾ
കാത്തിരുന്നാലും വരികില്ലൊരിക്കലും
-പ്രശാന്ത് കണ്ണോം-
 

Saturday 16 July 2016

കർക്കിടകം

Welcome...

കർക്കിടകം
..........................................
കർക്കിടകത്തിൻ നാളെത്തി
കാർമുകിൽ മാല കൊരുത്തിട്ട്
വിണ്ണിൽ ‘മാരി’ നിറച്ചിട്ട്
മണ്ണിൽ ‘മാരി’ ചൊരിഞ്ഞിട്ട്
രാമായണമതു വാങ്ങേണം
പാരായണമതു ചെയ്യേണം
മാരിയകറ്റാൻ കഞ്ഞി മരുന്നും
കായചികിൽസയുമാവേണം




ബഷീർ ഓർമ്മ ദിനം പ്രണാമം...


Welcome .....






July 5

ബഷീർ ഓർമ്മ ദിനം
പ്രണാമം...
...................
പ്രേമലേഖനം വായിച്ച്
ബാല്യകാല സഖിയോടൊപ്പമിരിക്കുമ്പോൾ
ശബ്ദങ്ങളില്ലാതെ...
ന്റുപ്പാപ്പയുടെ ആന നടന്നടുത്തതും
മരണത്തിന്റെ നിഴലിലായ ആ നിമിഷം....
മുച്ചീട്ടുകളിക്കാരന്റെ മകൾ
സ്ഥലത്തെ പ്രധാന ദിവ്യനുമായ് വന്നു,
ഒപ്പം ആനവാരിയും പൊൻകുരിശും.
ജീവിത നിഴൽപ്പാടുകളിൽ
പാത്തുമ്മായുടെ ആട്
മതിലുകളോടു ചേർന്ന് ഇത് നോക്കി നിന്നു....
'താരാസ്പെഷ്യൽസ്' 'അറിയാതെ പറഞ്ഞു പോയി
ഈ സമയത്തും മാന്ത്രികപ്പൂച്ച
പ്രേം പാറ്റയുടെ പിറകേയായിരുന്നു....
എല്ലാം വൈക്കത്തു കാരനായ
ആ ഇമ്മിണി ബെല്ല്യ ആളിന്റെ
ബേപ്പൂർ സുൽത്താന്റെ നോവാ....നോവലാ...

Saturday 2 July 2016

കണ്ണീർ

Welcome......
 

കണ്ണീർ
................
കരിമേഘങ്ങൾ കരയുന്നേ
കണ്ണീർ മഴയായ് പൊഴിയുന്നേ
കാടില്ലിവിടെ കാട്ടാറുകളും
കരിവിഷമല്ലാതൊന്നില്ല
കാടുകൾ കാക്കുക കൂട്ടരെ നമ്മൾ
കായ് കനി നട്ടു വളർത്തേണം
കുന്നും മലയും തോടും പുഴയും
കണ്ണിൻ കാഴ്ചകളാക്കേണം




Monday 27 June 2016

പ്രണാമം..... കാവാലം നാരായണപണിക്കർ

Welcome ...

പ്രണാമം.....
കാവാലം നാരായണപണിക്കർ
..................................................
കുട്ടനാടിന്റെ പുണ്യഭൂമിതൻ
കൂട്ടുകാരനാം കാവാലം
കേരവൃക്ഷവും കായലോളവും
കേണിടുന്നു നിൻ വേർപാടിൽ
നാടകത്തിന്ന് കാവ്യഭംഗിയാൽ
നാട്യശാസ്ത്രം ചമച്ചു നീ
നാട്യമില്ലാത്ത നാകലോകത്ത്
നന്മയാൽ വിളങ്ങീടൂ.....




ഹൃദയ വേദന

Welcome...
prasanthkannom.blogspot.com
ഹൃദയ വേദന
...........................
അവനെന്റെയാരുമല്ല
എംകിലുമെൻ ഹൃദയത്തിലൊരിടം
അവന്റേതായിരുന്നു
`കോപ്പ'ക്കലാശത്തിൽ
അവന്റെ കാലൊന്നു പിഴച്ചപ്പോൾ
ഹൃദയം മുറിഞ്ഞത് ഞാനറിഞ്ഞു....
പ്രിയ മെസ്സീ നിന്റെ വേദനകൾ ആരറിയും
വീഴ്ചകൾ സ്വാഭാവികം
തളരരുത്....
ഫുട്ബോൾ ലോകത്ത് നീ രാജനാണ്
അമരനാണ്..
ഉയിർത്തെഴുന്നേൽക്കുക



Saturday 18 June 2016

കവിത -വായനാദിനം

Welcome.....
prasanthkannom.blogspot.com
വായനാദിനം
.........................
വായന വേണം  വായന വേണം
വായന വേണം  അറിവതുനേടാൻ
കഥകൾ പാട്ടുകൾ പൊതുവിജ്ഞാനം
കളിയും കാര്യവുമിങ്ങനെ പലതും
പുസ്തകമനവധി സുലഭം നാട്ടിൽ
പുതുമകൾ നിറയും 'ഇ'-വായനയും
അക്ഷര മധുരം നുണയാനും
അറിവിൻ  അമൃതം നേടാനും
വായനദിനമാം  പുണ്യദിനത്തിൽ
വായന തുടരാം കൂട്ടർക്കൊപ്പം



Monday 6 June 2016

കണിമാവു പറഞ്ഞത്....?


ജൂൺ 5 ലോകപരിസ്ഥിതി ദിനം
.........................................................
കണിമാവു പറഞ്ഞത്....?
................................................................
കുഞ്ഞുമക്കളെല്ലാം എനിക്കു ചുറ്റും കളിച്ചു തിമർക്കുകയാണു.....
വർഷങ്ങളായി    ഞാനിത് ആസ്വദിക്കുന്നു അനുഭവിക്കുന്നു .
എന്തൊക്കെ കുസൃതികളും വികൃതികളുമാണവർക്ക്...? കണ്ണാരം പൊത്തിയും കള്ളനും പോലീസും കളിച്ചു നടന്ന കൊച്ചു കൂട്ടുകാർ അതൊക്കെ മറന്നു.
ഇപ്പൊൾ ഫോണിലും ടേബിലുമായി കളി.
ഈ മാറ്റം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.
ഇവിടെ വികസനം വരുമെന്നു ഇവർ പറയുന്നു.
പറയാൻ ഒത്തിരിയുണ്ട് പൂർത്തിയാക്കാൻ അനുവദിക്കുമെന്നു തോന്നുന്നില്ല.
അവരെത്തിക്കഴിഞ്ഞു എന്നെ അറുത്തുമാറ്റാൻ...!
ഇങ്ങനെയൊരു വികസനം വേണ്ടെന്നു പറ മക്കളെ...
ഈസ്കൂൾമുറ്റംഎനിക്കുമറക്കാനാവില്ലനിങ്ങളേയും..
എന്നെ നിങ്ങൾ കാക്കൂ...ഞൻ നിങ്ങൾക്ക് താങ്ങും തണലുമാകാം....


കവിത ചൊല്ലി രസിക്കാം

Welcome...
prasanthkannom.blogspot.com
കവിത ചൊല്ലി രസിക്കാം



Sunday 22 May 2016

കായൽക്കരയിൽ

Welcome ....

കായൽക്കരയിൽ  
 ................................... 

കാർമുകിൽ പെണ്ണിൻ കുറുമ്പു മുഖത്തിനു
കണ്ണാടി തീർക്കും കായൽ പരപ്പുകൾ
പായലുമാമ്പലും മാലകൊരുത്തൊരീ
പുന്നമടക്കായലെന്തു ഭംഗി...



കവിത ചൊല്ലി രസിക്കാം വിഷുക്കണി

WELCOME....
prasanthkannom.blogspot.com
കവിത ചൊല്ലി രസിക്കാം
വിഷുക്കണി



Wednesday 9 March 2016

അമ്മ - കുറുംകഥ

WELCOME ....
prasanthkannom .blogspot .com
അമ്മ
(കുറുംകഥ)
............
അമ്മു അമ്പിളിമാമനെ നോക്കിയിരിപ്പാണ്.അച്ഛൻ പറഞ്ഞു`മോളുടെ അമ്മ അമ്പിളിമാമനിലുണ്ടെന്ന് '.
അവിടെയിരുന്ന് അമ്മ ചിരിക്കുന്നതും  പിന്നീട് കരയുന്നതും  അവൾ കണ്ടു.
അവളും ചിരിച്ചു പിന്നീട് കരഞ്ഞു.
നോക്കി നോക്കിയിരിക്കെ അമ്പിളിമാമൻ കരിമേഘങ്ങൾക്കിടയിൽ
മറഞ്ഞു മാഞ്ഞു പോയി.

Friday 12 February 2016

ഫെബ്രുവരി 13 ലോകറേഡിയോ ദിനം


Welcome......


ഫെബ്രുവരി 13
ലോകറേഡിയോ ദിനം

..................................
അകാശ വീഥിയിൽ നാദതരംഗങ്ങൾ
അറിവായ് അലിവായ് പകർന്നിടുന്ന
അക്ഷരമമൃതായൂട്ടുമൊരമ്മയാം
ആകാശവാണിയെ വന്ദിച്ചിടാം


കണ്ണോം വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം

Welcome.....
prasanthkannom.blogspot.com
കണ്ണോം വെള്ളടക്കത്ത് ഭഗവതി ക്ഷേത്രം

കളിയാട്ടം
.........................................................................
വെള്ളോട്ടു കുടകൾതൻ ചിൽ ചിലു നാദത്തിൽ
വെള്ളടക്കത്തമ്മ ഉണർന്നിടുമ്പോൾ
വ്രതശുദ്ധിയാൽ അഗ്നിപ്രവേശവും സിദ്ധിച്ചു
വണങ്ങുമോരടിയരേ കാത്തീടണേ...

Photo:Vibheesh Kannom

Sunday 24 January 2016

ചിത്രപ്രദർശനം-മുഖ്യപ്രഭാഷണം

Welcome...
prasanthkannom.blogspot.com
HARMONY 
presents
പ്രതീക്ഷയുടെ നാമ്പുകൾ
ചിത്രപ്രദർശനം
ഉദ്ഘാടന ചടങ്ങിൽ
മുഖ്യപ്രഭാഷണം നടത്തുന്നു.
ലളിതകലാ അക്കാദമി ഗാലറി
ആലപ്പുഴ നഗര ചത്വരം ഇന്ന്.
24.01.2016


Tuesday 12 January 2016

‘ഓർമ്മശക്തി കൌതുകം'


Welcome ....
ആൾ കേരള വർണ്ണവ സൊസൈറ്റി കുട്ടനാട് മേഖലാ സമ്മേളന വേദിയിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ‘ഓർമ്മശക്തി കൌതുകം' പരിപാടി അവതരിപ്പിക്കുന്നു 
ആലപ്പുഴ മുട്ടാർ കൊച്ചുകുളങ്ങര ദേവി ക്ഷേത്രം ആഡിറ്റോറിയം
10.01.2016








Sunday 10 January 2016

മാതൃഭമി-വി.കെ.സി നന്മ-ഓർമ്മശ്‌ക്തി കൗതുകം


WELCOME....



മാതൃഭമി-വി.കെ.സി നന്മ

പെയിന്റിംഗ് മത്സരത്തോടനുബന്ധിച്ച്
രക്ഷിതാക്കൾക്കായി 
ഓർമ്മശ്‌ക്തി കൗതുകം
പരിപാടി അവതരിപ്പിക്കുന്നു
Lajanathul H.S Alpy 

Tuesday 5 January 2016

എൻ.എൻ.കക്കാട് ഓർമ്മ ദിനം

WELCOME ....
ജനുവരി-6
എൻ.എൻ.കക്കാട് ഓർമ്മ ദിനം




പ്രണാമം
.................
ഈ യാത്ര സഫലമെന്നോതി
നീ യാത്രയായി
കാവ്യകുസുമങ്ങൾ വിതറി
നീ യാത്രയായി
താരാപഥങ്ങളിൽ 
നീ നിത്യ ശോഭയായി
പ്രിയ കവേ നിന്നോർമ്മ
എന്നും വിളങ്ങട്ടേ..
.