Saturday 30 May 2020

ഋ-ഋജുത്വം

(സ്വരാക്ഷരപ്പാട്ട് )
ഋജുത്വമുള്ളവരാകേണം
ഋണമില്ലാത്തവരാകേണം
ഋതുഭേതങ്ങൾ അറിയേണം
ഋഭുക്കളെ നാം വാഴ്ത്തേണം

-പ്രശാന്ത് കണ്ണോം-
Stay safe @home



സ്നേഹ ഗീതം (ഷഷ്ഠിപൂർത്തി)
ചൊല്ലെഴും കണ്ണോത്ത് ജാതനായ
കീർത്തിമാൻ കണ്ണൻ ഉദയവർമ്മൻ
പെരുമയുള്ളൂരാകും എരമത്തിലെ 
പുണ്യവതിയാകും കുഞ്ഞാതിക്കും
ആറു പതിറ്റാണ്ട് മുമ്പൊരു നാൾ
സീമന്ത പുത്രനായ് ഭൂജാതനായ്
രാമനും കൃഷ്ണനും ഒന്നു ചേർന്ന
നാമത്താൽ പേരു പ്രസിദ്ധമായ്
വിദ്യയും വാണിയും ഒന്നു ചേർന്ന്
വിദ്വാനായ് മാറിയ കർമ്മയോഗി
കവിതയും ഭാഷണ ചാതുര്യവും
അഭിനയം നേതൃത്വ പാഠവവും
സഹനവും സേവന കർമ്മങ്ങളും
ഒത്തു വിളങ്ങിയ പുണ്യ ശ്രീമാൻ
പത്രപ്രവർത്തനം അദ്ധ്യാപനം
വിത്തമിടപാട് ചെയ്യും ബേങ്കും
ഈ കർമ്മധീരന്റെ വൈഭവത്തിൻ
പുണ്യം അറിഞ്ഞിടമേറെയാണ്.
ആകാശവാണിയും ദൂരദർശൻ
കാഴ്ചക്കാരേറും സിനിമയിലും
വിനയം വിടാതെ വിജയിച്ചവൻ
തൻ മുദ്ര ചാർത്തിയ താരമായി
ഈ ഷഷ്ഠിപൂർത്തിയിലാദരവാൽ
ഞങ്ങളർപ്പിക്കുന്നു സ്നേഹഗീതം
നേരുന്നു ആയുസ്സുമാരോഗ്യവും
നേരുന്നു നാടിന്റെ ആദരവും.
-പ്രശാന്ത് കണ്ണോം-














Friday 29 May 2020

ഊ-ഊർജ്ജസ്വലത

(സ്വരാക്ഷരപ്പാട്ട് )
ഊർജ്ജസ്വലത വെടിയാതെ നാം
ഊരകം തന്നിൽ വസിച്ചിടേണം
ഊരാക്കുടുക്കിൽ കുടുങ്ങാതെ നാം
ഊർജ്ജസ്സ് കാട്ടീട്ട് മുന്നേറണം.

-പ്രശാന്ത് കണ്ണോം -
Stay safe @ home

Thursday 28 May 2020

കണ്ണീരണിഞ്ഞ യാത്രാമൊഴി..

വിണ്ണിൽ നിന്നും വിരുന്നു വന്ന്
മണ്ണിൽ തെളിഞ്ഞ പൊൻ താരമേ
വിദ്യയും വാണിയും ഒന്നു ചേർന്ന്
മാനവ സ്നേഹ സ്വരൂപമായി
വിനയത്താൽ കർമ്മ നിരതനായി
മാതൃഭൂമിതൻ വീരപുരുഷനായി
വിശ്വത്തിലെങ്ങും കീർത്തികേട്ട്
മലയാള നാടിന്നഭിമാനമായ്
വിണ്ണിലേക്കിന്ന് മടങ്ങീടുമ്പോൾ
മൗനമായേകുന്നു യാത്രാമൊഴി
വിശ്വം നിലനിൽക്കും കാലം വരെ
മാനവരോർക്കുമീ പുണ്യ നാമം.
-പ്രശാന്ത് കണ്ണോം-

ഉ-ഉത്സാഹം (സ്വരാക്ഷരപ്പാട്ട് )

ഉത്സാഹമൊട്ടും കളഞ്ഞിടാതെ
ഉല്ലാസത്തോടെ നാം വർത്തിക്കണം
ഉന്മേഷം ഉള്ളിൽ വളർത്തിടേണം
ഉത്തമ പൗരരായ് മാറിടേണം 
-പ്രശാന്ത് കണ്ണോം -
Sta safe @ home

Wednesday 27 May 2020

ഈ-ഈണം (സ്വരാക്ഷരപ്പാട്ട് )

ഈണത്തിൽ ഒന്നായി പാടാം
ഈരടി നന്നായ് രസിച്ചു പാടാം
ഈശന്റെ ലീലകൾ ഏറ്റു പാടാം
ഈലോക നന്മയ്ക്കായ് പാടാം
-പ്രശാന്ത് കണ്ണോം-
Stay safe @ home

Tuesday 26 May 2020

ഇ-ഇഷ്ടം(സ്വരാക്ഷരപ്പാട്ട്)

ഇഷ്ടം തമ്മിൽ വളർത്തണം നാം
ഇല്ലായ്മ ചെയ്യണം കോപഭാവം
ഇസ്ഥിതി മാറ്റി നാം മുന്നേറണം
ഇക്ഷിതി നാകമായ് തീർത്തിടേണം
-പ്രശാന്ത് കണ്ണോം -
Stay safe @home

Monday 25 May 2020

എന്റെ വിജയേട്ടന്

നാലു പതിറ്റാണ്ടിലേറേയായി
നന്മയാൽ കർമ്മനിരതനായി
നല്ലറിവെല്ലാം പകർന്നു നൽകി
നമ്മിലൊരാളായ് സ്നേഹമേകി
വിനയത്താൽ പുഞ്ചിരി തൂകിയിട്ട്
വിജയത്തിൻ പടവുകൾ കേറി വന്നു
വിദ്യയും വാണിയുമൊത്തു ചേർന്ന്
വിജയനാം നാമത്തിൽ കീർത്തി കേട്ടു.
മലയാളി ഹൃദയത്തിൽ തൊട്ടറിഞ്ഞ
മലയാള പത്രമാം 'മാതൃഭൂമി'
മനസ്സില്ലാ മനസ്സോടെ യാത്രാമൊഴി
മൗനമായ് നൽകുന്ന പുണ്യവേള
നേരുന്നു നൻമകളൈശ്വര്യവും
നേരുന്നു ആയുസ്സുമാരോഗ്യവും
നേരുന്നു നിർമ്മല സ്നേഹമിന്ന്
നേരുന്നു നാടിന്റെയാദരവും.
-പ്രശാന്ത് കണ്ണോം-
Stay safe @ home

ആ- ആനന്ദം (സ്വരാക്ഷരപ്പാട്ട്)



ആനന്ദം ചിത്തത്തിൽ വന്നീടുവാൻ
ആശ വെടിഞ്ഞു നാം വർത്തിക്കണം
ആർത്തർ തന്നാധി കളഞ്ഞീടണം
ആത്മാർത്ഥ സ്നേഹം പകർന്നീടണം
-പ്രശാന്ത് കണ്ണോം-
Stay safe @ home

Saturday 23 May 2020

ചെറിയ പെരുന്നാൾ

ആശംസകൾ ......
ചന്ദ്രികേ നിൻ മൃദു മന്ദഹാസം കണ്ടു
ചാഞ്ചല്യമൊന്നാകെ വിട്ടൊഴിഞ്ഞേ
ചിത്തം തെളിഞ്ഞിന്ന് പുണ്യ റസൂലിൻ
ചെറിയ പെരുന്നാളിൻ പ്രാർത്ഥനയും
ചിന്ത നന്നാക്കീടാം സക്കാത്ത് നൽകീടാം
ചങ്ങാത്തം കൂടീടാം സ്നേഹം പകർന്നീടാം
ചാരത്തണഞ്ഞീടും ആലംബഹീനരെ
ചേർത്തു നിർത്തീടാം കണ്ണീരൊപ്പാം


-പ്രശാന്ത് കണ്ണോം-
Stay safe @ home

Friday 22 May 2020

പിതൃക്കൾ

(കവിത )
കർക്കിടകത്തിൻ കറുത്തവാവിൽ
കാക്കകളാർക്കും പുലർവേളയിൽ
കാലം കഴിഞ്ഞ പിതൃക്കളെയോർത്തവർ
കാവിലോ പിണ്ഡ സമർപ്പണം ചെയ്യുന്നു
കാണാതെ പോയവർ ജീവിത കാലത്താ
കാരുണ്യം തേടിയ താത മാതാക്കളെ
കാലം കെടുത്തൊരാ നല്ല മനസ്സുകൾ
കാത്തിരുന്നാലും വരികില്ലൊരിക്കലും
-പ്രശാന്ത് കണ്ണോം-
 

Thursday 21 May 2020

ഹാ! കേശവ കാവ്യതീരമേ

വൃത്തത്തിലന്നവരൊത്തു ചേർന്നെ
വൃത്തം ചമയ്ക്കുവാനൊത്തു ചേർന്നെ
വിനയം നിറഞ്ഞ കവി മിത്രങ്ങൾ ഇവർ
വിജയം വരിക്കുവാൻ മണ്ണിൽ വന്നോർ
വശ്യമാം കേശവ തീരത്തിലൊത്തവർ
വിശ്വമനോഹര ഗീതി ചൊല്ലുന്നവർ
വാശിയില്ലാത്തവർ ദോഷമില്ലാത്തവർ
വാൽസല്യം മാത്രം മനസ്സിലുള്ളോർ
വാക്കുകളാമഗ്നി തൂലികത്തുമ്പിനാൽ
വായനക്കാർക്കു പകർന്നുനൽകി
വാഴുമിവരുടെ കീർത്തി പരന്നീടും
വാനിൽ ദിനകരനുള്ളകാലംവരെ
-പ്രശാന്ത് കണ്ണോം-

Monday 18 May 2020

ജാലകം

(കവിത )
കണ്ണിനും കാഴ്ചക്കുമിടയില്‍
പ്രതീക്ഷയുടെ ആനന്ദവും
നിരാശയുടെ വ്യഥകളും തീര്‍ക്കാന്‍
ജാലകപ്പാളിയൊന്നുണ്ട്....
തുറന്നിടാം അടച്ചിടാം....
അനന്തവിഹായസ്സും
വര്‍ണ്ണാഭമായ കാഴ്ചകളും
വിശാലമായ പ്രകൃതിയില്‍
അലിഞ്ഞു ചേരാം...
ജാലകം തടസ്സമല്ല...മറയല്ല
മലിനമായ മനസ്സിനെ
ശുദ്ധീകരിക്കുന്ന ...
സത്യത്തിനും ബോധത്തിനും
ഇടയിലെ ആശ്വാസമാണത്...
കാണേണ്ടതേ കാണാവൂ
കണ്ടതെല്ലാം പറയാതെ
പറയേണ്ടത് മാത്രം പറയാനും...
പറയുന്നത് പ്രവര്‍ത്തിക്കാനും
ശീലിച്ചിടാം....
ജാലകം തുറന്നിടാനുള്ളത്
തന്നെയാണ്....
-പ്രശാന്ത് കണ്ണോം-

Thursday 14 May 2020

മാനവശാന്തി

ആനന്ദത്തോടെ നാം വർത്തിക്കണം
ആലസ്യം തട്ടാതെ നോക്കിടേണം
ആതുരർക്കാശ്രയമേകീടണം
ആപത്തു നീങ്ങുവാൻ യത്നിക്കണം
വിനയം വിടാതെ പ്രവർത്തിക്കണം
വിജയമതുവഴി വന്നണയും
വിശ്വാസത്തോടെ ജപിച്ചിടേണം
വിനകളതുവഴി വിട്ടൊഴിയും
മനസ്സിലെ മാലിന്യമാറ്റിടേണം
മാമക ചിത്തംപ്രകാശിച്ചിടാൻ
മാലോകർക്കാശ്വാസമേകിടേണം
മാനവശാന്തിക്കായ് യത്നിക്കണം
-പ്രശാന്ത് കണ്ണോം-

Wednesday 13 May 2020

രണ്ടു മുഖങ്ങൾ

(കവിത )
മനുഷ്യന് മുഖം രണ്ട്
ഒന്ന് വിനയത്തിന്റെ
വിവേകത്തിന്റെ.
രണ്ട് അഹംഭാവത്തിന്റെ
വിവേകശൂന്യതയുടെ.
ഒന്നാം മുഖത്താൽ
മറ്റുള്ളവരിലെ നന്മകാണുന്നു
രണ്ടാൽ തിന്മയും.
ഒന്നാൽ മധുവൂറും നറുമൊഴികൾ
രണ്ടാൽ കയ്പിൻ 
കഷായ വാണിയും
പരദൂഷണം പാപമത്രെ
അത് അന്യന്റെ പാപം
നാക്കാൽ തുടച്ചെടുക്കലത്രെ.
ഒന്നാം മുഖത്താൽ ആദരവും
രണ്ടാൽ വെറുപ്പും നേടാം.
ഒന്നാൽ ചിരിക്കാം ചിന്തിക്കാം
രണ്ടാം മുഖത്തെ ഒളിപ്പിക്കാം
ഒന്നായിരിക്കാം നന്നാവാം
രണ്ടാവാതിരിക്ക നാം.
-പ്രശാന്ത് കണ്ണോം -

Monday 11 May 2020

കാക്ക(കവിത )

കണ്ടോ കറുമ്പനാം കാക്ക!
കണ്ടോ കരുത്തനാം കാക്ക!
കൊക്കു മൂർപ്പിച്ചവൻ വന്നേ
കാതു കൂർപ്പിച്ചവൻ നിന്നേ
കൂടു കെട്ടാൻ മരം തേടി
കൂട്ടമൊഴിഞ്ഞേകനായി
കാടും മലകളും താണ്ടി
കാലത്തിനൊപ്പം പറന്നേ.
കൊട്ടി വിളിക്കുമ്പോളെത്തി
കൊത്തും ബലിച്ചോറുരുള
കൊത്തിപ്പെറുക്കിയീമണ്ണ്
കൃത്യമായ് ശുദ്ധീകരിക്കും
കുട്ടിതൻ അപ്പവും കൊത്തി
കൊമ്പിലിരിക്കും പറക്കും
കുയിലിന്റെ മുട്ടയും കാക്കും
കാക്കേയീ ജന്മം നിൻപുണ്യം!
-പ്രശാന്ത് കണ്ണോം-

Sunday 10 May 2020

അമ്മ

കിനാവിന്റെ നിലാവിൽ കനിവൂറും കനിയായമ്മ
കുഞ്ഞിളം ചുണ്ടിലൊരു കുഞ്ഞമൃതൂട്ടായമ്മ
കുനുവിരലാൽ കുറിക്കുന്ന ഹരിശ്രീയിൽ ശ്രീയായമ്മ
വഴിതെറ്റിയുഴലുന്ന കഴലിണയ്ക്ക് നേരായമ്മ
പനികൊണ്ടു പൊള്ളുന്ന മൂർദ്ധാവിലൊരു തുള്ളി
പനിനീർ ചുംബനമായമ്മ
ആർത്തലച്ചെത്തുമൂറ്റൻ അലമാലകളിൽ
കരുത്തിൻ കൈത്താങ്ങായമ്മ
ആൾത്തിരക്കിലനാഥത്വത്തിന് ഉൾക്കരുത്തായമ്മ
വൈകല്യ മനസ്സുകളിൽ കൈവല്യ നേരിൻ നിറവായമ്മ
നെഞ്ചകം പിടയുമബലകൾക്ക് കണ്ണീർ നനവാറ്റുമമ്മ
അശാന്തിയുടെ വ്രണിത കാലത്തിന്
അലിവിന്റെ ലോകമാതാവുമമ്മ
-പ്രശാന്ത് കണ്ണോം-

കുഞ്ഞുണ്ണി മാഷ്


കുഞ്ഞു കഥകൾ കവിതകളും
കുഞ്ഞു വരികളിൽ തത്വങ്ങളും
കുഞ്ഞുവളപ്പൊട്ടും പീലികളും
കുഞ്ഞുകയ്യിലുണ്ടെന്നോതി മാഷ്
കുഞ്ഞായിരിക്കണമെന്നമോഹം
കുഞ്ഞളെസ്നേഹിച്ച മാഷിനെന്നും
കുഞ്ഞളാണീശ്വരരെന്നു ചൊല്ലി
കുഞ്ഞുണ്ണി മണ്ണിൽ അനശ്വരനായി


-പ്രശാന്ത് കണ്ണോം-

Saturday 9 May 2020

കേരളം(കവിത )


താളത്തിലാടുന്ന കേരങ്ങളും
തീരം പുണരുന്ന ആറുകളും
താളവാദ്യങ്ങളും മേളങ്ങളും
തെയ്യമുറയുന്ന കാവുകളും
താളം ചവിട്ടുന്ന കേകികളും
താണു പറക്കും കിളികുലവും
തെച്ചിയും മുല്ലയും പിച്ചകവും
താമരയാമ്പലും മന്ദാരവും
തിരുവാതിരക്കളി കുമ്മിയടി
തുള്ളലും കൂത്തും കഥകളിയും
തിരുവോണമേളം വിഷുക്കണിയും
തുഴയുടെ താളമായ് വള്ളംകളീം
താരങ്ങളേറും കളികളേറെ
കേരളം പുണ്യം നിറഞ്ഞ നാട്
-പ്രശാന്ത് കണ്ണോം -

Friday 8 May 2020

കൊറോണക്കാലം(കവിത )

ചക്കയുണ്ടോ നാട്ടിൽ മാങ്ങയുണ്ടോ
വാഴക്കുലയുണ്ടോ പിണ്ടിയുണ്ടോ
തോരനിടുവാൻ മുരിങ്ങയുണ്ടോ
താളും തമരയും ബാക്കിയുണ്ടോ?
കാലംകരുതിയ നാട്ടു കറികളെ
തീണ്ടാത്ത മാലോകരിന്നു മാറി!
ചിക്കൻ വേണ്ട വെറും ചക്ക മതി
ചക്കക്കുരുവിന്റെ ജ്യൂസു മതി
നാലു നേരത്തും ഹോട്ടലിലുണ്ണുന്ന
നാട്ടിലെ കേമരും കഷ്ടത്തിലായി
പത്രാസു കാട്ടി കറങ്ങി നടന്നവർ
അയ്യയ്യോ വീട്ടീലിരുപ്പു തന്നെ
ചിട്ടകളെല്ലാം പഠിപ്പിച്ചു മർത്യരെ
ശുദ്ധീകരിക്കുവാൻ വന്നതാണോ?
ലോകത്തെ മാറ്റി മറിച്ച കൊറോണേ
നീ വല്ലാതെ കഷ്ടത്തിലാക്കിടല്ലേ!.
-പ്രശാന്ത് കണ്ണോം-

Wednesday 6 May 2020

പുതുമഴ പെയ്തപ്പോൾ(കവിത )


മണ്ണിനു കൂട്ടായി പെണ്ണു വന്നേ
വിണ്ണിൽ നിന്നും വിരുന്നു വന്നേ
മണ്ണിന്റെ മക്കൾക്ക് സാന്ത്വനമായ്
പൈദാഹമാറ്റുവാൻ മാരിവന്നേ
കാന്തിയേറും മിന്നൽ മാലചാർത്തി
കാർകൂന്തൽ കാറ്റിലഴിച്ചിളക്കി
കരിമുകിൽ വാഹനമേറിയവൾ
കുണുങ്ങിച്ചിരിച്ചു കടന്നു വന്നേ
ഇത്തിരി ശാന്തത കാട്ടണം നീ
ഇക്കുറി ഞങ്ങളെ കാത്തിടേണം
മാമാരിയാൽ ഞങ്ങൾ നീറിടുമ്പോൾ
പേമാരിയാകാതെ പെയ്യണം നീ.
ദുരിതത്തെയൊന്നായൊടുക്കിടേണം
പ്രളയം വിതക്കാതെ നോക്കിടേണം
മാലോകർ കണ്ണീർ മഴപൊഴിക്കും
കലികാലമാണേയിതെന്റെ പെണ്ണേ.
-പ്രശാന്ത് കണ്ണോം-



Tuesday 5 May 2020

സാമൂഹ്യ അകലം

അകലം ശരീരങ്ങൾ തമ്മിൽ !
അകലം മനസ്സുകൾ തമ്മിലല്ല
അകലം അടുക്കാനായി മാത്രം
അകലം നാമകലാതിരിക്കാൻ.
-പ്രശാന്ത് കണ്ണോം-

മാസ്ക് (കവിത)

ഭൂമി കറങ്ങി കറങ്ങി വട്ടം കറങ്ങി
മറ്റു ഗോളങ്ങൾ പിടിച്ചടക്കാൻ
പറന്നു നടന്നവർ
നാലു ചുമരുകളിൽ ഒതുക്കപ്പെട്ടു
അവരുടെ ഇരുമ്പു പക്ഷികളുടെ
ചിറകുകൾ തുരുമ്പെടുക്കാൻ തുടങ്ങി
മൂടിക്കെട്ടിയ മുഖത്ത്
ചേതനയറ്റ കണ്ണുകൾ മാത്രം ശേഷിച്ചു.
പ്രപഞ്ചം മുഴുവൻ വിരൽത്തുമ്പിലാക്കി
കുഞ്ഞു ചതുരച്ചെപ്പുകളിൽ
മനുഷ്യർ ജീവിതത്തെ ഒതുക്കി
മതമില്ല ജാതിയില്ല
മനുഷ്യത്തമെംകിലും
ബാക്കിയാകട്ടെ
-പ്രശാന്ത് കണ്ണോം-