Thursday 27 August 2015

കവിത ചൊല്ലി രസിക്കാം -തിരുവോണനാൾ

WELCOME...
prasanthkannom.blogspot.com
തിരുവോണനാൾ
അത്തം തുടങ്ങിയാൽ പത്തുദിനം
ആഹ്ളാദമേകുന്ന സുന്ദരനാൾ
ആട്ടവും പാട്ടും കൊട്ടും കുരവയും
ആർപ്പുവിളികൾ കളിചിരികൾ
കള്ളത്തരങ്ങളും കള്ളപ്പറകളും
കാണാത്ത കാലത്തിൻ ഓർമ്മകളാൽ
കാണം കൊടുത്തും ഓണമുണ്ണാനായി
കാലം കനിഞ്ഞൊരു പുണ്യകാലം
പൂവിളികൂട്ടിയും പൂക്കളിറുത്തും
പൂക്കളം തീർക്കുന്ന കുട്ടികളും
പുത്തൻ തലമുറയോർക്കണമെന്നെന്നും
പോയകാലത്തിൻ തിരുവോണനാൾ



Saturday 22 August 2015

കവിത ചൊല്ലി രസിക്കാം -കാട്ടിലെ ഓണം

WELCOME...
prasanthkannom.blogspot.com
കാട്ടിലെ ഓണം
കുന്നത്ത് കാട്ടിലുമത്തമെത്തി
ചിത്രശലഭങ്ങൾ നൃത്തമാടി
ചോതിപ്പറവകൾ പാട്ടുപാടി
വിശാഖമാൻപേടകൾ പൂവിറുത്തു
അനിഴമലയിൽ കളമൊരുക്കി
തൃക്കേട്ടക്കൊമ്പൻ കുഴൽവിളിച്ചു
മൂലമടയിൽ മുയൽക്കിടാങ്ങൾ
പൂരാടക്കോടിയുടുത്തൊരുങ്ങി
ഉത്രാടനിലാവിൻ സദ്യയുണ്ട്
തിരുവോണം കാട്ടിലും കേമമാണ്


Sunday 16 August 2015

കവിത ചൊല്ലി രസിക്കാം _മലയാള മാസവിശേഷങ്ങൾ

WELCOME....
prasanthkannom.blogspot.com
മലയാള മാസവിശേഷങ്ങൾ
ചിങ്ങം പൂക്കളമെഴുതുമ്പോൾ
കന്നി നെൽക്കതിർ കൊയ്യുന്നു
തുലാവം പെരുമഴ നനയുമ്പോൾ
വൃശ്ചികമടിമുടി അണിയുന്നു
ധനു വന്നുത്സവം കാണുമ്പോൾ
മകരം കുളിരിൽ വിറയ്ക്കുന്നു
കുംഭം നിറകുടം പേറുമ്പോൾ
മീനം ചൂടാൽ നീറുന്നു
മേടം വിഷുക്കണി തീർക്കുമ്പോൾ
ഇടവം മഴയെ തേടുന്നു
മിഥുനം ഇണയെ തിരയുമ്പോൾ
കർക്കിടകപ്പനി പടരുന്നു
മലയാളക്കര മാമലനാട്ടിൽ
മാസവിശേഷം പലതുണ്ടേ...

Friday 14 August 2015

കവിത _സ്വാതന്ത്ര്യം

WELCOME.....
prasanthkannom.blogspot.com
സ്വാതന്ത്ര്യം 
സ്വാതന്ത്ര്യം  പാരതന്ത്ര്യം 
രണ്ടും മർത്യന്നു ദോഷമായ്
സ്വാതന്ത്ര്യത്താൽ മതിമറക്കുന്നു
പാരതന്ത്ര്യത്താൽ മതിഭ്രമിക്കുന്നു
സ്വാതന്ത്ര്യം മനസ്സിനാണാവശ്യം
പാരതന്ത്ര്യം ശരീരത്തിനും
സ്വാതന്ത്ര്യം നന്മ ചെയ്തീടാൻ
പാരതന്ത്ര്യം തിന്മകൾക്കുമേൽ
സ്വാതന്ത്ര്യം പാരതന്ത്ര്യം 
രണ്ടും മർത്യന്നു നന്മയ്ക്കായ്
മാറ്റുവാൻ നാം മനസ്സിനെ
നയിച്ചീടുക ശാന്തമായ്... 


കവിത ..പിതൃവാവ്

WELCOME...
prasanthkannom.blogspot.com
പിതൃ വാവ്
പിതൃവാവിനു മത്സരിക്കുന്നു
പിതൃതർപ്പണത്തിനായാളുകൾ
പിതൃശാപമേറെ വാങ്ങിയോർ
പിതൃശ്രാദ്ധകർമ്മം നടത്തുന്നു
പിതൃസ്വത്ത് സ്വന്തമാക്കീടുവാൻ
പിതൃഹത്യ ചെയ്യാനൊരുങ്ങിയോർ
പിതൃഭക്തി കാട്ടിടാത്തവർ
പിതൃപൂജ ചെയ് വതെന്തിനായ്...?
പിതൃദേവനാകണം മർത്യരീ
പിതൃരൂപ പൂജചെയ്യണം
പിതൃവനത്തിലെരിയേണ്ടതോർക്കണം
പിതൃകവ്യത്തിനർഹത നേടണം

Wednesday 12 August 2015

കവിത ചൊല്ലി രസിക്കാം കൂട്ടരേ വ ന്നിടു,,,,

WELCOME...
prasanthkannom.blogspot.com
കൂട്ടരേ വന്നിടൂ....
കൂട്ടരെ സ്വാതന്ത്ര്യഗീതമോതാം
വീരപുരുഷരെ വന്ദിച്ചിടാം
ഗാന്ധിജി കാട്ടിയ പാതയിലൂടെന്നും
ധീരരായ് കർമ്മനിരതരാകാം
വിദ്യയാൽ വിജയം വരിച്ചിടാനും
വിശ്വവിജയങ്ങൾ നേടിടാനും
ആഗസ്ത് പതിനഞ്ചിൻ പുണ്യനാളിൽ
കൂട്ടരേ കൈകൂപ്പി പ്രാർത് ഥിച്ചിടാം


Monday 10 August 2015

കവിത ചൊല്ലി രസിക്കാം _വള്ളംകളി

WELCOME ...
prasanthkannom.blogspot.com
വള്ളംകളി
ആലപ്പുഴയിൽ മേളം
വള്ളംകളിയുടെ മേളം
വഞ്ചിപ്പാട്ടിൻ താളം
വള്ളം തുഴയും താളം
കായൽ നിറയെ ഓളം
തീരം തല്ലും ഓളം
ആർപ്പുവിളിക്കും ആളും
തീരത്തുത്സവ മേളം