Tuesday 29 September 2015

പ്രിയ കവയിത്രിയായിരുന്ന ബാലാമണിയമ്മയുടെ വേർപാടിന്റെ ഒാർമ്മ ദിനം

WELCOME...

ഇന്ന് സെപ്തംബർ-29
മലയാളത്തിന്റെ പ്രിയ കവയിത്രിയായിരുന്ന
ബാലാമണിയമ്മയുടെ വേർപാടിന്റെ ഒാർമ്മ ദിനം


പ്രണാമം
................................
വാത്സല്യാമൃതമൂട്ടിയൊരമ്മേ
വിണ്ണിൽ നീ പ്രഭ ചൊരിയുമ്പോൾ
വിങ്ങും മനസ്സുകൾ നിൻ കാവ്യത്തിൻ
വായ്മധുരാമൃതമറിയുന്നു
വന്ദനമമ്മേ തവ പാദത്തിൽ
വീണുവണങ്ങി നമിക്കുന്നേ

കല്ലേൻ പൊക്കുടന് ആദരാഞ്ജലികൾ.....

WELCOME....
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന
കല്ലേൻ പൊക്കുടന് ആദരാഞ്ജലികൾ.....
................................................................

കണ്ടലിന്റെ കൺകണ്ട തോഴനേ
കണ്ടുകണ്ടങ്ങിരിക്കെ നീ യാത്രയായ്
ഇണ്ടലുണ്ടായി കണ്ടലും മൗനമായ്
വിണ്ടലത്തിൽ നീ ശോഭിപ്പൂ താരമായ്

രാധികാതിലകിന് ആദരാഞ്ജലികള്‍....

Welcome...

രാധികാതിലകിന് ആദരാഞ്ജലികള്‍....

രാഗധാരതൻ സ്നേഹവർഷമായ്
രാധികേ നീ ദിവ്യതാരമായ്
രോഗബീജത്തിൻ പ്രേമ ചുംബനം
രാഗദ്വേഷമില്ലാതെ നീ വരിച്ചുവോ.?
രോഗമില്ലാത്ത ലോകത്ത് രാഗമായ്
രാധികേ നീ വിരാജിപ്പൂ ശാന്തിയിൽ

അമ്മ

അമ്മ
 
കിനാവിന്റെ നിലാവിൽ കനിവൂറും കനിയായമ്മ
കുഞ്ഞിളം ചുണ്ടിലൊരു കുഞ്ഞമൃതൂട്ടായമ്മ
കുനുവിരലാൽ കുറിക്കുന്ന ഹരിശ്രീയിൽ ശ്രീയായമ്മ
വഴിതെറ്റിയുഴലുന്ന കഴലിണയ്ക്ക് നേരായമ്മ
പനികൊണ്ടു പൊള്ളുന്ന മൂർദ്ധാവിലൊരു തുള്ളി
പനിനീർ ചുംബനമായമ്മ
ആർത്തലച്ചെത്തുമുറ്റൻ അലമാലകളിൽ
കരുത്തിൻ കൈത്താങ്ങായമ്മ
ആൾത്തിരക്കിലനാഥത്വത്തിന് ഉൾക്കരുത്തായമ്മ
വൈകല്യ മനസ്സുകളിൽ കൈവല്യ നേരിൻ നിറവായമ്മ
നെഞ്ചകം പിടയുമബലകൾക്ക് കണ്ണീർ നനവാറ്റുമമ്മ
അശാന്തിയുടെ വ്രണിത കാലത്തിന്
അലിവിന്റെ ലോകമാതാവുമമ്മ

Sunday 20 September 2015

കവിത ചൊല്ലി രസിക്കാം -വെണ്ടയ്ക്ക

WELCOME....
prasanthkannom.blogspot.com
വെണ്ടയ്ക്ക
കുട്ടികൾ  നട്ടൊരു വെണ്ടച്ചെടിയിൽ
കൈവിരൽ പോലെ വെണ്ടയ്ക്ക
കുറുതും വലുതും പലതരമങ്ങിനെ
കാണാനെന്തൊരു ചേലാണ്
കറിവെച്ചീടാം കറുമുറുതിന്നാം
കൊതിയൂറുന്നൊരു വെണ്ടയ്ക്ക

കവിത ചൊല്ലി രസിക്കാം -പാവയ്ക്ക

WELCOME...
prasanthkannom.blogspot.com
പാവയ്ക്ക
പാടത്തു പാവലിൻ വിത്തു നട്ടു
വിത്തു മുളച്ചു പടർന്നു വള്ളി
വള്ളികൾ  പൂത്തത് പാവയ്ക്കയായ്
പാവയ്ക്ക വാങ്ങുവാനാളുകൂടി
ആളുകൾ വാങ്ങിയ പാവയ്ക്കയൊ
പാവയ്ക്കാതോരനായ് പച്ചടിയായ്


Saturday 19 September 2015

കവിത ചൊല്ലി രസിക്കാം-കുമ്പളങ്ങാ

WELCOME...
prasanthkannom.blogspot.com
കുമ്പളങ്ങാ

അമ്പലത്തോട്ടത്തിൽ കുമ്പളങ്ങാ
അമ്പമ്പോ! വമ്പൻ കുമ്പളങ്ങാ
അമ്പലക്കുമ്പളം കട്ടെടുക്കാൻ
അമ്പതു വമ്പൻമാർ വന്നനേരം
അമ്പലക്കൊമ്പന്റെ കൊമ്പുകണ്ട്
അമ്പതുമമ്പരന്നോടിയല്ലോ!

Friday 18 September 2015

കവിത ചൊല്ലി രസിക്കാം-വെള്ളരി

WELCOME ....
prasanthkannom.blogspot.com
വെള്ളരി
വെള്ളരി നട്ടു വെള്ളമൊഴിച്ചു
ള്ളുവനാട്ടിലെ വല്ല്യമ്മ
വള്ളികൾ നീളെ കായ വിരിഞ്ഞതു
വള്ളുവനാട്ടിൽ പാട്ടായി
വെള്ളരി വാങ്ങാനാളുകളെത്തി
വല്ല്യമ്മയ്ക്കൊ കോളായി


Thursday 17 September 2015

കവിത ചോല്ലി രസിക്കാം -മത്തൻ

WELCOME.....

മത്തൻ

പുത്തൻ പാടമൊരുക്കീട്ട്
മത്തൻ നട്ടു മത്തായി

വിത്തുമുളച്ചു വളർന്നു
മത്തൻ പൂത്തു വിരിഞ്ഞു
മത്തൻ വിറ്റു നടന്ന്
ഒത്തിരി നേടി മത്തായി

Wednesday 16 September 2015

കവിത-അമ്മൂമ്മ

Welcome....
അമ്മൂമ്മ



അമ്മൂമ്മ ചൊല്ലും അറിവു നേടാം

അമ്മൂമ്മയ് ക്കൊപ്പം കഥ പറയാം

അമ്മൂമ്മസ്നേഹം നെഞ്ചിലേറ്റാം

അമ്മൂമ്മതൻ ചാരെയൊത്തുകൂടാം
ത്തുകൂടിയവർ
കുഞ്ഞാതിയമ്മൂമ്മ രോഷ്ന,ഹരിത,അമൃത,അഭിരാമി,രൂപക്
ശിവേന്ദു,ശിവകാര്ത്തിക് ബാബു & ധ്യാന്ശിവ
                                                                                               ,ശിവേന്ദു,                                           ശിവേന്ദു,ശിവകാര്ത്തിക് ബാബു & ധ്യാന്ശിവ




























































































Saturday 5 September 2015

കവിത-ചിരിക്കാം

Welcome.......


ചിരിക്കാം


ചിരിയുടെ മധുരം നുണയേണം
ചിരിയാൽ സ്നേഹം നേടേണം
 ചിരിയിൽ ചിന്തകളുണരേണം 
ചിരിയിൽ ശിശുവായ് മാറേണം

കവിത ചൊല്ലി രസിക്കാം -ചെമ്പരത്തിപ്പൂവിനോട്


WELCOME....


ചെമ്പരത്തിപ്പൂവിനോട്

.............................................................................
മോഡൽ-അഭിരാമി & ശിവേന്ദു കണ്ണോം


ചെമ്പരത്തീ കോച്ചു ചെമ്പരത്തീ
ചാഞ്ചാടിയാടുന്ന ചെമ്പരത്തീ
ചെഞ്ചുണ്ടിൽ പുഞ്ചിരി തേൻമധുരം
ചാലിച്ചു നാണിച്ചു നിൽപതാണൊ
ചെത്തിയും മുല്ലയും കൂട്ടിനുണ്ടോ
ചെമ്പകപ്പൂവിന്റെ ഗന്ധമുണ്ടോ
ചാരത്തു നിൽക്കുമീ പൂമരങ്ങൾ
ചേലിലൊരുക്കിയെടുത്തതാണൊ
ചാഞ്ചക്കം ചിഞ്ചിലം പാട്ടുപാടാം
ചേലാട ചുറ്റിയൊരുക്കിത്തരാം
ചെമ്പരത്തിപ്പൂവേ കുഞ്ഞു പൂവേ
ചങ്ങാത്തം കൂടുവാൻ കൂടെ വായോ..

പ്രശാന്ത് കണ്ണോം


കവിത ചൊല്ലി രസിക്കാം- അദ്ധ്യാപക ദിനത്തിൽ

WELCOME...


അദ്ധ്യാപക ദിനത്തിൽ
......................................
അറിവിൻ ദീപം തെളിയിച്ച്
അജ്ഞാനത്തെ അകറ്റീടും
അദ്ധ്യാപകരെ വണങ്ങീടാം
അദ്ധ്യായങ്ങൾ പഠിച്ചീടാം
അക്ഷര മധുരം നുണയേണം
അറിവിൻ നിറകുടമാവേണം
അദ്ധ്യാപകരിൽ വിദ്ധ്യാർത്ഥികളിൽ
അലിവിൻ പുഞ്ചിരി വിരിയേണം