Tuesday, 30 August 2016

വള്ളസദ്യ

Welcome...
prasanthkannom.blogspot.com
ഇന്ന് ആറമ്മുള ക്ഷേത്ര ദർശനം
വള്ളസദ്യ

..................
ആറമ്മുളയിലെ വള്ളസദ്യ
ആരും കൊതിക്കുന്ന വള്ളസദ്യ
ആളുകൾ കൂടുന്ന വള്ളസദ്യ
ആർപ്പുവിളിയുള്ള വള്ളസദ്യ
പുത്തനരിയുടെ ചോറുമുണ്ടേ
പുളിശ്ശേരി സാമ്പാറും മോരുമുണ്ടേ
പച്ചടി കിച്ചടി തോരനുണ്ടേ
പപ്പടം പായസമൊപ്പമുണ്ടേ
വള്ളക്കാർ പാടുന്ന പാട്ടിനൊത്ത്
വട്ടയിലയിൽ വിളമ്പീടുന്നേ
വട്ടങ്ങളൊത്തിരിയേറെയുണ്ടേ
വള്ളസദ്യയ് ക്കെത്തൂ കൂട്ടുകാരേ....



Tuesday, 16 August 2016

ചിങ്ങ മാസം

Welcome ....
ഇന്ന് ചിങ്ങം 1 പുതുവർഷാശംസകൾ.....

ചിങ്ങ മാസം
.........................
ചിന്നം ചിന്നം മഴ ചാറുന്നേ
ചിങ്ങം വന്നതറിഞ്ഞില്ലേ
ചിങ്കാരിച്ചു പറക്കും തുമ്പികൾ
ചില്ലകളിൽ പൂ തിരയുന്നേ
ചിറകിൽ ചിത്ര വർണ്ണം ചാർത്തി
ചിരിതൂകും ചെറു പൂമ്പാറ്റ
ചിൽ ചിൽ ചിൽ ചിൽ പാടിയൊരണ്ണാൻ
ചിങ്ങൻ പഴവും തിന്നുന്നേ
ചിത്തം നിറയേ ഓണക്കാഴ്ച്ചകൾ
ചിന്തകൾ മാറ്റാൻ പൊൻ ചിങ്ങം


Saturday, 13 August 2016

സ്വാതന്ത്ര്യ ദിനം

Welcome...
prasanthkannom.blogspot.com
സ്വാതന്ത്ര്യ ദിനാശംസകൾ....
August 15
സ്വാതന്ത്ര്യ ദിനം

....................................
ആഗസ്തു പതിനഞ്ചാം പുണ്യ ദിനം
ആഗതമായല്ലോയീ സുദിനം
ആധികളെല്ലാമകറ്റി നമ്മൾ
ആഹ്ളാദത്തോടെ പഠിച്ചിടേണം
ബാപ്പുജി കാട്ടിയ നന്മകളും
ചാച്ചാജി തന്നോരറിവുകളും
നേതാജി കാണിച്ച ധീരതയും
കൂട്ടരേ നമ്മളറിഞ്ഞിടേണം
ഭാഷകൾ വേഷങ്ങൾ വിശ്വാസങ്ങൾ
ഭാരത മണ്ണിന്റെ വൈവിധ്യങ്ങൾ
ഭാരത മക്കൾ നാം കണ്ടറിഞ്ഞു
ഭാവിതൻ വാഗ്ദാനമായീടണം



Saturday, 6 August 2016

ചങ്ങാതിമാർ


Welcome...
prasanthkannom.blogspot.com
Friendship Day 2016
July 7

ചങ്ങാതിമാർ
..........................
കണ്ണാടിയോടു വിടപറഞ്ഞല്ലോ ഞാൻ
കണ്ണുനീരൊപ്പുമീ ചങ്ങാതി വന്ന നാൾ
ചങ്കുപറിച്ചു പകുത്തു നല്കുന്നൊരീ
ചങ്ങാതിമാരെ മറക്കരുതാരുമേ
നേട്ടങ്ങളാനന്ദമേകുന്ന കാലത്തും
നേടിയതൊക്കെയും കൈവിടും കാലത്തും
ആപത്തു കാലത്തും സമ്പത്തു കാലത്തും
ആശ്വാസമേകുന്ന ചങ്ങാതിമാരിവർ