Wednesday, 31 December 2014

കവിത ചൊല്ലി രസിക്കാം-പുതുവല്‍സരാഘോഷം..


DEAR FRIENDS

HAPPY NEW YEAR.......

 




പുതുവല്‍സരാഘോഷം

.........................................

ജനുവരി വരികള്‍ പാടുന്നു
ഫിബ്രവരിയൊ ആടുന്നു
മാര്‍ച്ചൊ മേളം കൊട്ടുന്നു
ഏപ്രില്‍ പീപ്പി വിളിക്കുന്നു
മേയും ചായം തേക്കുന്നു
ജൂണൊരു വീണയില്‍ മീട്ടുന്നു
ജൂലായ് വയലിന്‍ വായനയില്‍
ആഗസ്റ്റിന്ന് അരങ്ങേറാന്‍
സപ്തസ്വരമായ് സപ്തംബര്‍
ഓടക്കുഴല്‍ വിളി ഒക്ടോബര്‍
നവംബര്‍ നാദസ്വരമേളം
ഡിസംബര്‍ രാത്രിയിലാഘോഷം

പോണൂ ഞാന്‍

Welcome....
prasanthkannom.blogspot.com

പോണൂ ഞാന്‍

കുഞ്ഞിത്തവളേ മണവാട്ടീ
 തുള്ളിപ്പോകുവതെങ്ങോട്ടാ
കുഞ്ഞേ കടവിൽ മുതലപ്പെണ്ണിൻ
കല്യാണത്തിനു പോണൂ ഞാൻ





സൈക്കിള്‍

Welcome...
prasanthkannom.blogspot.com

സൈക്കിള്‍

മൈക്കിളൊന്നരംകിൾ
സൈക്കിളൊന്നു വാങ്ങി
മൈക്കിളിന്റെ മക്കൾ
സൈക്കിളിലായോട്ടം

കവിതാസമാഹാരം

                                        കവിതാസമാഹാരം




2014 ല്‍ ലഭിച്ച അംഗീകാരങ്ങള്‍...

                            WELCOME......
                                             prasanthkannom.blogspot.com

                    2014 ല്‍ ലഭിച്ച അംഗീകാരങ്ങള്‍.....





Tuesday, 30 December 2014

തീവണ്ടി

Welcome.....
prasanthkannom.blogspot.com

തീവണ്ടി

കൂകൂ കൂകി വരുന്നുണ്ടേ
സ്റ്റേഷനിലാളുകള്‍ ക്യൂവുണ്ടേ
കൊയിലാണ്ടീലോ സ്റ്റോപ്പുണ്ടേ
കണ്ടോണ്ടിരിക്കാൻ ചേലുണ്ടേ! 



ആനയും കുഴിയാനയും

Welcome...
Prasanthkannom.blogspot.com

ആനയും കുഴിയാനയും!

കുഴിയാനേ കുഴി കുഴിയാനേ
പിടിയാനേ തടി പിടിയാനേ
കുഴിയിൽക്കൂടി കുഴിയാന
തടിയും പേറി പിടിയാന
കുഴിമടിയൻ ചെറുകുഴിയാന
മടിയില്ലാത്തൊരു പിടിയാന

ശിശുദിന റാലി


ശിശുദിന റാലി



കവിത ചൊല്ലി രസിക്കാം-മിന്നുന്നേ

Welcome....
prasanthkannom.blogspot.com

മിന്നുന്നേ

മിന്നിപ്പറക്കണതെന്താണ്
പുന്നാര മുത്തശ്ശി ചൊല്ലാമോ?
മിന്നാമിനുങ്ങാണതെന്റെ കുഞ്ഞെ
കിന്നാരം ചൊല്ലി പറക്കുന്നു!
മാനത്തു മിന്നണതെന്താണ്
പുന്നാര മുത്തശ്ശി ചൊല്ലാമോ?
മാനത്തു രാത്രിയിൽ മിന്നുന്നതോ?
മിന്നിത്തിളങ്ങണ താരകങ്ങൾ!


Sunday, 28 December 2014