Sunday, 25 September 2016

ഓണം നാൾ


Welcome.......

ഈ ഓണം അമ്മയ് ക്കൊപ്പം...
ഓണം നാൾ
.......................................................
പൂക്കുട നിറയെ പൂക്കളുമായി
പൂവിളി കൂട്ടും കുട്ടികളും
പൂക്കൾതോറും പൂന്തേനുണ്ണും
പൂമ്പാറ്റകളും തുമ്പികളും
പൂമരമൊന്നിൽ പാടി രസിക്കും
പൂങ്കുയിലും ചെറു കുരുവികളും
പൂക്കളമിട്ട് സദ്യയൊരുക്കും 
പൂങ്കുഴലാളാം മങ്കകളും
പൂപ്പന്തലൊരുങ്ങി മാവേലിക്കും
പൂമുഖ മുറ്റത്തോണം നാൾ

Sunday, 11 September 2016

ഓണം വന്നോണം

Welcome....
HAPPY ONAM........

ഓണം വന്നോണം

...............................................................

തുമ്പപ്പൂ ചൊന്നല്ലോ തുമ്പിതൻ കാതിൽ

ഓണം വന്നോണം പൊന്നോണം വന്നേ

തുമ്പിയോ കൊമ്പിലേ പൂങ്കിളിയോടോതി
പൂങ്കിളി ചങ്ങാതിക്കൂട്ടരോടും പാടി
തുമ്പയും തുമ്പിയും പൂങ്കിളീം കൂട്ടരും
പൂമരച്ചോട്ടിൽ കളമൊരുക്കി
തുമ്പയരി കൊണ്ടു ചോറു വച്ചു കൂട്ടർ
അമ്പതു കൂട്ടം കറിയും വച്ചു
തുമ്പിയോ പാലടപ്പായസവും വച്ചു
പപ്പട മുപ്പേരീം വേറേം വച്ചു
തുമ്പയും കൂട്ടരും കോടിയുടുത്തെത്തി
മാവേലിത്തമ്പ്രാനേ കാത്തിരിപ്പായ്
തുമ്പത്തിരുന്നവർ ഇമ്പത്തിൽ പാടുന്നേ 
ഓണം വന്നോണം പൊന്നോണം വന്നേ



അത്തം പത്തോണം

Welcome .....

അത്തം പത്തോണം
.....................................................................


അത്തമശോകപ്പൂവു പറിച്ചു

ചിത്തിര ചെമ്പകമൊട്ടുമൊടിച്ചു

ചോതി ചെണ്ടുമല്ലിക കോർത്തു

വിശാഖം ശംഖുപുഷ്പം തേടി
അനിഴം പനിനീർ പൂക്കളൊരുക്കി
തൃക്കേട്ടകയൊ തെച്ചി പറിച്ചു
മൂലം മുല്ലപ്പൂവു പെറുക്കി
പൂരാടത്തിൻ പൂക്കളമായി
ഉത്ത്രാടത്തിൻ സദ്യയൊരുങ്ങി
തിരുവോണം അതി കെങ്കേമം