Wednesday, 30 August 2017

അവള്‍ക്കായി

Welcome..
prasanthkannom.blogspot.com

അവള്‍ക്കായി
..........................
''അമ്മേടെ ഈ മരുന്നൂടെ വാങ്ങ്വോ....?''
അവള്‍ അവനെ ദയനീയമായ് നോക്കി..
ജില്ലാ ആശുപത്രീലെ കട്ടിലില്‍ തളര്‍ന്നുറങ്ങുന്ന അവളുടെ അമ്മേടെ മുഖം
അവനെ വല്ലാതെ വേദനിപ്പിച്ചു...

അച്ഛന് കൂട്ടായാണ് അവന്‍ കഴിഞ്ഞ ദിവസം ആശുപത്രീലെത്തിയത് ഡെന്കി പനിയാ...
അവന്‍ ബീകോം കാരനാ...പി എസ് സി എഴുതുന്നു...ഇപ്പോ അച്ഛന്റെ കൂടെ കാര്‍പ്പന്ററി വര്‍ക്സാ...
''ഞാന്‍ വാങ്ങിച്ചോളാം...'' മരുന്നിന്റെ ലിസ്റ്റ് അവളുടെ കയ്യീന്ന് വാങ്ങുമ്പോള്‍ അവളുടെ  മോതിര വിരലില്‍ അറിയാതെ മുട്ടിപ്പോയി....ഒരു ചെറിയ സ്പാര്‍ക്ക്...രണ്ടു പേരുടേം കണ്ണുകളുടക്കി.....

'''ഈശ്വരാ ഒരു കടേം തുറന്നിട്ടില്ലാലൊ...മണി ഒമ്പതായി....''അവന്‍ അന്തം വിട്ടു...!
റോഡ് ശൂന്യം... അവിടിവിടൊക്കെ ചെറിയ ചെറിയ ആള്‍ക്കൂട്ടം..അവന്‍ ബൈക്ക് ഇത്തിരി സൈഡാക്കി..
''പിടിയവനേ...ഹര്‍ത്താലായിട്ടും നമ്മുടെ കോട്ടേലാണോ കളി ...'' ഒരു സംഘം അവനെ വളഞ്ഞു....

അവന്‍ പതിയെ കണ്ണു തുറന്നു...മുകളില്‍
ഫാന്‍ കറങ്ങുന്ന ശബ്ദം വല്ലാതെ ഭീതിയുണര്‍ത്തുന്നു ...എല്ലാത്തിനും സാക്ഷിയായി ഗ്ളൂക്കോസ് കുപ്പി തൂങ്ങിയാടുന്നു ..എല്ലാം  നിഴല്‍ ച്ചിത്രങ്ങളായി അവനു തോന്നി...
ആശു പത്രീലാണ്...ശരീരമനക്കാന്‍ പറ്റാത്ത വേദന...വലതു കയ്യില്‍  ഒരു തുന്നിക്കെട്ടുണ്ട്.

''ഞാന്‍ കാരണല്ലേ...ഇതൊക്കെ...'' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ
അവള്‍ പൊട്ടിക്കരഞ്ഞു...
എന്താസംഭവിച്ചെതെന്നോ...
എപ്പോഴാണെന്നോ...
ഒന്നും അവന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..
അവള്‍ അവന്റെ കയ്യില്‍  മുത്തമിട്ടു
അവളുടെ കണ്ണീര്‍ത്തുള്ളികളുടെ ചൂട്
അവന്‍ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി...

അടുത്ത ഫ്ളാറ്റിലെ പെണ്‍കുട്ടി

Welcome...
prasanthkannom.blogspot.com

അടുത്ത ഫ്ളാറ്റിലെ പെണ്‍കുട്ടി
.......................................................

‘’ടാ യിനി ആ പെണ്‍കൊച്ചിന്റടുത്തും വേണ്ട നിന്റെ വെളയാട്ടം’’ജോസഫ് മാഷ് ഇത്തിരി കടുപ്പിച്ചു…..ഭാര്യ മരിച്ചേ പിന്നെ മോന്റെ കാര്യത്തില്‍ മാഷിന് ഇത്തിരി ശ്രദ്ധ കൂടുതലാ…
റിട്ടയര്‍ ചെയ്തതിനു ശേഷം ഹോംട്യൂഷന്‍ സജീവമാക്കി...കൊച്ചു പിള്ളേര്‍ക്കല്ല ഡിഗ്രി ബാച്ചിന്...PSC കോച്ചിംഗ്‌ ...മാഷെ ഡബിള്‍ MA യാ…
‘’ഓ യീ പപ്പേക്കൊണ്ടു തോറ്റു...പ്രേമിക്കില്ലാന്ന്
പപ്പേടേം മമ്മീടേം ലൈഫ് കണ്ട് ഞാന്‍ ശപഥെടുത്തതാ...ആയെന്നോടാ…..’’ എബിക്ക് ശരിക്കും ദേഷ്യം വന്നു...ഒറ്റമോന്‍  ന്യൂജെന്‍ കമ്പനിയില്‍ എഞ്ചിനീയര്‍...
ഈ കര്‍ക്കിടകത്തിലേക്ക് 25 വയസ്സ് പൂര്‍ത്തിയായ്..പപ്പേന്നു വെച്ചാ ജീവനാ..തിരിച്ചും
മമ്മിയെ കഴിഞ്ഞകൊല്ലാ ഡെംകിപ്പനി കൊണ്ടുപോയെ..
‘’അതെല്ലടാ പപ്പ റെക്കമന്റ്  ചെയ്തിട്ടാ ഇന്നലെ  തൊട്ടടുത്ത ഫ്ളാറ്റ് അവര്‍ക്ക് കിട്ട്യേ…
നല്ല ഫാമിലി….അമ്മേം മോളും മാത്രം
ആ പെണ്‍കൊച്ചാണേല്‍ അതി സൂന്ദരീം…
സാഹചര്യം …’’പപ്പെയെ പൂര്‍ത്തിയാക്കാന്‍ എബി വിട്ടില്ല...അവന്‍ ഫ്ളാറ്റീന്ന് പുറത്തേക്കിറങ്ങി..ആ സുന്ദരിക്കുട്ടിയെ കാണാന്‍ അവന്റ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.
അന്ന് ഓഫീസീന്ന് ഇറങ്ങുന്നതു വരേയും ഇതേചിന്തന്ന്യാ….സുന്ദരീന്ന് പപ്പ പറയണേംകില്‍..

വൈകീട്ട് അവന്‍ നേരത്തേ ഫ്ളാറ്റിലെത്തി…
മാഷ് ട്യൂഷന്‍ തൊടങ്ങി...അടുത്ത ഫ്ളാറ്റിലെ
പുതിയ താമസക്കാരെ അവന്‍ പരിചയപ്പെട്ടിട്ടില്ല
ഡോര്‍ അടച്ചിരിക്കുന്നു..രണ്ടു ജോഡി ഹൈഹീല്‍ ചെരിപ്പുകള്‍ പുറത്തുണ്ട്…
അവന്‍ കോളിംഗ് ബെല്‍ സ്യുച്ച് അമര്‍ത്തി…
ഒരനക്കവുമില്ല….ഇത്തിരി കാത്തു ഒന്നുകൂടി
സ്യുച്ച് അമര്‍ത്തി…..രക്ഷയില്ലാ ഒരുപ്രതികരണവുമില്ലാ…
‘’ ഹേയ് ഇതാരാ...എന്താ…’’പുറകീന്നുള്ള ചോദ്യത്തില്‍ അവന്‍ ചൂളിപ്പോയ്..
‘’ഞാന്‍ ജോസഫ് മാഷിന്റെ….’’അവന്‍ നിന്ന് വിയര്‍ത്തു…ഷോപ്പിംഗും കഴിഞ്ഞു വരുന്ന അമ്മയേയും മോളേയും കണ്ട് എബി ശരിക്കും അത്ഭുതം കൂറി…’അപ്സരസ്സുകളെ പറ്റി വായിച്ചറിഞ്ഞിട്ടുണ്ട് കാണുന്നതാദ്യാ…’
അത്രയ്ക്കു സുന്ദരിയാ ഈ പെണ്ണ് .

ഏഴുമാസം കടന്നുപോയത് എബി അറിഞ്ഞതേയില്ല...ഇന്ന് എബിയുടേയും അന്നയുടെ(സുന്ദരിപ്പെണ്ണ്)യും മിന്നു കെട്ടാ.
പള്ളിയില്‍ ആളുകളുടെ തിരക്കാ…
ആളുകളുടെ കണ്ണുകള്‍ എബിയിലേക്കും അന്നയിലേക്കുമായി ചുരുങ്ങി….
കെട്ടു കഴിഞ്ഞു...പെട്ടെന്ന് അന്ന കുഴഞ്ഞ് എബിയുടെ മാറിലോട്ടു ചാഞ്ഞു…
വായിലൂടെ ഉമിനീര്‍ നുരഞ്ഞുപുറത്തു വന്നു…
ശരീരം വിറക്കാന്‍ തുടങ്ങി….ആളുകള്‍ സ്തബ്ധരായി….പണ്ടെന്നോ അവളെ വിട്ടൊഴിഞ്ഞ ആ ബാധ അപസ്മാരം
ഇന്ന് ഈ മുഹൂര്‍ത്തം നോക്കി ബാധിച്ചതാ…
ആളുകള്‍ അതുമിതും പറഞ്ഞു….
അപസ്മാരം പിടിച്ച പെണ്ണിനെ പാവം ചെക്കന്റെ
തലയില്‍….ഇങ്ങനെ പലതും
ജോസഫ് മാഷ് നെഞ്ചുപൊട്ടിക്കരഞ്ഞു...

കാലം ആര്‍ക്കു വേണ്ടിയും കാത്തുനിന്നില്ല.
അന്ന ഇപ്പോള്‍ ശാന്തമായി ഉറങ്ങുന്നു...ചാരത്ത് രണ്ട് ചോരക്കുട്ടികളും ...രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ട പെണ്‍കുട്ടികളെയാ ഈശ്വരന്‍ അവള്‍ക്ക് നല്‍കിയത്. എബി മൂത്ത മോനേം കൂട്ടി ഇപ്പോ എത്ത്യേ ഉള്ളൂ….അവന്‍ UKG യിലായി…
അന്ന എബീടേം ...എബി അന്നേടേം
അവരുടെ പ്രണയം....ദാമ്പത്യം
എല്ലാ വര്‍ണ്ണങ്ങളും ചാലിച്ച്
പുതിയ ചിത്രങ്ങള്‍ വരച്ചു കൊണ്ടേയിരുന്നു...