Welcome..
prasanthkannom.blogspot.com
അവള്‍ക്കായി
..........................
''അമ്മേടെ ഈ മരുന്നൂടെ വാങ്ങ്വോ....?''
അവള്‍ അവനെ ദയനീയമായ് നോക്കി..
ജില്ലാ ആശുപത്രീലെ കട്ടിലില്‍ തളര്‍ന്നുറങ്ങുന്ന അവളുടെ അമ്മേടെ മുഖം
അവനെ വല്ലാതെ വേദനിപ്പിച്ചു...
അച്ഛന് കൂട്ടായാണ് അവന്‍ കഴിഞ്ഞ ദിവസം ആശുപത്രീലെത്തിയത് ഡെന്കി പനിയാ...
അവന്‍ ബീകോം കാരനാ...പി എസ് സി എഴുതുന്നു...ഇപ്പോ അച്ഛന്റെ കൂടെ കാര്‍പ്പന്ററി വര്‍ക്സാ...
''ഞാന്‍ വാങ്ങിച്ചോളാം...'' മരുന്നിന്റെ ലിസ്റ്റ് അവളുടെ കയ്യീന്ന് വാങ്ങുമ്പോള്‍ അവളുടെ മോതിര വിരലില്‍ അറിയാതെ മുട്ടിപ്പോയി....ഒരു ചെറിയ സ്പാര്‍ക്ക്...രണ്ടു പേരുടേം കണ്ണുകളുടക്കി.....
'''ഈശ്വരാ ഒരു കടേം തുറന്നിട്ടില്ലാലൊ...മണി ഒമ്പതായി....''അവന്‍ അന്തം വിട്ടു...!
റോഡ് ശൂന്യം... അവിടിവിടൊക്കെ ചെറിയ ചെറിയ ആള്‍ക്കൂട്ടം..അവന്‍ ബൈക്ക് ഇത്തിരി സൈഡാക്കി..
''പിടിയവനേ...ഹര്‍ത്താലായിട്ടും നമ്മുടെ കോട്ടേലാണോ കളി ...'' ഒരു സംഘം അവനെ വളഞ്ഞു....
അവന്‍ പതിയെ കണ്ണു തുറന്നു...മുകളില്‍
ഫാന്‍ കറങ്ങുന്ന ശബ്ദം വല്ലാതെ ഭീതിയുണര്‍ത്തുന്നു ...എല്ലാത്തിനും സാക്ഷിയായി ഗ്ളൂക്കോസ് കുപ്പി തൂങ്ങിയാടുന്നു ..എല്ലാം നിഴല്‍ ച്ചിത്രങ്ങളായി അവനു തോന്നി...
ആശു പത്രീലാണ്...ശരീരമനക്കാന്‍ പറ്റാത്ത വേദന...വലതു കയ്യില്‍ ഒരു തുന്നിക്കെട്ടുണ്ട്.
''ഞാന്‍ കാരണല്ലേ...ഇതൊക്കെ...'' വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ
അവള്‍ പൊട്ടിക്കരഞ്ഞു...
എന്താസംഭവിച്ചെതെന്നോ...
എപ്പോഴാണെന്നോ...
ഒന്നും അവന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..
അവള്‍ അവന്റെ കയ്യില്‍ മുത്തമിട്ടു
അവളുടെ കണ്ണീര്‍ത്തുള്ളികളുടെ ചൂട്
അവന്‍ ഹൃദയത്തിലേക്ക് ഏറ്റു വാങ്ങി...
No comments:
Post a Comment