മിന്നാമിന്നി 09.01.2019
Monday, 31 December 2018
Monday, 24 December 2018
Sunday, 23 December 2018
ക്രിസ്മസ് തലേന്ന്
എന്നെ ആരും നോക്കുന്നു പോലുമില്ല.എല്ലാവരും ബാഹ്യ സൗന്ദരത്തിൽ ഭ്രമിച്ചവരാണ്.ഓരോരാളും സമീപത്തുടെ കടന്നു പോകുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുകയാണ്.എന്തൊക്കെ പ്രതീക്ഷകളോടെയാണ് ഞാനീ ബേക്കറിയിലെത്തിയത്.ഇന്നേക്ക് മൂന്നു ദിവസായി നാളെ ക്രിസ്മസ്സുമായി.കഴിഞ്ഞ ദിവസം കുറെ ന്യുജൻ ചെക്കൻമാർ ബർത്ത് ഡേ അടിച്ചു പൊളിക്കാൻ വന്നപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.ഒരു തടിയൻ പയ്യന്റെ നോട്ടം എനിക്കും ഇഷ്ടായിരുന്നു.
പക്ഷെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു.അവരും വൈറ്റുംറെഡുംക്രീമുംഇട്ടോരൊപ്പായിരുന്നു.ഇന്ന് ക്രിസ്മസ് തലേന്ന് അവസാന നിമിഷം ആരേലും വരും.പ്രതീക്ഷകളാണല്ലോ ജീവിതത്തിന് നിറം പകരുന്നത്.ഒരു പാട് വെന്തുരുകി മധുരിക്കുന്ന മനസ്സും ശരീരവുമായി ഒരു നല്ല വിരുന്നിൽ പംകെടുക്കാൻ ആശിച്ചു കൊതിച്ചാണ് ഞാൻ കാത്തിരിക്കുന്നതെന്ന് ആരെംകിലും അറീന്നുണ്ടൊ.ആരെംകിലും എന്റെ ശരീരം പിച്ചിച്ചീന്തും.അത് നല്ല കുടുംബത്തിലുള്ള ഒരാളാവണേ നല്ല മനസ്സുള്ള ഒരാളാവണേ .ഈ ജന്മം വിഫലമാകല്ലേ. നെഞ്ചുരുകിയുള്ള പ്രാർത്ഥന അതു മാത്രമാണ്.എന്നെ ആരോ സ്പർശിക്കുന്നു.
എന്റെ ഹൃദയമിടിപ്പ് ഞാനറിയുന്നു.വിട..
സ്വന്തം
ബ്ളാക്ക് ഫോറസ്റ്റ്