അലമാലകൾ ആർത്തിരമ്പി തീരത്തെ പുൽകി ആനന്ദ നിർവൃതിയിൽ രമിക്കുന്നു. നീല നിലാവുള്ള ഈ രാത്രിയിൽ അമ്പിളി കാർമുകിൽ കൂട്ടങ്ങൾ ക്കിടയിലൂടെ ഒളികണ്ണിട്ടു ഈ കാഴ്ച കാണുന്നു. തൻറെ പ്രണയിനിയായ സാഗരത്തെ വാരിപ്പുണരാൻ കൊതി പൂണ്ടിരിക്കുകയാണ് അമ്പിളി.
പൊയ്കകളിൽ ആമ്പലും താമരയും കാമുകനായ ചന്ദ്രനെ ഒരുനോക്ക് കാണാൻ
തല ഉയർത്തി കൂമ്പിയ കണ്ണുകൾ മെല്ലെ മെല്ലെ തുറക്കുന്നു. തീരത്ത് പ്രണയ ജോഡികൾ ഉന്മാദ ലഹരിയിലാണ് .ഈ പ്രണയദിന കാഴ്ചകൾ ഒരിക്കലും തീരല്ലേ എന്ന് കൊതിച്ചു പോകുന്നു.
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment