WELCOME....
prasanthkannom.blogspot.com

വൈദേഹി ഇന്നും
……………………………
ഇവള്‍ ഭൂമിപുത്രി വൈദേഹി
മന്വന്തരങ്ങളില്‍ അംശബീജാത്മാവായ്
അവനിതന്‍ മാര്‍ പിളര്‍ലറിക്കരഞ്ഞവള്‍
അമ്മ നെഞ്ചാം നെരിപ്പോടില്‍
ശാന്തി മന്ത്രമായുയിരെടുത്തവള്‍
പാതിവ്രത്യത്തിന്‍ പരമാര്‍ത്ഥമായവള്‍
പേരെഴും പതിയുടെ പാദംഗമിച്ചള്‍
പാതിവഴിയില്‍ വിടകൊണ്ടവള്‍
പാരിടമെങ്ങും പുകള്‍പെറ്റവള്‍
ഇവള്‍ ഭൂമിപുത്രി വൈദേഹി
കാമനയനങ്ങള്‍ ദശാനനനായി
കാലത്തെ വെല്ലാന്‍ തുനിഞ്ഞിറങ്ങുമ്പോഴും
കാതരയാമിവള്‍കാനനസീമയില്‍
കാലത്തിന്‍ പൊന്‍മാനെ തേടിയലയുന്നു
ഭിക്ഷ യാചിക്കുന്നവര്‍ക്കുച്ചിഷ്ടമേകാതെ
വൈശിഷ്ട്യമാര്‍ന്നൊരു ധര്‍മ്മിഷ്ടയായവള്‍
ഇവള്‍ ഭൂമിപുത്രി വൈദേഹി
ക്രൂരതയേറിയ നിശാചരക്കൂട്ടങ്ങള്‍
ആര്‍ത്തട്ടഹസിച്ചലറിക്കുതിക്കുമ്പോൾ
അശ്വവേഗത്തില്‍ പറക്കുമീ പുഷ്പകം
അഗ്നിഗര്‍ഭയായ് അതിതാപമേറ്റുന്നു.
അശോക വനികയില്‍ കണ്ണിമചിമ്മാതെ
ചുടുകണ്ണീരുണങ്ങാതെ
കര്‍മ്മക്കണക്കിന്‍ കലാശത്തിനായ്
കഠിനമാംജഠരാഗ്നിയില്‍ ഹോമിച്ചവള്‍
അഗ്നിശുദ്ധിയില്‍ പതിതന്‍കരം ഗ്രഹിച്ചവള്‍
ജന്മാന്തരങ്ങളില്‍ വേര്‍പെടാതീടുവാന്‍
സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തിയോള്‍
മനുവുംതനുവും പകുത്തവള്‍
പെണ്ണായ്പ്രകൃതിയായ്പുരുഷനു വീര്യമായ്
മണ്ണിന്റെമകളിവള്‍…
ഇവള്‍ ഭൂമിപുത്രി വൈദേഹി
പുരുഷാംശത്തിനുയിരേകുവാന്‍
അണ്ഡമേകിയോള്‍
ഉദരത്തിലരുമയെതാലോലിച്ചവള്‍
മാതൃമോഹത്തിന്‍താരാട്ടുമായ്
സ്വപ്നങ്ങള്‍ നെയ്തവള്‍
ഇവള്‍കളങ്കിതയെന്നോതി
കാലത്തിന്‍കാണാക്കുരുക്കിനാല്‍
കാട്ടിലെറിയപ്പെട്ടവള്‍
കാട്ടിലലയേണ്ടി വന്നവള്‍
കാട്ടിലലയുന്നവള്‍
ഇവൾ ഭൂമിപുത്രി വൈദേഹി
വിശ്വമാനവസംസ്‌കാരത്തിന്‍
പരിച്ഛേദമാണിവള്‍
വിശ്വജനനിതന്‍ അരുമയാമിവള്‍
കരുണാര്‍ദ്രമാമൊരു ദര്‍ശനം
കനിവൂറും കരസ്പര്‍ശനം
പരിശിഷ്ടജീവിതയാത്രയില്‍
പരിണീതെ ഇതെന്‍പരിതര്‍പ്പണം
..
prasanthkannom.blogspot.com

വൈദേഹി ഇന്നും
……………………………
ഇവള്‍ ഭൂമിപുത്രി വൈദേഹി
മന്വന്തരങ്ങളില്‍ അംശബീജാത്മാവായ്
അവനിതന്‍ മാര്‍ പിളര്‍ലറിക്കരഞ്ഞവള്‍
അമ്മ നെഞ്ചാം നെരിപ്പോടില്‍
ശാന്തി മന്ത്രമായുയിരെടുത്തവള്‍
പാതിവ്രത്യത്തിന്‍ പരമാര്‍ത്ഥമായവള്‍
പേരെഴും പതിയുടെ പാദംഗമിച്ചള്‍
പാതിവഴിയില്‍ വിടകൊണ്ടവള്‍
പാരിടമെങ്ങും പുകള്‍പെറ്റവള്‍
ഇവള്‍ ഭൂമിപുത്രി വൈദേഹി
കാമനയനങ്ങള്‍ ദശാനനനായി
കാലത്തെ വെല്ലാന്‍ തുനിഞ്ഞിറങ്ങുമ്പോഴും
കാതരയാമിവള്‍കാനനസീമയില്‍
കാലത്തിന്‍ പൊന്‍മാനെ തേടിയലയുന്നു
ഭിക്ഷ യാചിക്കുന്നവര്‍ക്കുച്ചിഷ്ടമേകാതെ
വൈശിഷ്ട്യമാര്‍ന്നൊരു ധര്‍മ്മിഷ്ടയായവള്‍
ഇവള്‍ ഭൂമിപുത്രി വൈദേഹി
ക്രൂരതയേറിയ നിശാചരക്കൂട്ടങ്ങള്‍
ആര്‍ത്തട്ടഹസിച്ചലറിക്കുതിക്കുമ്പോൾ
അശ്വവേഗത്തില്‍ പറക്കുമീ പുഷ്പകം
അഗ്നിഗര്‍ഭയായ് അതിതാപമേറ്റുന്നു.
അശോക വനികയില്‍ കണ്ണിമചിമ്മാതെ
ചുടുകണ്ണീരുണങ്ങാതെ
കര്‍മ്മക്കണക്കിന്‍ കലാശത്തിനായ്
കഠിനമാംജഠരാഗ്നിയില്‍ ഹോമിച്ചവള്‍
അഗ്നിശുദ്ധിയില്‍ പതിതന്‍കരം ഗ്രഹിച്ചവള്‍
ജന്മാന്തരങ്ങളില്‍ വേര്‍പെടാതീടുവാന്‍
സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തിയോള്‍
മനുവുംതനുവും പകുത്തവള്‍
പെണ്ണായ്പ്രകൃതിയായ്പുരുഷനു വീര്യമായ്
മണ്ണിന്റെമകളിവള്‍…
ഇവള്‍ ഭൂമിപുത്രി വൈദേഹി
പുരുഷാംശത്തിനുയിരേകുവാന്‍
അണ്ഡമേകിയോള്‍
ഉദരത്തിലരുമയെതാലോലിച്ചവള്‍
മാതൃമോഹത്തിന്‍താരാട്ടുമായ്
സ്വപ്നങ്ങള്‍ നെയ്തവള്‍
ഇവള്‍കളങ്കിതയെന്നോതി
കാലത്തിന്‍കാണാക്കുരുക്കിനാല്‍
കാട്ടിലെറിയപ്പെട്ടവള്‍
കാട്ടിലലയേണ്ടി വന്നവള്‍
കാട്ടിലലയുന്നവള്‍
ഇവൾ ഭൂമിപുത്രി വൈദേഹി
വിശ്വമാനവസംസ്‌കാരത്തിന്‍
പരിച്ഛേദമാണിവള്‍
വിശ്വജനനിതന്‍ അരുമയാമിവള്‍
കരുണാര്‍ദ്രമാമൊരു ദര്‍ശനം
കനിവൂറും കരസ്പര്‍ശനം
പരിശിഷ്ടജീവിതയാത്രയില്‍
പരിണീതെ ഇതെന്‍പരിതര്‍പ്പണം
..
No comments:
Post a Comment