Welcome... prasanthkannom.blogspot.com സ്വാതന്ത്ര്യ ദിനാശംസകൾ.... August 15 സ്വാതന്ത്ര്യ ദിനം .................................... ആഗസ്തു പതിനഞ്ചാം പുണ്യ ദിനം ആഗതമായല്ലോയീ സുദിനം ആധികളെല്ലാമകറ്റി നമ്മൾ ആഹ്ളാദത്തോടെ പഠിച്ചിടേണം ബാപ്പുജി കാട്ടിയ നന്മകളും ചാച്ചാജി തന്നോരറിവുകളും നേതാജി കാണിച്ച ധീരതയും കൂട്ടരേ നമ്മളറിഞ്ഞിടേണം ഭാഷകൾ വേഷങ്ങൾ വിശ്വാസങ്ങൾ ഭാരത മണ്ണിന്റെ വൈവിധ്യങ്ങൾ ഭാരത മക്കൾ നാം കണ്ടറിഞ്ഞു ഭാവിതൻ വാഗ്ദാനമായീടണം
Welcome... prasanthkannom.blogspot.com Friendship Day 2016 July 7 ചങ്ങാതിമാർ .......................... കണ്ണാടിയോടു വിടപറഞ്ഞല്ലോ ഞാൻ കണ്ണുനീരൊപ്പുമീ ചങ്ങാതി വന്ന നാൾ ചങ്കുപറിച്ചു പകുത്തു നല്കുന്നൊരീ ചങ്ങാതിമാരെ മറക്കരുതാരുമേ നേട്ടങ്ങളാനന്ദമേകുന്ന കാലത്തും നേടിയതൊക്കെയും കൈവിടും കാലത്തും ആപത്തു കാലത്തും സമ്പത്തു കാലത്തും ആശ്വാസമേകുന്ന ചങ്ങാതിമാരിവർ
ഹൃദയ വേദന ........................... അവനെന്റെയാരുമല്ല എംകിലുമെൻ ഹൃദയത്തിലൊരിടം അവന്റേതായിരുന്നു `കോപ്പ'ക്കലാശത്തിൽ അവന്റെ കാലൊന്നു പിഴച്ചപ്പോൾ ഹൃദയം മുറിഞ്ഞത് ഞാനറിഞ്ഞു.... പ്രിയ മെസ്സീ നിന്റെ വേദനകൾ ആരറിയും വീഴ്ചകൾ സ്വാഭാവികം തളരരുത്.... ഫുട്ബോൾ ലോകത്ത് നീ രാജനാണ് അമരനാണ്.. ഉയിർത്തെഴുന്നേൽക്കുക
ജൂൺ 5 ലോകപരിസ്ഥിതി ദിനം ......................................................... കണിമാവു പറഞ്ഞത്....?
................................................................ കുഞ്ഞുമക്കളെല്ലാം എനിക്കു ചുറ്റും കളിച്ചു തിമർക്കുകയാണു..... വർഷങ്ങളായി ഞാനിത് ആസ്വദിക്കുന്നു അനുഭവിക്കുന്നു . എന്തൊക്കെ കുസൃതികളും വികൃതികളുമാണവർക്ക്...? കണ്ണാരം പൊത്തിയും കള്ളനും പോലീസും കളിച്ചു നടന്ന കൊച്ചു കൂട്ടുകാർ അതൊക്കെ മറന്നു. ഇപ്പൊൾ ഫോണിലും ടേബിലുമായി കളി. ഈ മാറ്റം എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ഇവിടെ വികസനം വരുമെന്നു ഇവർ പറയുന്നു. പറയാൻ ഒത്തിരിയുണ്ട് പൂർത്തിയാക്കാൻ അനുവദിക്കുമെന്നു തോന്നുന്നില്ല. അവരെത്തിക്കഴിഞ്ഞു എന്നെ അറുത്തുമാറ്റാൻ...! ഇങ്ങനെയൊരു വികസനം വേണ്ടെന്നു പറ മക്കളെ... ഈസ്കൂൾമുറ്റംഎനിക്കുമറക്കാനാവില്ലനിങ്ങളേയും.. എന്നെ നിങ്ങൾ കാക്കൂ...ഞൻ നിങ്ങൾക്ക് താങ്ങും തണലുമാകാം....
HARMONY presents പ്രതീക്ഷയുടെ നാമ്പുകൾ ചിത്രപ്രദർശനം ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നു. ലളിതകലാ അക്കാദമി ഗാലറി ആലപ്പുഴ നഗര ചത്വരം ഇന്ന്. 24.01.2016