Welcome.....
prasanthkannom.blogspot.com
വായനാദിനം
.........................
വായന വേണം വായന വേണം
വായന വേണം അറിവതുനേടാൻ
കഥകൾ പാട്ടുകൾ പൊതുവിജ്ഞാനം
കളിയും കാര്യവുമിങ്ങനെ പലതും
പുസ്തകമനവധി സുലഭം നാട്ടിൽ
പുതുമകൾ നിറയും 'ഇ'-വായനയും
അക്ഷര മധുരം നുണയാനും
അറിവിൻ അമൃതം നേടാനും
വായനദിനമാം പുണ്യദിനത്തിൽ
വായന തുടരാം കൂട്ടർക്കൊപ്പം
No comments:
Post a Comment