Tuesday, 30 June 2015

കവിത ചൊല്ലി രസിക്കാം -മുയൽ

WELCOME....
prasanthkannom.blogspot.com
മുയൽ
കുഞ്ഞിളം കാട്ടിലെ കുഞ്ഞുമുയൽ
ഒാട്ടത്തിൽ ഒന്നാമൻ കുഞ്ഞുമുയൽ
കാരറ്റ് തേടി നടപ്പിലാണ്
ആമയോടൽപ്പം പിണക്കമാണ്

കവിത ചൊല്ലി രസിക്കാം -കരടി

WELCOME....
prasanthkannom.blogspot.com
കരടി
കരിമലക്കാട്ടിലെ കരിംകരടി
പൂന്തേൻ കുടിയൻ കരിംകരടി
തേൻകൂട് തേടി മരത്തിലേറി
കൊമ്പൊന്നൊടിഞ്ഞ് കിടപ്പിലായി

Monday, 29 June 2015

കവിത ചൊല്ലി രസിക്കാം -കുതിര

WELCOME...
prasanthkannom.blogspot.com
കുതിര
വെള്ളക്കുതിര വാലൻകുതിര
ഒാടിച്ചാടി വരുന്നുണ്ടേ
ഒാട്ടക്കാരെ വിരുതൻമാരെ
തോൽപ്പിക്കാൻ വരുന്നുണ്ടേ

കവിത ചൊല്ലി രസിക്കാം -സിംഹം

WELCOME....
prasanthkannom.blogspot.com
സിംഹം
വന്നേ കാട്ടിൽ സിംഹം വന്നേ
കാടിൻ രാജൻ സിംഹം വന്നേ
ചെംകോൽ വേണ്ട കിരീടം വേണ്ട
സിംഹാസനമോ വേണ്ടേ വേണ്ട

കവിത ചൊല്ലി രസിക്കാം -കടുവ

WELCOME...
prasanthkannom.blogspot.com
കടുവ

തടിയൻ കടുവ കടിയൻ കടുവ
ഇരയും തേടി നടപ്പുണ്ടേ
മീശ പിരിച്ചു കാട്ടിൽ പോകും
വേട്ടക്കാരേ സൂക്ഷിച്ചോ

Thursday, 25 June 2015

കവിത ചൊല്ലി രസിക്കാം -ആന

WELCOME.....
prasanthkannom.blogspot.com
ആന
ആന വമ്പനാന
കൊമ്പു നീണ്ടൊരാന
തടിപിടിക്കുമാന
തിടമ്പെടുക്കുമാന

Friday, 19 June 2015

കവിത ചൊല്ലി രസിക്കാം -വായന

WELCOME.....
Prasanthkannom.blogspot.com
വായന
വായന വേണം വായന വേണം
വായ തുറന്നീ വായന വേണം
വായ നിറച്ചീയക്ഷര മധുരം
വാമൊഴി വരമൊഴി നുണയേണം

Tuesday, 16 June 2015

കവിത ചൊല്ലി രസിക്കാം -ഹായ്,മഴ!

Welcome.......
Prasanthkannom.blogspot.com
ഹായ്, മഴ!
മഴമഴ മഴമഴ ചാറ്റൽ മഴ
മഴമഴ പെയ്തതു പെരുമഴയായ്
മഴയുടെ കൂട്ടായ് ഇടിമിന്നൽ
ചുഴലിക്കാറ്റും വീശുന്നു
മഴമഴ മഴമഴ  പെരുമഴയിൽ
പുഴവഴി മാറി പലവഴിയായ്

Sunday, 14 June 2015

കവിത ചൊല്ലി രസിക്കാം -മുത്തശ്ശി

Welcome....
Prasanthkannom.blogspot .com
മുത്തശ്ശി
മുത്തശ്ശി കാക്കതൻ പാട്ടു പാടി
കുട്ടികളെല്ലാമതേറ്റു പാടി
മുത്തശ്ശി  മുയലിൻ കഥ പറഞ്ഞു
കുട്ടികളൊ മൂളി കേട്ടിരുന്നു
മുത്തശ്ശിയറിവു പകർന്ന കാലം
കുട്ടികളറിവിന്റെ നിറകുടമായ്
മുത്തശ്ശിയിന്നോർമ്മ മാത്രമായി
കുട്ടികൾക്കാനാമം  അന്യമായി

Friday, 12 June 2015

കവിത ചൊല്ലി രസിക്കാം -ഒട്ടകം

Welcome....
prasanthkannom.blogspot.com
ഒട്ടകം
മരുഭൂമി താണ്ടുന്നൊരൊട്ടകം
മരുക്കപ്പലാണീയൊട്ടകം
മുതുകത്ത് ഭാരവും വെള്ളവുമായ്
മണൽക്കാറ്റിലോടുന്നൊരൊട്ടകം

കവിത ചൊല്ലി രസിക്കാം -കഴുത

Welcome....
prasanthkannom.blogspot.com
കഴുത
ചാക്കിൻ കെട്ടുകൾ മുതുകിൽ പേറി
മടിയൻ കഴുത  വരുന്നുണ്ടേ
അയ്യോ പാവം! ചൊല്ലിതു ചൊല്ലാം
മടിയൻ മല ചുമക്കുന്നേ!



Wednesday, 10 June 2015

കവിത ചൊല്ലി രസിക്കാം -പുലി

Welcome....
Prasanthkannom.blogspot.com
പുലി
പുലിയൊന്നുണ്ടേ കാട്ടിൽ
ആളൊരു പുള്ളിപ്പുലിയാണേ!
പുലിയുടെ മുന്നിൽ പെട്ടാൽ
പുലിവാലാകും കേട്ടോ.

Tuesday, 9 June 2015

കവിത ചൊല്ലി രസിക്കാം -ചക്കയും കാക്കയും

Welcome....
prasanthkannom.blogspot.com
ചക്കയും കാക്കയും
ചക്ക വിരിഞ്ഞേ ചക്ക
ചക്കര മധുര ചക്ക
ചക്ക വരിക്ക ചക്ക
ചക്കയ്ക്കെന്തൊരുചന്തം!
ചക്കര മാവിൻ കൊമ്പിൽ
ചിക്കിയിരിക്കും കാക്കേ
ചക്ക പഴുത്തത് കണ്ടോ!
ചക്ക കഴിക്കാൻ വാ വാ

Monday, 8 June 2015

കവിത ചൊല്ലി രസിക്കാം -കുരങ്ങൻ

Welcome.....
prasanthkannom.blogspo.com
കുരങ്ങൻ
കുറിയ വാലൻ കുരങ്ങൻ
കുറുമ്പ് കാട്ടും കുരങ്ങൻ
കൊമ്പിലാടും ചാടി മാറും
വമ്പനാണീ കുരങ്ങൻ

Sunday, 7 June 2015

കവിത ചൊല്ലി രസിക്കാം -കൂൺ കുട

Welcome....
prasanthkannom.blogspot.com
കൂൺ കുട
കുടയിതു വെളളക്കുടയാണേ
കടയിൽ കാണാ കുടയാണേ
കുട ചൂടാനോ പാടാണേ
കുടയിതു പാവം കൂണു കുട

Saturday, 6 June 2015

കവിത ചൊല്ലി രസിക്കാം-താറാവ്

Welcome...
prasanthkannom.blogspot.com
താറാവ്
                                    സാറ വളർത്തും താറാവ്
                                    സാറേ നല്ലൊരു താറാവ്
                                    കറുകറു നിറമാം താറാവ്
                                    കുറുതാണല്ലോ താറാവ്
                                    ചറ ചറ ചാറ്റൽ മഴയത്ത്
                                    ചിറകു വിടർത്തും താറാവ്
                                    ചെറു പംകായക്കാൽ വീശി
ചേറിൽ നീന്തും താറാവ്

Friday, 5 June 2015

കവിത ചൊല്ലി രസിക്കാം-മാന്‍

 WELCOME.....
 prasanthkannom.blogspot.com
മാന്‍
കാട്ടിൽ ഉണ്ടൊരു മാൻ
കേട്ടോ പേർ കലമാൻ!
കഥയിൽ ഉണ്ടൊരു മാൻ
കേട്ടോ പേർ ഹനുമാൻ!
കത്തും കൊണ്ടൊരു മാൻ
കേട്ടോ പേർ പോസ്റ്റ് മാൻ

Tuesday, 2 June 2015

കവിത ചൊല്ലി രസിക്കാം-എട്ടുകാലി

Welcome.....
prasanthkannom.blogspot.com
എട്ടുകാലി
എട്ടുകാലിപ്പെണ്ണ്
പൊട്ടു തൊട്ട പെണ്ണ്!
പട്ടു വല നെയ്ത്
പാട്ടിലാക്കും പെണ്ണ്