Welcome.....
prasanthkannom.blogspot.com
പൂങ്കിളിയോട്
..........................
പൂമരക്കൊമ്പിലെ പൂങ്കിളിപെണ്ണേ നീ
പൂമരം പൂത്തത് കണ്ടില്ലേ?
പൂങ്കുല തന്നിലെ പൂന്തേന്‍ നുകരുവാന്‍
പൂത്തുമ്പി വന്നത് കണ്ടില്ലേ?
പൂമരം പൂത്തതും പൂത്തുമ്പി വന്നതും
പൂന്തേന്‍ നുകര്‍ന്നതും കണ്ടുവല്ലോ!
പൂമരക്കൊമ്പിലെ കുഞ്ഞള്‍ക്ക് ഞാനിപ്പോള്‍
പൂമധുവൂട്ടൂകയാണു കുട്ടീ
No comments:
Post a Comment