(ബാലസാഹിത്യം)
പുഞ്ചിരിതൂകിയീ സ്കൂളിലിന്ന്
കുട്ടികളെല്ലാമണിനിരന്നേ
പുണ്യദിനമിന്ന് സ്വാതന്ത്ര്യ നാള്‍
കൂട്ടരെ ഓര്‍ക്ക നാം ഗാന്ധിജിയെ
പൂര്‍വ്വികര്‍ താണ്ടിയ പോര്‍വഴികള്‍
കുട്ടികളെ നാം പഠിച്ചിടേണം
പുസ്തകം നന്നായി വായിക്കണം
കൂട്ടരെ ഒന്നായി മുന്നേറണം
പുത്തന്‍ പ്രതിജ്ഞയെടുത്തിടേണം
കൂട്ടരേ സ്വാതന്ത്ര്യം കാത്തിടേണം
പ്രശാന്ത് കണ്ണോം
No comments:
Post a Comment