Wednesday, 21 January 2015

മുത്തശ്ശി കഥ പറയുന്നു-1 ചെല്ലക്കിളിയും കുയിലമ്മയും

                                                        WELCOME......
                                           prasanthkannom.blogspot.com

                                       മുത്തശ്ശി കഥ പറയുന്നു-1


ചെല്ലക്കിളിയും കുയിലമ്മയും
 









ഉണ്ണിക്കുട്ടനു ഇന്ന് മുത്തശ്ശി
ചെല്ലക്കിളിയുടെയും കുയിലമ്മയുടെയും കഥ
പറഞ്ഞു തരാം..

ഇല്ലിക്കാട്ടിലെ ചെല്ലക്കിളി എന്നും തീറ്റ തേടി പറക്കും.
കാടായ കാടു ചുറ്റി കൂട്ടിലേക്കു
പറന്നു വരുമ്പൊള്‍ കുഞ്ഞുങ്ങള്‍
 "കീ...കീ...." കരഞ്ഞു കാത്തിരിപ്പുണ്ടാ
കും

നാലു കുഞ്ഞു ചെല്ലക്കിളികള്‍.....
ഇളം മഞ്ഞയും തവിട്ടും കലര്‍ന്ന
കുഞ്ഞു ചിറകുകള്‍ മുളച്ചു വരുന്നതേയുള്ളു.
ഇവരെ പറക്കാന്‍ പഠിപ്പിക്കുന്നതു വരെ

ചെല്ലക്കിളിക്ക് വിശ്രമമില്ല.

അന്നും പതിവു പോലെ ചെല്ലക്കിളി തീറ്റ തേടി പറന്നു....
പെട്ടെന്ന് മാനം കറുത്തു....
ഇടിനാദത്തോടൊപ്പം കനത്ത മഴ തുടങ്ങി.....

കൊടുങ്കാറ്റ് അഞ്ഞു വീശി....
പല മരങ്ങളും കട പുഴകി വീണു.

ഇല്ലിക്കാട്ടില്‍ തന്നെ കാത്തിരിക്കുന്ന
കുഞ്ഞുങ്ങളെ ഓര്‍ത്തപ്പോള്‍ ചെല്ലക്കിളിയുടെ ഉള്ളം കാളി.
കിട്ടിയ തീറ്റയുമായി ചെല്ലക്കിളി
കുഞ്ഞുങ്ങളുടെ അടുത്തേക്ക് ആഞ്ഞു പറന്നു....

മഴയുടെ ശക്തി കുറഞ്ഞു ...
ആകാശം ശാന്തമായി...
ഇല്ലിക്കാട്ടിലെത്തിയ ചെല്ലക്കിളി ഞെട്ടിപ്പോയി
താന്‍ കൂടുകെട്ടിയ ആഞ്ഞിലി മരം വീണു കിടക്കുന്നു

അവള്‍ ആര്‍ത്തു കരഞ്ഞു....
തന്റെ കൂട് ...കുഞ്ഞുങ്ങള്‍..

വീണു കിടക്കുന്ന
ആഞ്ഞിലി മരക്കൊമ്പിലേക്ക് അവള്‍ പറന്നിറങ്ങി.
തന്റെ കുഞ്ഞുങ്ങളെ നീട്ടി വിളിച്ചു...
"കീ...കീ..."കഞ്ഞുങ്ങളുടെ സന്തോഷത്തോടെയുള്ള കരച്ചില്‍..

അവളാ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു പോയി...
ഒരു കുയിലമ്മ കുഞ്ഞുങ്ങളെ ചിറകിലൊതുക്കി
വീണു കിടക്കുന്ന ആഞ്ഞിലി മരത്തോടു ചേര്‍ന്നിരിക്കുന്നു...
കുഞ്ഞുങ്ങള്‍ക്ക് ചൂടു പകര്‍ന്ന് കൊണ്ട്...

കുയിലമ്മയുടെ നനഞ്ഞൊട്ടിയ ചിറകിനുള്ളില്‍
കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരുന്നു....
ഇതു കണ്ട് ചെല്ലക്കിളിയുടെ കണ്ണുകള്‍ നിറഞ്ഞു....

ഈ സമ
യം മുത്തശ്ശിയുടെ കഥ കേട്ട്
ഉണ്ണിക്കുട്ടന്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു..
( തുടരും.....)


 

No comments:

Post a Comment