WELCOME....
prasanthkannom.blogspot.com
കരിങ്കാക്ക
.......................
വന്നേ കറുമ്പൻ കരിങ്കാക്ക
വന്നേ കരുത്തൻ കരിങ്കാക്ക
കൊക്കു മൂർപ്പിച്ചവൻ
കാതു കൂർപ്പിച്ചവൻ
വന്നേ കുറുമ്പൻ കരിങ്കാക്ക
പിതൃകർമ്മവിധിയാം
ബലിച്ചോർ പുരളുവാൻ
വിധിയാൽ പിറന്ന കരിങ്കാക്ക
കൂടു കെട്ടാത്തവൻ
കൂട്ടം കൂടാത്തവൻ
വന്നേ വരാകൻ കരിങ്കാക്ക
വിഷവ്രണമേറിയ
ഭൂമി മാതാവിന്റെ
വിരിമാറു കാക്കും കരിങ്കാക്ക
കൊട്ടി വിളിച്ചാലും
ആട്ടിയോടിച്ചാലും
വട്ടം പറക്കും കരിങ്കാക്ക!...
No comments:
Post a Comment