കണ്ടോ കറുമ്പനാം കാക്ക!
കണ്ടോ കരുത്തനാം കാക്ക!
കൊക്കു മൂർപ്പിച്ചവൻ വന്നേ
കാതു കൂർപ്പിച്ചവൻ നിന്നേ
കൂടു കെട്ടാൻ മരം തേടി
കൂട്ടമൊഴിഞ്ഞേകനായി
കാടും മലകളും താണ്ടി
കാലത്തിനൊപ്പം പറന്നേ.
കൊട്ടി വിളിക്കുമ്പോളെത്തി
കൊത്തും ബലിച്ചോറുരുള
കൊത്തിപ്പെറുക്കിയീമണ്ണ്
കൃത്യമായ് ശുദ്ധീകരിക്കും
കുട്ടിതൻ അപ്പവും കൊത്തി
കൊമ്പിലിരിക്കും പറക്കും
കുയിലിന്റെ മുട്ടയും കാക്കും
കാക്കേയീ ജന്മം നിൻപുണ്യം!
-പ്രശാന്ത് കണ്ണോം-
No comments:
Post a Comment