Monday, 17 July 2017
Saturday, 15 July 2017
എന്റെ അഞ്ജലി
Welcome…
prasanthkannom.blogspot.com
എന്റെ അഞ്ജലി
………………............
"ഇന്ന് ഒരു തീരുമാനം എടുത്തിരിക്കണം എന്റെ ലൈഫ് കൊണ്ടാ ഈ കളി " അവൾ
സ്ട്രോങ്ങായി പറഞ്ഞു
വിനു ഒന്നും പറയാതെ തലതാഴ്ത്തിയിരുന്നു .
"നമുക്ക് നറുക്കിടാം ..ഹരികൃഷ്ണൻസിൽ മമ്മൂട്ടിയും മോഹൻലാലും ചെയ്തപോലെ" മനുവിന് ഇതും തമാശ..
വിനുവും മനുവും ഇരട്ടകൾ.സുന്ദരന്‍മാര്‍.
എം ടെക്കിനു പഠിക്കുന്നു .രണ്ടു പേർക്കും അഞ്ജലിയെ ജീവനാ.
പ്രണയം പൂത്തുലഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയായി .ഒന്നാം വാര്‍ഷികത്തിൽ ഇത് പോലൊരു കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്ന് ഇരുവരും കരുതിയില്ല..
അല്ലേലും കുഞ്ഞു നാളിലെ ഒരാളുടെ ഇഷ്ടം തന്നെയായാണ് മറ്റേ ആളിനും വല്ലാത്തൊരിരട്ടകൾ. മമ്മിയും ഡാഡീം ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട് ഇവരെ വളർത്താൻ...
തിരിച്ചറിയാൻ പറ്റാത്ത അത്രയും രൂപ സാദൃശ്യം ..
മനുവിന്റെ വലതു കൈവെള്ളയിലെ വലിയ കറുത്ത മറുക് ..അത് മാത്രമാണ് തിരിച്ചറിയാനുള്ള ഏക മാർഗ്ഗം
അത് മനു കാണിച്ചാൽ മാത്രം ..
കോളജിലെ അറിയപ്പെടുന്ന ഗായികയായ
അഞ്ജലിയെ ആരു കണ്ടാലും കൊതിച്ചു പോകും...വിനുവും മനുവും കാമ്പസിലെ വീരശൂര പരാക്രമികളും...സിനിമയില്‍ കാണുന്നതു പോലെ കോളജിലെ പണച്ചാക്കും വായ്നോക്കിയുമായ കരാട്ടെ പപ്പനെ തല്ലിയൊതുക്കിയാ ഇരുവരും അഞ്ജലിയുടെ ഹൃദയത്തില്‍ ചേക്കേറിയത്...വലതു കൈവെള്ളയില്‍ കറുത്ത മറുകുള്ള മനു...എതവന്റേയും ചന്‍ക് പറിക്കാന്‍ കെല്‍പുള്ള വിനു...അവര്‍ കോളജിന്റെ തരംഗമാണ്…
ഡാന്‍സില്‍ പ്രഭുദേവ പോലും തോറ്റു പോകും…ഇവരുടെ മുന്നില്‍.
അഞ്ജലിക്ക് രണ്ടു പേരെയും ജീവനാണ്...
എന്നാലും മനുവിനോട്….വേണ്ട പറയണില്ല…
‘’അല്ല അതേയ് ...എന്തായി തീരുമാനം’’ അഞ്ജലി മൗനത്തിനു വിരാമമിട്ടു…
വിനു ഏതോ ലോകത്താണ്….അവന് അഞ്ജലിയെ വേണം മനുവിനെ സംകടപ്പെടുത്താനുമാവില്ല…..
മനുവും ഇതേ മൂഡിലാണ്...
പക്ഷേ അവന്‍ അത് പ്രകടിപ്പിക്കുന്നില്ല….
ഒരു വര്‍ഷക്കാലം പ്രണയത്തിന്റെ ചൂടും ചൂരുമറിഞ്ഞസ്വപ്നകാലം….
മറക്കാനാവില്ലവര്‍ക്ക് ഒന്നും.
പക്ഷെ അഞ്ജലി പറയുന്നതല്ലെ ശരി…
നമ്മുടെ സമൂഹം അംഗീകരിക്കുന്നതാണൊ ഇത്….
‘’തീരുമാനമെടുത്തേ പറ്റൂ പ്ളീസ്സ് ‘’അവള്‍ നിസ്സഹായയാണ്…
‘’ടാ യെന്തു തീരുമാനിച്ചു...,’’ മനു ചിരിക്കാന്‍ ശ്രമിച്ചു...വിനു മുഖം ഉയര്‍ത്തിയതേയില്ല.
‘’നിങ്ങള്‍ രണ്ടു ശരീരമാണെന്‍കിലും
ഒരു മനസ്സാണെന്ന് എനിക്കറിയാം...
അതാരോടു പറയാന്‍ ആര്അംഗീകരിക്കാന്‍….
ഈയാഴ്ച ഡാഡി അമേരിക്കേന്ന് എത്തും ...
ഒരാളെ മാത്രം സെലക്‌ട് ചെയ്യാനാ ഡാഡീടെ നിര്‍ദ്ദേശം….’’ അഞ്ജലി സീരിയസ്സായി…
‘’നറുക്കിട്ടോളൂ…’’ വിനു തലയുയര്‍ത്തി ദീര്‍ഘ ശ്വാസം വിട്ടു...ഒരു തുള്ളി കണ്ണീര്‍ തെറിച്ച് അഞ്ജലിയുടെ ഇടതു കയ്യില്‍ വീണു..
മനു അറിയാതെ വിങ്ങിപ്പൊട്ടി…
അഞ്ജലി രണ്ടു പേരേയും ചേര്‍ത്ത് കെട്ടിപ്പിടിച്ചു.ബീച്ചിലെ അലമാലകള്‍ വന്ന് അവരെ മുത്തമിട്ട് താണിറങ്ങി...
കടല്‍ കാക്കകള്‍ തലക്കു മുകളില്‍
എങ്ങലിട്ടു പറന്നു…
ചക്രവാളം സിന്ദൂരപ്പൊട്ടണിഞ്ഞു...
ഫാത്തിമാന്റെയിഷ്ടം
Welcome…
prasanthkannom.blogspot.com
ഇന്ന്(ജൂലായ് 5) ബഷീര്‍ ഓര്‍മ്മ ദിനം
ഫാത്തിമാന്റെയിഷ്ടം
...........................................
"നീയാബിട എന്തെടുക്കാ ...?" ആമിന കാലത്തു തൊടങ്ങി കിടന്നു കാറാൻ ...
കാരണം ഇന്നലെ രാത്രി പൊലര്‍ത്ത്യ കാര്യം ..ഇൗ പാത്തൂനക്കൊണ്ടേ ഒരു രക്ഷേയില്ല ഇന്നെനി ഫുൾടൈം മൊബൈലിലായിരിക്കും..മൂത്ത ആങ്ങളേട വകയാ മൊഞ്ചുള്ള ഫോണ്‍
"ദേ ഉമ്മാ കദീജ ലൈനിലുണ്ട് .." പാത്തു ഫോണിലാണ് (+2 പരീക്ഷ കഴിഞ്ഞു കാത്തിരിപ്പാ )
"കദീജന്നാണോ ..അതോ ....ഞാനൊന്നും പറീന്നില്ല ….’’’ആമിനാക്കമര്‍ഷം
‘’ഉമ്മാ എനിക്കാ മുഖം മറക്കാനാവൂലുമ്മാ..അത്രയക്കിഷ്ടാ…’’പാത്തൂന് സംകടോണ്ട്…
‘’ന്റുപ്പാന പറഞ്ഞാമതീ...ഓരോന്നേര്‍പ്പാടാക്കീട്ട്..
നുമ്മളോട് ഒരു ബാക്ക് ചോയിച്ചാ..യില്ല’’
ആമിന കലിപ്പിലാണ്.പാത്തു ഫോണ്‍ സ്യുച്ചോഫ് ചെയ്തു…
‘’പാത്തു ബെല്ലാത്ത ബേജാറിലാണൊ ആമൂ…’’
മുസ്തപ്പ മോളീന്നെറങ്ങി വന്നു..ബിസ്സിനസ്സ് മാഗ്നെറ്റാ ...പലചരക്കും തുണിക്കച്ചോടും..മൂന്നാണ്‍മക്കള്‍ പൊറത്താ(ഗള്‍ഫില്‍) ഇളയതാ പാത്തു ...അതോണ്ട് പാത്തൂന്ന് ബെച്ചാ ജീവനാ….മക്കളെ നെഞ്ചോടു ചേര്‍ത്തു സ്നഹിക്കുന്ന ഒരു ഉപ്പ..പലപ്പോഴും ആമീന പോലും അത്ഭുതപ്പെട്ടിട്ടുണ്ട് മുസ്തപ്പാന്റെ സ്നേഹം കണ്ടിട്ട്…..
‘’പാത്തു നല്ല ബേജാറിലാ...
ഓക്കത്രയ്ക്കിഷ്ടാരുന്നു…’’ആമിന ചായ മേശേമ്മില്‍ ബെച്ചു…
‘’ഇന്നലങ്ങിനൊരു ബുദ്ധി മോശം വേണ്ടാര്‍ന്നു…’’മുസതപ്പ അസ്വസ്ഥനായി
‘’ഉപ്പാ…. ന്റെ കാര്യം..’’ഉപ്പാനക്കണ്ടപ്പോള്‍ പാത്തു കൊച്ചു കുട്ടിയെപ്പോലെ ചിണുങ്ങി
‘’ജ് ബേജാറാവാണ്ടിരി ഇന്ന് കൊണ്ടരും ഞാന്‍’’
മുസ്തപ്പ കടേലോട്ടു പോയി….
ഇന്നലെ വരെ ഒരുമിച്ചുണ്ടായിരുന്ന ഇഷ്ടപ്പെട്ട
ആ മുഖം പെട്ടെന്ന് മറക്കാന്‍ ആര്‍ക്കാ കഴിയാ…?ബഷീറിന്റെ ‘പാത്തുമ്മാന്റെ ആട് ‘ വായിച്ചപ്പം തൊടങ്ങ്യേതാ ഈ ഇഷ്ടം….
പാത്തൂന കുറ്റം പറഞ്ഞീട്ട് കാര്യൂല്ല...അവള്‍ക്കിപ്പോഴും കൊച്ചു കുട്ടീടെ മനസ്സാ….
‘’ആമൂ...ഇങ്ങോട്ടൊന്നെറങ്ങി ബന്നേ..’’മുസ്തപ്പ
പതിവിലും നേരത്തേ എത്തി..
‘’ഹോ….തെന്തായീക്കാണുന്നേ….പാത്തൂ…’’ആമിന സന്തോഷം കൊണ്ടു നീട്ടി വിളിച്ചു...
‘’പാത്തൂ ഇതാരാന്ന് നോക്ക്യേ….നീ പ്രാണനെപ്പോലെ സ്നേഹിച്ച….’’ഉപ്പാന്റെ വാക്ക് മുഴുമിപ്പിക്കാന്‍ പാത്തു സമ്മതിച്ചില്ല.
താന്‍ നെഞ്ചോടു ചേര്‍ത്തു സ്നേഹിച്ച കുഞ്ഞാടിന്റെ മുഖത്ത് ഓളൊരുമ്മ കൊടുത്തു.
കുഞ്ഞാട് ‘ബ്ബേ…’ന്ന് ചിണുങ്ങി ചെവിയാട്ടി
പാത്തൂനോട് ഒട്ടിച്ചേര്‍ന്നു നിന്നു …
അവരുടെ സ്നേഹ പ്രകടനം കണ്ടിട്ട് ആമിനയുടെ കണ്ണീര്‍ ചാലിട്ടിറങ്ങി…
പാവം മുസ്തപ്പ ...മരുമോള്‍ കദീജാക്ക് ഇന്നലെ
ഈ കുഞ്ഞാടിനെ പോറ്റാന്‍ കൊടുത്തപ്പോള്‍
ഇത്രേം കുലുമാലുണ്ടാകൂന്ന് കരുതീല ….
പെണ്ണ് കാണല്‍
Welcome....
prasanthkannom.blogspot.com
പെണ്ണ് കാണല്‍
...........................
''അ..യിനി ചെക്കനും പെണ്ണിനും എന്തേലും മിണ്ടാനും പറ്യാനും ഉണ്ടേലാവാം'' മാമന്‍ പറഞ്ഞതു കേട്ട് ശ്യാമളന്‍ നാണിച്ചു തല താഴ്ത്തി....
എന്തു കോമളനായിട്ടെന്താ കാര്യം...
ഇന്നു വരെ ഒരു പെണ്ണിന്റെ മോത്ത് നോക്കി വര്‍ത്താനം പറഞ്ഞിട്ടില്ല ഓന്‍..
മാമന്റെ പെട്ടിപ്പീടികേല് അസിസ്റ്റന്റ്
മാനേജരായി ജോലി ചെയ്യുന്നു.പത്താം ക്ളാസും ഗുസ്തീം ക്വാളിഫിക്കേഷന്‍.വയസ്സ് 38 ആയിട്ടേ ഉള്ളൂ....അച്ഛനുമമ്മേം എല്ലാം മാമനാ ..മാമന് മക്കളുണ്ടാവില്ലാത്രെ...നാഗ ദോഷാണെന്ന് മാമി....എങ്ങിനീണ്ട് നമ്മുടെ ശ്യാമളെന്റെ ബയോ ഡാറ്റ...
''ദേ മോളുമായി സംസാരിക്കാം'' പ്രതീക്ഷയോടെ പെണ്ണിന്റെഅച്ഛന്‍. പെണ്ണിന് വയസ്സ് 35ായി...
മാമന്‍ ശ്യാമളനെ പെണ്ണിന്റെ മുറീലോട്ട് തള്ളിവിട്ടു..
''ഭയംകര നാണാല്ലേ....മാമന്‍ എന്നോട് എല്ലാം പറഞ്ഞതാ...''
പെണ്ണ് തന്നെ തുടങ്ങി...
ശ്യമളന്‍ നിന്ന് വിറച്ചു...പെണ്ണ് കതകടച്ചു...അവള്‍ ശ്യാമളനെ വാരിപ്പുണര്‍ന്നു...ഓന്റെ സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നു പോയി ...പിന്നെ അവിടെ നടന്നതൊന്നും ശ്യാമളനോര്‍മ്മയില്ല....
കാലം എല്ലാം ശരിയാക്കി..
ശ്യാമളന്‍ ഇപ്പോള്‍ മാനേജരാ...
പീടിക വിപുലപ്പെടുത്തി...രണ്ടു പിള്ളേരുടച്ഛനായി...എല്ലാം ആ മിടുക്കി പെണ്ണിന്റെ മിടുക്കാ...
ആ പെണ്ണുകാണല്‍ എല്ലാം മാറ്റി മറിച്ചു...
ഇതൊന്നും കാണാനിപ്പോള്‍ മാമനില്ല
മാലയിട്ടു തൂക്കിയ മാമന്റെ ഫോട്ടൊ നോക്കി ശ്യാമളന്‍ നെടുവീര്‍പ്പിട്ടു ....