Welcome…
prasanthkannom.blogspot.com
ഇന്ന്(ജൂലായ് 5) ബഷീര്‍ ഓര്‍മ്മ ദിനം
ഫാത്തിമാന്റെയിഷ്ടം
...........................................
"നീയാബിട എന്തെടുക്കാ ...?" ആമിന കാലത്തു തൊടങ്ങി കിടന്നു കാറാൻ ...
കാരണം ഇന്നലെ രാത്രി പൊലര്‍ത്ത്യ കാര്യം ..ഇൗ പാത്തൂനക്കൊണ്ടേ ഒരു രക്ഷേയില്ല ഇന്നെനി ഫുൾടൈം മൊബൈലിലായിരിക്കും..മൂത്ത ആങ്ങളേട വകയാ മൊഞ്ചുള്ള ഫോണ്‍
"ദേ ഉമ്മാ കദീജ ലൈനിലുണ്ട് .." പാത്തു ഫോണിലാണ് (+2 പരീക്ഷ കഴിഞ്ഞു കാത്തിരിപ്പാ )
"കദീജന്നാണോ ..അതോ ....ഞാനൊന്നും പറീന്നില്ല ….’’’ആമിനാക്കമര്‍ഷം
‘’ഉമ്മാ എനിക്കാ മുഖം മറക്കാനാവൂലുമ്മാ..അത്രയക്കിഷ്ടാ…’’പാത്തൂന് സംകടോണ്ട്…
‘’ന്റുപ്പാന പറഞ്ഞാമതീ...ഓരോന്നേര്‍പ്പാടാക്കീട്ട്..
നുമ്മളോട് ഒരു ബാക്ക് ചോയിച്ചാ..യില്ല’’
ആമിന കലിപ്പിലാണ്.പാത്തു ഫോണ്‍ സ്യുച്ചോഫ് ചെയ്തു…
‘’പാത്തു ബെല്ലാത്ത ബേജാറിലാണൊ ആമൂ…’’
മുസ്തപ്പ മോളീന്നെറങ്ങി വന്നു..ബിസ്സിനസ്സ് മാഗ്നെറ്റാ ...പലചരക്കും തുണിക്കച്ചോടും..മൂന്നാണ്‍മക്കള്‍ പൊറത്താ(ഗള്‍ഫില്‍) ഇളയതാ പാത്തു ...അതോണ്ട് പാത്തൂന്ന് ബെച്ചാ ജീവനാ….മക്കളെ നെഞ്ചോടു ചേര്‍ത്തു സ്നഹിക്കുന്ന ഒരു ഉപ്പ..പലപ്പോഴും ആമീന പോലും അത്ഭുതപ്പെട്ടിട്ടുണ്ട് മുസ്തപ്പാന്റെ സ്നേഹം കണ്ടിട്ട്…..
‘’പാത്തു നല്ല ബേജാറിലാ...
ഓക്കത്രയ്ക്കിഷ്ടാരുന്നു…’’ആമിന ചായ മേശേമ്മില്‍ ബെച്ചു…
‘’ഇന്നലങ്ങിനൊരു ബുദ്ധി മോശം വേണ്ടാര്‍ന്നു…’’മുസതപ്പ അസ്വസ്ഥനായി
‘’ഉപ്പാ…. ന്റെ കാര്യം..’’ഉപ്പാനക്കണ്ടപ്പോള്‍ പാത്തു കൊച്ചു കുട്ടിയെപ്പോലെ ചിണുങ്ങി
‘’ജ് ബേജാറാവാണ്ടിരി ഇന്ന് കൊണ്ടരും ഞാന്‍’’
മുസ്തപ്പ കടേലോട്ടു പോയി….
ഇന്നലെ വരെ ഒരുമിച്ചുണ്ടായിരുന്ന ഇഷ്ടപ്പെട്ട
ആ മുഖം പെട്ടെന്ന് മറക്കാന്‍ ആര്‍ക്കാ കഴിയാ…?ബഷീറിന്റെ ‘പാത്തുമ്മാന്റെ ആട് ‘ വായിച്ചപ്പം തൊടങ്ങ്യേതാ ഈ ഇഷ്ടം….
പാത്തൂന കുറ്റം പറഞ്ഞീട്ട് കാര്യൂല്ല...അവള്‍ക്കിപ്പോഴും കൊച്ചു കുട്ടീടെ മനസ്സാ….
‘’ആമൂ...ഇങ്ങോട്ടൊന്നെറങ്ങി ബന്നേ..’’മുസ്തപ്പ
പതിവിലും നേരത്തേ എത്തി..
‘’ഹോ….തെന്തായീക്കാണുന്നേ….പാത്തൂ…’’ആമിന സന്തോഷം കൊണ്ടു നീട്ടി വിളിച്ചു...
‘’പാത്തൂ ഇതാരാന്ന് നോക്ക്യേ….നീ പ്രാണനെപ്പോലെ സ്നേഹിച്ച….’’ഉപ്പാന്റെ വാക്ക് മുഴുമിപ്പിക്കാന്‍ പാത്തു സമ്മതിച്ചില്ല.
താന്‍ നെഞ്ചോടു ചേര്‍ത്തു സ്നേഹിച്ച കുഞ്ഞാടിന്റെ മുഖത്ത് ഓളൊരുമ്മ കൊടുത്തു.
കുഞ്ഞാട് ‘ബ്ബേ…’ന്ന് ചിണുങ്ങി ചെവിയാട്ടി
പാത്തൂനോട് ഒട്ടിച്ചേര്‍ന്നു നിന്നു …
അവരുടെ സ്നേഹ പ്രകടനം കണ്ടിട്ട് ആമിനയുടെ കണ്ണീര്‍ ചാലിട്ടിറങ്ങി…
പാവം മുസ്തപ്പ ...മരുമോള്‍ കദീജാക്ക് ഇന്നലെ
ഈ കുഞ്ഞാടിനെ പോറ്റാന്‍ കൊടുത്തപ്പോള്‍
ഇത്രേം കുലുമാലുണ്ടാകൂന്ന് കരുതീല ….
No comments:
Post a Comment