Saturday, 15 July 2017

പെണ്ണ് കാണല്‍

Welcome....
prasanthkannom.blogspot.com

പെണ്ണ് കാണല്‍
...........................
''അ..യിനി ചെക്കനും പെണ്ണിനും എന്തേലും മിണ്ടാനും പറ്യാനും ഉണ്ടേലാവാം'' മാമന്‍ പറഞ്ഞതു കേട്ട്  ശ്യാമളന്‍ നാണിച്ചു തല താഴ്ത്തി....
എന്തു കോമളനായിട്ടെന്താ കാര്യം...
ഇന്നു വരെ ഒരു പെണ്ണിന്റെ മോത്ത് നോക്കി വര്‍ത്താനം പറഞ്ഞിട്ടില്ല ഓന്‍..
മാമന്റെ പെട്ടിപ്പീടികേല് അസിസ്റ്റന്റ്
മാനേജരായി ജോലി ചെയ്യുന്നു.പത്താം ക്ളാസും ഗുസ്തീം ക്വാളിഫിക്കേഷന്‍.വയസ്സ് 38 ആയിട്ടേ ഉള്ളൂ....അച്ഛനുമമ്മേം എല്ലാം മാമനാ ..മാമന് മക്കളുണ്ടാവില്ലാത്രെ...നാഗ ദോഷാണെന്ന് മാമി....എങ്ങിനീണ്ട് നമ്മുടെ ശ്യാമളെന്റെ ബയോ ഡാറ്റ...

''ദേ മോളുമായി സംസാരിക്കാം'' പ്രതീക്ഷയോടെ പെണ്ണിന്റെഅച്ഛന്‍. പെണ്ണിന് വയസ്സ് 35ായി...
മാമന്‍ ശ്യാമളനെ പെണ്ണിന്റെ  മുറീലോട്ട് തള്ളിവിട്ടു..
''ഭയംകര നാണാല്ലേ....മാമന്‍ എന്നോട് എല്ലാം പറഞ്ഞതാ...''
പെണ്ണ്  തന്നെ തുടങ്ങി...
ശ്യമളന്‍ നിന്ന് വിറച്ചു...പെണ്ണ് കതകടച്ചു...അവള്‍ ശ്യാമളനെ വാരിപ്പുണര്‍ന്നു...ഓന്റെ സിരകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നു പോയി ...പിന്നെ അവിടെ നടന്നതൊന്നും ശ്യാമളനോര്‍മ്മയില്ല....

കാലം എല്ലാം ശരിയാക്കി..
ശ്യാമളന്‍ ഇപ്പോള്‍ മാനേജരാ...
പീടിക വിപുലപ്പെടുത്തി...രണ്ടു  പിള്ളേരുടച്ഛനായി...എല്ലാം ആ മിടുക്കി പെണ്ണിന്റെ  മിടുക്കാ...
ആ പെണ്ണുകാണല്‍ എല്ലാം  മാറ്റി മറിച്ചു...
ഇതൊന്നും കാണാനിപ്പോള്‍ മാമനില്ല
മാലയിട്ടു തൂക്കിയ മാമന്റെ ഫോട്ടൊ നോക്കി ശ്യാമളന്‍  നെടുവീര്‍പ്പിട്ടു ....

No comments:

Post a Comment