Saturday, 15 July 2017

എന്റെ അഞ്ജലി

Welcome…
prasanthkannom.blogspot.com
എന്റെ അഞ്ജലി
………………............
"ഇന്ന് ഒരു തീരുമാനം എടുത്തിരിക്കണം എന്റെ ലൈഫ്  കൊണ്ടാ ഈ കളി " അവൾ
സ്ട്രോങ്ങായി പറഞ്ഞു
വിനു  ഒന്നും പറയാതെ തലതാഴ്ത്തിയിരുന്നു .
"നമുക്ക് നറുക്കിടാം ..ഹരികൃഷ്ണൻസിൽ മമ്മൂട്ടിയും മോഹൻലാലും ചെയ്തപോലെ" മനുവിന് ഇതും തമാശ..
വിനുവും മനുവും ഇരട്ടകൾ.സുന്ദരന്‍മാര്‍.
എം ടെക്കിനു പഠിക്കുന്നു .രണ്ടു പേർക്കും അഞ്ജലിയെ ജീവനാ.

പ്രണയം പൂത്തുലഞ്ഞിട്ട്  ഇന്നേക്ക് ഒരുവർഷം  പൂർത്തിയായി .ഒന്നാം വാര്‍ഷികത്തിൽ ഇത് പോലൊരു കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്ന് ഇരുവരും കരുതിയില്ല..
അല്ലേലും കുഞ്ഞു നാളിലെ ഒരാളുടെ ഇഷ്ടം തന്നെയായാണ്  മറ്റേ ആളിനും വല്ലാത്തൊരിരട്ടകൾ. മമ്മിയും ഡാഡീം ഒത്തിരി ബുദ്ധിമുട്ടിയിട്ടുണ്ട് ഇവരെ വളർത്താൻ...
തിരിച്ചറിയാൻ പറ്റാത്ത അത്രയും രൂപ സാദൃശ്യം ..
മനുവിന്റെ വലതു കൈവെള്ളയിലെ  വലിയ കറുത്ത മറുക് ..അത് മാത്രമാണ് തിരിച്ചറിയാനുള്ള ഏക മാർഗ്ഗം
അത് മനു കാണിച്ചാൽ  മാത്രം ..

കോളജിലെ അറിയപ്പെടുന്ന ഗായികയായ
അഞ്ജലിയെ ആരു കണ്ടാലും കൊതിച്ചു പോകും...വിനുവും മനുവും കാമ്പസിലെ വീരശൂര പരാക്രമികളും...സിനിമയില്‍ കാണുന്നതു പോലെ കോളജിലെ പണച്ചാക്കും വായ്നോക്കിയുമായ കരാട്ടെ പപ്പനെ തല്ലിയൊതുക്കിയാ ഇരുവരും അഞ്ജലിയുടെ ഹൃദയത്തില്‍ ചേക്കേറിയത്...വലതു കൈവെള്ളയില്‍ കറുത്ത മറുകുള്ള മനു...എതവന്റേയും ചന്‍ക് പറിക്കാന്‍ കെല്‍പുള്ള വിനു...അവര്‍ കോളജിന്റെ തരംഗമാണ്…
ഡാന്‍സില്‍ പ്രഭുദേവ പോലും തോറ്റു പോകും…ഇവരുടെ മുന്നില്‍.
അഞ്ജലിക്ക് രണ്ടു പേരെയും ജീവനാണ്...
എന്നാലും മനുവിനോട്….വേണ്ട പറയണില്ല…

‘’അല്ല അതേയ് ...എന്തായി തീരുമാനം’’ അഞ്ജലി മൗനത്തിനു വിരാമമിട്ടു…
വിനു ഏതോ ലോകത്താണ്….അവന് അഞ്ജലിയെ വേണം മനുവിനെ സംകടപ്പെടുത്താനുമാവില്ല…..
മനുവും ഇതേ മൂഡിലാണ്...
പക്ഷേ അവന്‍ അത് പ്രകടിപ്പിക്കുന്നില്ല….
ഒരു വര്‍ഷക്കാലം പ്രണയത്തിന്റെ ചൂടും ചൂരുമറിഞ്ഞസ്വപ്നകാലം….
മറക്കാനാവില്ലവര്‍ക്ക് ഒന്നും.
പക്ഷെ അഞ്ജലി പറയുന്നതല്ലെ ശരി…
നമ്മുടെ സമൂഹം അംഗീകരിക്കുന്നതാണൊ ഇത്….
‘’തീരുമാനമെടുത്തേ പറ്റൂ പ്ളീസ്സ് ‘’അവള്‍ നിസ്സഹായയാണ്…
‘’ടാ യെന്തു തീരുമാനിച്ചു...,’’ മനു ചിരിക്കാന്‍ ശ്രമിച്ചു...വിനു മുഖം ഉയര്‍ത്തിയതേയില്ല.
‘’നിങ്ങള്‍ രണ്ടു ശരീരമാണെന്‍കിലും
ഒരു മനസ്സാണെന്ന് എനിക്കറിയാം...
അതാരോടു പറയാന്‍ ആര്അംഗീകരിക്കാന്‍….
ഈയാഴ്ച ഡാഡി അമേരിക്കേന്ന് എത്തും ...
ഒരാളെ മാത്രം സെലക്‌ട് ചെയ്യാനാ ഡാഡീടെ നിര്‍ദ്ദേശം….’’ അഞ്ജലി സീരിയസ്സായി…

‘’നറുക്കിട്ടോളൂ…’’ വിനു തലയുയര്‍ത്തി ദീര്‍ഘ ശ്വാസം വിട്ടു...ഒരു തുള്ളി കണ്ണീര്‍ തെറിച്ച് അഞ്ജലിയുടെ ഇടതു കയ്യില്‍ വീണു..
മനു അറിയാതെ വിങ്ങിപ്പൊട്ടി…
അഞ്ജലി രണ്ടു പേരേയും ചേര്‍ത്ത് കെട്ടിപ്പിടിച്ചു.ബീച്ചിലെ അലമാലകള്‍ വന്ന് അവരെ മുത്തമിട്ട് താണിറങ്ങി...
കടല്‍ കാക്കകള്‍ തലക്കു മുകളില്‍
എങ്ങലിട്ടു പറന്നു…
ചക്രവാളം സിന്ദൂരപ്പൊട്ടണിഞ്ഞു...

No comments:

Post a Comment