Welcome ...
prasanthkannom.blogspot.com
പ്രണയ യാത്ര
.........................
പ്രിയയുടെ കൈപിടിച്ച് മോന്റെ കയ്യിലേല്‍പിക്കുമ്പോള്‍ മാധവിയമ്മയുടെ
കൈകള്‍ വിറക്കുന്നുണ്ടായിരുന്നു...
ആ മുഖത്ത് ദയനീയ നോട്ടമുണ്ടയിരുന്നു..
പാതിയടഞ്ഞ കണ്‍പോളകള്‍ പൂര്‍ണ്ണമായും
അടഞ്ഞു.കൈകള്‍ നിശ്ചലമായി..
''അമ്മേ....'' രാജുവിന്റെ നിലവിളി ആശുപത്രിയെ പ്രകമ്പനംകൊള്ളിച്ചു....
രാജുവിന്റെയും പ്രിയയുടെയും പ്രണയം
സിനിമകളെ വെല്ലുന്നതാണ്...
കണ്ണീരും കിനാവും വര്‍ണ്ണങ്ങള്‍ ചാലിച്ചു
കോറിയിട്ട പ്രേമം....രാജൂന് അമ്മയായിരുന്നു ശക്തി...താങ്ങും തണലും ..റിട്ടേയര്‍ഡ് ഹെഡ് നേഴ്സ് മാധവി.....രാജൂന് അച്ഛനെ അറിയൂല...മരിച്ചോ ജീവിച്ചിരിപ്പുണ്ടോ...?
പി എസ് സി കിട്ടിയിട്ടു കല്യാണം...രാജുവിന്റെ തീരുമാനം തെറ്റിയില്ല...കഴിഞ്ഞ ജൂണില്‍ വില്ലേജ് അസിസ്റ്റന്റായി നിയമനം...
പ്രിയ എല്‍ഡിസി മെയിന്‍ലിസ്റ്റില്‍ 52ാംറാംകിലുണ്ട്....ആഗസ്തില്‍ ഇവരുടെ കല്യാണം ഉറപ്പിച്ചതായിരുന്നു... അതിനിടയില്‍ വിധി എല്ലാം മാറ്റിമറിച്ചു..മാധവിയമ്മയുടെ കിഡ്നി രണ്ടും
തകരാറായി....ജീവന്‍ നിലനിര്‍ത്താന്‍ പ്രിയ അവളുടെ കിഡ്നി പകുത്തു നല്‍കി...
അമ്മയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായ്
രാജു ഇന്ന് അമ്മയുടെ ബെഡ്ഡിനരികില്‍ നിന്ന് പ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തി...
ആ രംഗം നിറകണ്ണുകളോടെയാണ് എല്ലാരും
വീക്ഷിച്ചത്....മാധവിയമ്മ പ്രിയയുടെ കൈപിടിച്ചേല്‍പ്പിക്കുമ്പോള്‍ രാജുവിങ്ങിപ്പൊട്ടുകയായിരുന്നു...
താന്‍ ഏറെക്കാലം ജോലി ചെയ്ത ആശു പത്രിയേയും സഹപ്രവര്‍ത്തകരേയും താന്‍ പരിചരിച്ചവരേയും തന്നെപരിചരിച്ചവരേയും
താന്‍നെഞ്ചോടു ചേര്‍ത്ത പുത്രനേയും മരുമകളേയും ഈ ലോകത്തേയും വിട്ട് മാധവിയമ്മ യാത്രയായ് ...ഒരു വലിയ യാത്ര..മടങ്ങി വരവില്ലാത്ത യാത്ര...അവിടെ തന്നെ കാത്തിരിക്കുന്നവര്‍ക്കായ്...
ഒരു നോക്കു കാണാനായ്....
ഒരു തീര്‍ത്ഥയാത്ര...
No comments:
Post a Comment