Saturday, 13 May 2017

ആസ്ത്മ

welcome....
prasanth Kannom.blogspot.com

ആസ്ത് മ
...................
ടൂറിസ്റ്റു ബസ്സ്  അകലെ  മായുന്നതു വരെ
അവൻ നോക്കി നിന്നു.
ഇത്തവണയും  പോകാൻ  കഴിഞ്ഞില്ല.
ഊട്ടിയിലേക്കാ ഈ വർഷം  പഠനയാത്ര.
ഇന്നലെ വരെ തയ്യാറെടുപ്പായിരുന്നു.
ടൂർ  പോകാൻ  ക്ലാസ്സിൽ  നിന്നും
പേരു നൽകിയ  ഏക ആൺകുട്ടി.
മറ്റു  ആൺകുട്ടികളാരും  ഇത്തവണ
പേരു നൽകിയില്ല.
എന്തൊ  രാഹുൽ സാറിന്റെ  നിർബന്ധവും
പേരു നൽകിയിരുന്ന പെൺകുട്ടികളുടെ
അപേക്ഷയും പൊതുവെ  ക്ലാസ്സിൽ
സ്പെഷ്യലായ  അവനു  പേർ  നൽകേണ്ടി  വന്നു.
കുഞ്ഞു നാളിലെ  കൂട്ടായിരുന്ന  ആസ്ത് മ (വലിവ്)
ഊട്ടി  ടൂർ  മുടക്കുമെന്ന് കരുതിയതേ ഇല്ല.
പോകണോ? വേണ്ടായൊ?
തീരുമാനിക്കാൻ ഉപദേശിയുടെ (ഒരു കൂട്ടുകാരൻ അല്ല
എഴുത്തുകാരൻ അല്ല വിശേഷണങ്ങൾക്കതീതൻ )
നിർദ്ദേശം മാനിച്ചു നറുക്കിട്ടു. സമ്മതം കിട്ടുകയും ചെയ്തു.
എല്ലാം തയ്യാറാക്കി.
എന്നാൽ ഇന്നലെ രാത്രിയുടെ ഏതോ യാമത്തിൽ
അവനെത്തി ആസ്ത് മ
കാര്യങ്ങളെല്ലാം തകിടം മറിച്ചു.
കൂട്ടുകാരെ യാത്രയാക്കാൻ അതിരാവിലെ സ്കൂളിലെത്തി
രാഹുൽ സാറിന് അവന്റെ ദയനീയാവസ്ഥ മനസ്സിലാകും
ക്ലാസ്സിലെ പെൺകുട്ടികൾ? അവരെന്തു വിചാരിക്കും?
എന്തിനാ  ആസ്ത് മേ നീ ഇങ്ങനെ പരീക്ഷിക്കുന്നത്.?
ഉത്തരം കിട്ടാത്ത ചോദ്യവുമായി
വിദൂരതയിലേക്ക് കണ്ണും നട്ട്
കണ്ണീർ ചാലിച്ച മുഖവുമായി
സ്കൂൾ വരാന്തയിൽ അവനിരുന്നു.
Posted by prasanth kannom

പുലിമുരുകൻ

welcome.......
prasanthkannom.blogspot.com
പുലിമുരുകൻ
........................
കാട്ടിലുണ്ടൊരു പുലിമുരുകൻ
വേട്ടയാടിടും  പുലിമുരുകൻ
കാട്ടുപുലികളെ  വെട്ടിലാക്കുന്ന
നാട്ടുകാരുടെ പുലിമുരുകൻ
കുട്ടിയാണീ  പുലിമുരുകൻ
കൂട്ടുകാരുടെ  പുലിമുരുകൻ
Posted  by  Prasanth Kannom

ശിശുദിനം

കേരളപ്പിറവിദിനം


കേരങ്ങളെങ്ങും ചാഞ്ചാടിയാടുന്ന
കേരളമേയെന്റെ  കേരളമേ
കേകികൾ പീലി വിടർത്തി നിന്നാടുന്ന
കേദാരമേ നിനക്കെന്തു ചന്തം
കേരലങ്ങൾ നീന്തും പൊയ്കകളും
കേളികൊട്ടുണരുന്ന  കാവുകളും
കേരളമമ്മയാണല്ലൊ നമുക്കെന്നും
കേൾവികേട്ടുള്ളൊരു  പുണ്യഭൂമി
കേരളത്തനിമയും മഹിമയും കാത്തിടാൻ
കേരളപ്പിറവിയിൽ  പ്രതിജ്ഞ  ചെയ്യാം
-പ്രശാന്ത് കണ്ണോം-

കാടെവിടെ കാട്ടാറെവിടെ

പുതുവത്സരാശംസകൾ.....

Welcome....
prasanthkannom.blogspot.com
പുതുവത്സരാശംസകൾ ....
.........................................
പുത്തനുടുപ്പിട്ട് പൊട്ടുതൊട്ട്
പൊൻവള കമ്മൽ കൊലുസുമിട്ട്
പുഞ്ചിരി തൂകി കുസൃതിയുമായ്
പുതുവത്സരമെത്തി സുന്ദരിയായ്
പുതുമകളൊത്തിരി കണ്ടിടാനും
പുത്തനറിവുകൾ നേടിടാനും
പുതുലോകസൃഷ്ടിയിൽ പൻകുചേരാം
പുത്തൻ പ്രതീക്ഷകൾ നെഞ്ചിലേറ്റാം

കവിതഃ പൊടി പൂരം

Welcome ....
prasanthkannom.blogspot.com
പ്രിയ  കൂട്ടുകാർക്ക്
വിഷു  ആശംസകൾ .....
പൊടിപൂരം
......................
കൊട്ടും കുഴലും കൊടിതോരണവും
കാട്ടിൽ വിഷു വിത് പൊടിപൂരം!
കരടിക്കുട്ടൻ കതിന മുഴക്കി
കുറുനരി പൂത്തിരി കത്തിച്ചേ
കഴുതേം മുതലേം കളമിട്ടല്ലോ
കാക്കേം കൊക്കും കണിയും വച്ചു
കണിവെള്ളരിയും മാങ്ങയുമപ്പം
കടുകും പയറും തോരയുമുപ്പും
കടലേം പഴവും തേങ്ങയുമുണ്ടേ
കണിയായൊപ്പം കൊന്നപ്പൂവും
കടുവേം പുലിയും മാനും മുയലും
കാടിൻ രാജൻ സിംഹവുമെത്തി
കൂട്ടായ് ആനക്കൊമ്പനുമുണ്ടേ!
കണികാണാൻ വാ കൂട്ടരെ വേഗം.