Saturday, 13 May 2017

ആസ്ത്മ

welcome....
prasanth Kannom.blogspot.com

ആസ്ത് മ
...................
ടൂറിസ്റ്റു ബസ്സ്  അകലെ  മായുന്നതു വരെ
അവൻ നോക്കി നിന്നു.
ഇത്തവണയും  പോകാൻ  കഴിഞ്ഞില്ല.
ഊട്ടിയിലേക്കാ ഈ വർഷം  പഠനയാത്ര.
ഇന്നലെ വരെ തയ്യാറെടുപ്പായിരുന്നു.
ടൂർ  പോകാൻ  ക്ലാസ്സിൽ  നിന്നും
പേരു നൽകിയ  ഏക ആൺകുട്ടി.
മറ്റു  ആൺകുട്ടികളാരും  ഇത്തവണ
പേരു നൽകിയില്ല.
എന്തൊ  രാഹുൽ സാറിന്റെ  നിർബന്ധവും
പേരു നൽകിയിരുന്ന പെൺകുട്ടികളുടെ
അപേക്ഷയും പൊതുവെ  ക്ലാസ്സിൽ
സ്പെഷ്യലായ  അവനു  പേർ  നൽകേണ്ടി  വന്നു.
കുഞ്ഞു നാളിലെ  കൂട്ടായിരുന്ന  ആസ്ത് മ (വലിവ്)
ഊട്ടി  ടൂർ  മുടക്കുമെന്ന് കരുതിയതേ ഇല്ല.
പോകണോ? വേണ്ടായൊ?
തീരുമാനിക്കാൻ ഉപദേശിയുടെ (ഒരു കൂട്ടുകാരൻ അല്ല
എഴുത്തുകാരൻ അല്ല വിശേഷണങ്ങൾക്കതീതൻ )
നിർദ്ദേശം മാനിച്ചു നറുക്കിട്ടു. സമ്മതം കിട്ടുകയും ചെയ്തു.
എല്ലാം തയ്യാറാക്കി.
എന്നാൽ ഇന്നലെ രാത്രിയുടെ ഏതോ യാമത്തിൽ
അവനെത്തി ആസ്ത് മ
കാര്യങ്ങളെല്ലാം തകിടം മറിച്ചു.
കൂട്ടുകാരെ യാത്രയാക്കാൻ അതിരാവിലെ സ്കൂളിലെത്തി
രാഹുൽ സാറിന് അവന്റെ ദയനീയാവസ്ഥ മനസ്സിലാകും
ക്ലാസ്സിലെ പെൺകുട്ടികൾ? അവരെന്തു വിചാരിക്കും?
എന്തിനാ  ആസ്ത് മേ നീ ഇങ്ങനെ പരീക്ഷിക്കുന്നത്.?
ഉത്തരം കിട്ടാത്ത ചോദ്യവുമായി
വിദൂരതയിലേക്ക് കണ്ണും നട്ട്
കണ്ണീർ ചാലിച്ച മുഖവുമായി
സ്കൂൾ വരാന്തയിൽ അവനിരുന്നു.
Posted by prasanth kannom

No comments:

Post a Comment