Saturday, 31 October 2015

കേരള പിറവി ദിനം

WELCOME....
നവമ്പർ 1
കേരള പിറവി ദിനം

കേരളം
............
കേരനിരകൾതൻ ശീതളച്ഛായയിൽ
കേരളമേ നീ വിളങ്ങീടുന്നു
കായലിൻ കുഞ്ഞോളം പുൽകുന്നതീരങ്ങൾ
കാടും മലയും കാട്ടാറുകളും
കുഞ്ഞരിപ്പൂക്കൾ കിളികൾ ശലഭങ്ങൾ
കനകം വിളയുന്ന പാടങ്ങളും
കാവുകൾ പള്ളികൾ ഉത്സവക്കാഴ്ചകൾ
കാലത്തിൻ കണ്ണാം കലാരൂപങ്ങൾ
കേരളം കാലത്തിനൊപ്പം കുതിക്കുമ്പോൾ
കൈകോർക്കാം സ്നേഹം പകർന്നു നീങ്ങാം

സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം -പ്രണാമാം


WELCOME...
ഒക്ടോബർ 31
സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം

പ്രണാമാം
..................
ഉരുക്കിൻ കരുത്തുമായ് ഭാരത ജനതയെ
ഉൾക്കാഴ്ചയോടെ നയിച്ച ധീരൻ
ഉയരങ്ങൾ താണ്ടുമ്പോൾ വിനയം വെടിയാത്ത
ഉത്തമനായ ഭരണാധിപൻ
ഉത്ഥാനവീരനാം സർദാർപട്ടേലിൻ
ഉള്ളുയിർ ശാന്തിക്കായ് പ്രാർത്ഥിച്ചിടാം

Wednesday, 28 October 2015

പ്രണാമം-ചെറുകാടിന്റെ വേർപാടിന്റെ ഓർമ്മദിനം- പ്രശാന്ത് കണ്ണോം

Welcome....


ഒക്ടോബർ-28

പ്രശസ്ത സാഹിത്യകാരനായിരുന്ന
ചെറുകാടിന്റെ വേർപാടിന്റെ ഓർമ്മദിനം
പ്രണാമം
................
ചെമ്മലശ്ശേരിയാം പുണ്യഭൂവിൽ
ചെറുകാട് നാമത്തിൽ തൂലികയാൽ
ചെമ്മണ്ണിൻ ഗന്ധമറിഞ്ഞെഴുതി
ചെറുലോകം ചുറ്റും ചമച്ചെടുത്തു
ചെറുതല്ലൊരിക്കലും നിൻസൃഷ്ടിവൈഭവം
ചിരകാലം മണ്ണിൽ വിളങ്ങീടട്ടേ.....

Monday, 26 October 2015

പ്രണാമം-വയലാർ രാമവർമ്മയുടെ വേർപാടിന്റെ ഓർമ്മദിനം...

Welcome....





ഒക്ടോബർ-27
വയലാർ രാമവർമ്മയുടെ വേർപാടിന്റെ
ഓർമ്മദിനം...
പ്രണാമം
.................
വരിക വയലാർ വീണ്ടുമീ പുണ്യഭൂവിൽ
വരികളാൽ വർണ്ണവിസ്മയം തീർക്കുവാൻ
വർഷമേഘങ്ങൾ കൈകോർത്തിരിക്കയായ്
വിണ്ണിൽ നിൻകാവ്യശീലുകൾ മൂളുവാൻ
വളകിലുക്കുന്നു പൊൻകതിർകൂട്ടങ്ങൾ
വയലിൽ നിൻഗാനമാലിക ചാർത്തുവാൻ
വിശ്വപ്രേമം രചിച്ചൊരു ഗന്ധർവ്വാ
വിസ്മരിക്കില്ലനിൻ സൂര്യതേജസ്സിനേ...

Friday, 23 October 2015

ഹരിശ്രീ

WELCOME.....
prasanthkannom.blogspot.com
ഹരിശ്രീ
...............
അറിവിന്റെ ഹരിശ്രീ കൂറിക്കും കുരുന്നുകൾ
അലിവിന്റെ നിറകുടമാകും കുരുന്നുകൾ
അക്ഷരമമ്മയെന്നറിയും കുരുന്നുകൾ
ആദ്യാക്ഷരത്തെ നമിക്കും കുരുന്നുകൾ
അവനിയാമത്ഭുതമറിയും കുരുന്നുകൾ
അവനവനാരെന്നറിയും കുരുന്നുകൾ
അപരനുമാനന്ദമേകും കുരുന്നുകൾ
അടിമുടി ലോകത്തെ മാറ്റും കുരുന്നുകൾ



കടലാമയ് ക്കൊരു കൈത്തൊട്ടിൽ


WELCOME....
prasanthkannom.blogspot.com
സീഡ് പദ്ധതിക്ക് ആശംസകളോടെ....
കടലാമയ് ക്കൊരു കൈത്തൊട്ടിൽ
........................................................
കരയതു കാണാ കടലാണേ
കടലിന്നടിയിൽ കടലാമ
കടലാമയ് ക്കൊരു തുണവേണം
കടലോരൊത്തൊരു കൈത്തൊട്ടിൽ
കടലലമാലകൾ കൈകോർത്ത്
കരയിൽ താളം തീർക്കുമ്പോൾ
കടലാമയ് ക്കും മക്കൾക്കും
കൈത്താങ്ങാകാം ഒന്നായി

Sunday, 18 October 2015

പ്രണാമം-പ്രിയ കഥാകാരൻ കാക്കനാടന്റെ ഓർമ്മ ദിനം....

WELCOME....
ഒക്ടോബർ-19
 മലയാളത്തിന്റെ പ്രിയ കഥാകാരൻ കാക്കനാടന്റെ
വേർപാടിന്റെ ഓർമ്മ ദിനം....

പ്രണാമം
................
കഥയിൽ കാര്യവും കാലവുമൊളിപ്പിച്ച
കാക്കനാടിന്റെ പ്രിയ സഖേ
കാലമെത്ര കഴിഞ്ഞാലും
കാതിലെത്തുന്നു നിൻവരികൾ
കാലയവനികയിലിരുന്നു നീ
കാലചിത്രം ചമയ്ക്കുമോ
കാതോർത്തിരിപ്പൂ ഞങ്ങൾ
കണ്ണീരും കിനാവുമായ്...