Wednesday, 14 October 2015

വിജയദശമി

WELCOME...
നവരാത്രി ആശംസകൾ....

വിജയദശമി
....................
കാർത്തികമാസത്തിൻ ശുക്ളപ്രഥമയിൽ
കാർത്ത്യായനീയെ സ്തുതിച്ചിടുന്നേ
ദിക്കുകളെട്ടും പാലിക്കുമീശരെ
ദ്വതീയനാൾ കുമ്പിട്ടു പ്രാത്ഥിച്ചിടാം
ത്രിമൂർത്തിസ്വരൂപൻ മഹേശ്വരൻ തൻപാദം
തൃതീയയിൽ താണുവണങ്ങിടേണം
ചതുർവിദ്യ നേടാൻ ചതുർമുഖൻതന്നോട്
ചതുർത്ഥി ദിനത്തിൽ യാചിച്ചിടാം
പഞ്ചേന്ദ്രിയങ്ങളും നന്നായുണർത്തുമേ
പഞ്ചമി നാളിലെ പാരായണം
ഷഡ് വൈരി നാശം വരുത്തീടുവാൻ
ഷഷ്ഠിയിൽ ഷൺമുഖാ നീയേ തുണ
സപ്തമാതാക്കളും പുത്രവാൽസല്യത്താൽ
സപ്തമിയിൽ കാത്തുരക്ഷിച്ചീടും
അഷ്ടസിദ്ധിക്കായി അഷ്ടാക്ഷരീമന്ത്രം
അഷ്ടമീനാളിൽ അനുഷ്ടിച്ചിടാം
നവതീർത്ഥംസേവിച്ച് നവദ്രവ്യം വന്ദിച്ച്
നവമിയിൽ നവദുർഗ്ഗാദർശനവും
വിജയങ്ങളൊന്നായ് വരുമത് നിർണ്ണയം
വിജയദശമി പുലരുംകാലം

പ്രണാമം-ചങ്ങമ്പുഴയുടെ നൂറ്റിനാലാം ജന്മദിനം



WELCOME.....

ഒക്ടോബർ 11
 ചങ്ങമ്പുഴയുടെ
നൂറ്റിനാലാം ജന്മദിനം
പ്രണാമം
................
മലരണിക്കാടിന്റെ പാട്ടുകാരാ
മലകളും പുഴകളും കേണിടുന്നേ
മലനാടിൻ കിളികളും പൂക്കളെല്ലാം
മങ്ങിയ നിറമറ്റ ചിത്രമായി
മരുഭൂമി മനസ്സിലും വാസമായി
മരതക കാന്തിയിന്നോർമ്മയായി
മനതാരിൽ നീ തീർത്ത വർണ്ണകാവ്യം
മായാതെ മറയാതെ വാണിടട്ടേ...

പ്രശസ്ത അഭിനേത്രി മനോരമയ്ക്ക് ആദരാഞ്ജലികൾ.....

WELCOME....

പ്രശസ്ത അഭിനേത്രി മനോരമയ്ക്ക്
ആദരാഞ്ജലികൾ.....

തമിഴകം വാണൊരു ദിവ്യ താരമേ
തനിമയും എളിമയും നിന്നിലല്ലോ
താരാലോകവും നമിക്കും മനോരമേ
തവപദങ്ങളിൽ അശ്രു പുഷ്പാഞ്ജലി..

Saturday, 10 October 2015

കവിത-മനക്കണ്ണ്

WELCOME....
ഒക്ടോബർ-10
  ലോക മാനസിക ആരോഗ്യ ദിനം

മനക്കണ്ണ്
.....................
മനക്കണ്ണിലിരുട്ടുമായ്
മറ്റേതോ ലോകത്ത്
മ്ളാനതതൻ മുഖവുമായ്
മൗനമായ് തേങ്ങലായ്
മനസ്സാം വികൃതിതൻ
മറവിതൻ ചിരിയുമായ്
മൃതിയുടെ കുരുക്കിലേറാൻ
മോഹിക്കുമിവരെ നാം
മനസ്സാൽ സ്നേഹിക്കാം
മനക്കണ്ണ് തുറപ്പിക്കാം
മനസ്സിൻ സൗഖ്യത്തിനായ്
മൗനമായ് പ്രാർത്ഥിക്കാം

കവിത-സല്യൂട്ട്

WELCOME...

ഒക്ടോബർ-9
  ടെറിട്ടോറിയൽ ആർമി ദിനം

സല്യൂട്ട്
..............
ഭാരത മണ്ണിൻ വീരജവാൻമാർ
ഭാഗ്യം ചെയ് തൊരു ധീരൻമാർ
ഭേരി മുഴക്കി ഗമിക്കൂ നിങ്ങൾ
ഭീരുത്വത്തെ ഹനിക്കൂ നിങ്ങൾ
ഭാരതഭൂവിൻ ഭാസുരഭാവി
ഭദ്രം ദീപ്തം സൈന്യപദത്തിൽ

കവിത-കാഴ്ച

WELCOME....


ഒക്ടോബർ-9
ലോക കാഴ്ച ദിനം

കാഴ്ച

..............
കണ്ണേ മടങ്ങുക
കണ്ണിമ ചിമ്മാതെ
കാണാകാഴ്ചകളിൽ
കണ്ണീരൊഴുക്കാതെ
കൺകെട്ടിൻ ലോകത്ത്
കൺകുറ്റം വരുത്താതെ
കൺകണ്ടോർക്ക് കണിയായ്
കണ്ണേ മടങ്ങുക

Monday, 5 October 2015

കവിത -കരിങ്കാക്ക

WELCOME....
prasanthkannom.blogspot.com
 കരിങ്കാക്ക
.......................
വന്നേ കറുമ്പൻ കരിങ്കാക്ക
വന്നേ കരുത്തൻ കരിങ്കാക്ക
കൊക്കു മൂർപ്പിച്ചവൻ
കാതു കൂർപ്പിച്ചവൻ
വന്നേ കുറുമ്പൻ കരിങ്കാക്ക
പിതൃകർമ്മവിധിയാം
ബലിച്ചോർ പുരളുവാൻ
വിധിയാൽ പിറന്ന കരിങ്കാക്ക
കൂടു കെട്ടാത്തവൻ
കൂട്ടം കൂടാത്തവൻ
വന്നേ വരാകൻ കരിങ്കാക്ക
വിഷവ്രണമേറിയ
ഭൂമി മാതാവിന്റെ
വിരിമാറു കാക്കും കരിങ്കാക്ക
കൊട്ടി വിളിച്ചാലും
ആട്ടിയോടിച്ചാലും
വട്ടം പറക്കും കരിങ്കാക്ക!...