Tuesday, 30 June 2015

കവിത ചൊല്ലി രസിക്കാം -മുയൽ

WELCOME....
prasanthkannom.blogspot.com
മുയൽ
കുഞ്ഞിളം കാട്ടിലെ കുഞ്ഞുമുയൽ
ഒാട്ടത്തിൽ ഒന്നാമൻ കുഞ്ഞുമുയൽ
കാരറ്റ് തേടി നടപ്പിലാണ്
ആമയോടൽപ്പം പിണക്കമാണ്

കവിത ചൊല്ലി രസിക്കാം -കരടി

WELCOME....
prasanthkannom.blogspot.com
കരടി
കരിമലക്കാട്ടിലെ കരിംകരടി
പൂന്തേൻ കുടിയൻ കരിംകരടി
തേൻകൂട് തേടി മരത്തിലേറി
കൊമ്പൊന്നൊടിഞ്ഞ് കിടപ്പിലായി

Monday, 29 June 2015

കവിത ചൊല്ലി രസിക്കാം -കുതിര

WELCOME...
prasanthkannom.blogspot.com
കുതിര
വെള്ളക്കുതിര വാലൻകുതിര
ഒാടിച്ചാടി വരുന്നുണ്ടേ
ഒാട്ടക്കാരെ വിരുതൻമാരെ
തോൽപ്പിക്കാൻ വരുന്നുണ്ടേ

കവിത ചൊല്ലി രസിക്കാം -സിംഹം

WELCOME....
prasanthkannom.blogspot.com
സിംഹം
വന്നേ കാട്ടിൽ സിംഹം വന്നേ
കാടിൻ രാജൻ സിംഹം വന്നേ
ചെംകോൽ വേണ്ട കിരീടം വേണ്ട
സിംഹാസനമോ വേണ്ടേ വേണ്ട

കവിത ചൊല്ലി രസിക്കാം -കടുവ

WELCOME...
prasanthkannom.blogspot.com
കടുവ

തടിയൻ കടുവ കടിയൻ കടുവ
ഇരയും തേടി നടപ്പുണ്ടേ
മീശ പിരിച്ചു കാട്ടിൽ പോകും
വേട്ടക്കാരേ സൂക്ഷിച്ചോ

Thursday, 25 June 2015

കവിത ചൊല്ലി രസിക്കാം -ആന

WELCOME.....
prasanthkannom.blogspot.com
ആന
ആന വമ്പനാന
കൊമ്പു നീണ്ടൊരാന
തടിപിടിക്കുമാന
തിടമ്പെടുക്കുമാന

Friday, 19 June 2015

കവിത ചൊല്ലി രസിക്കാം -വായന

WELCOME.....
Prasanthkannom.blogspot.com
വായന
വായന വേണം വായന വേണം
വായ തുറന്നീ വായന വേണം
വായ നിറച്ചീയക്ഷര മധുരം
വാമൊഴി വരമൊഴി നുണയേണം