Saturday, 9 September 2017

അവളുടെ കുടയില്‍

Welcome....
prasanthkannom.blogspot.com

അവളുടെ കുടയില്‍
.................................
''ഒന്നു രണ്ടാം ഗേററുവരെ കൂടിക്കോട്ടെ''
അവള്‍ ചൂടിയ കുടയില്‍ നാലു മിനിട്ട് നടത്തം.ഇന്ന് കുടയെടുക്കാന്‍ മറന്നത് ഭാഗ്യം...
അവളോടു ബൈ പറഞ്ഞ് ഓഫീസ് ഗേറ്റിനുള്ളിലോട്ടു നടക്കുമ്പോള്‍ എവിടെയോ  ഒരു വിങ്ങല്‍....ആ സുന്ദരിക്കുട്ടി ഒരു മടിയുമില്ലാതെയാ കുടയില്‍ ഒപ്പം കൂട്ടിയത്...ആ നേരം പെയ്ത പെരു മഴയ്ക്കും അവന്‍ നന്ദിപറഞ്ഞു..
ഓ...എന്തൊരു സുഗന്ധമാണവള്‍ക്ക്...ഏതോ വില കൂടിയ സ്പ്രേയാണ് അവള്‍ ഉപയോഗിക്കുന്നത്..
ഏതോ പണച്ചാക്കിന്റെ മോളാ...
കൂടുതല്‍ സംസാരമില്ല ...നല്ല അടക്കോം ഒതുക്കോമുള്ള പെണ്‍കുട്ടി...മുട്ടിച്ചേര്‍ന്നു നടന്ന ആ നാലുമിനിട്ടില്‍ ഏതോ സ്വര്‍ഗ്ഗീയ സുഖം അവനിലുണ്ടായി...കൂടുതല്‍ ഒന്നും പറയാന്‍ അവനും കഴിഞ്ഞില്ല....
താംക്സ് പറഞ്ഞ് വിസിറ്റിംഗ് കാര്‍ഡ് അവള്‍ക്ക് നല്‍കീട്ടുണ്ട്.....
തന്റെ ഇപ്പോഴത്തെ ഗ്ളാമറിനും പ്രൊഫഷനും ...അവളുടെ ഒരു കാള്‍ വരും എന്ന് അവന് ഉറപ്പുണ്ട്....
അന്ന് അവന് ജോലിയില്‍ ശദ്ധിക്കാനെ കഴിഞ്ഞില്ല ...

''സാറിന്റ കല്യാണം ഒറപ്പിച്ചൂല്ലെ'' അറ്റെന്‍ഡര്‍ ശാന്തയുടെ കുത്തു വെച്ചോണ്ടുള്ള ചോദ്യം
''എന്താ ശാന്തക്കുട്ടി കളിയാക്കാണോ..?''പ്രായം അമ്പതിനോടടുത്തെന്‍കിലും ഇങ്ങനെ വിളിക്കുന്നതാ ശാന്തേച്ചിക്കിഷ്ടം
''അല്ല ഇന്നലെ രാത്രി ടിവീല് മഴേട വാര്‍ത്തവായിച്ചപ്പോ സാറ് ഒരു പെണ്ണിന്റെ  കൊടേല് പോണ പടം കണ്ടു... സാറിന്റെ സെലക്ഷന്‍ കോള്ളാട്ടൊ...'' ശാന്തേച്ചി കുണുങ്ങിച്ചിരിച്ചു...
''ഈശ്വരാ....'' അവനറിയാതെ വിളിച്ചു പോയി.ഈ ചാനലു കാരെക്കൊണ്ടു തോറ്റു എവിടൊക്ക്യാ ക്യാമറ വെച്ചിരിക്കുന്നേ..
അന്ന് മുഴുവന്‍ അവന്റെ മോബൈലിന് വിശ്രമമുണ്ടായില്ല...എല്ലാവര്‍ക്കും ഒന്നേ അറിയേണ്ടൂ ഏതാണാ പെണ്ണ്...?
തനിക്കും അതാണ് അറിയേണ്ടത് എവിടെയാണവള്‍..?എന്തായാലും കോഴിക്കോട്ടുകാരിയല്ല...
അവളുടെ ഒരു വിളിക്കായി അന്‍ കാത്തിരുന്നു...

ദിവസം  നാലു കഴിഞ്ഞു  ചാനല്‍ വാര്‍ത്തയിലൂടെ ഹീറോയായതിന്റെ  ഹാങ് ഓവറിലാ അവനിപ്പോ...നാട്ടുകാരുടേം വീട്ടുകാരുടേം ചോദ്യത്തിനു മുന്നീ കുടുങ്ങി മറിഞ്ഞിരിക്ക്വ...ചാനല്‍ ചര്‍ച്ചേല് ഇരിക്കുന്നതാ ഇതിലും ഭേതം...
നീ അവളേം കൊണ്ട് എവിടൊക്കെ കറങ്ങീ..? എന്തൊക്കെ ഒപ്പിച്ചൂ...?ആളുകള്‍ക്കേ എല്ലാമറിയണം
പുലിവാലായീന്ന് പറഞ്ഞാ മതീലോ
ഏത് സമയത്താണാവോ അങ്ങനെ തോന്ന്യത്...അവന്‍ അസ്വസ്ഥനായി
ആ പെണ്ണിനെ കണ്ടു പിടിക്കാതെ ഒരു രക്ഷ്യേല്ല ...

ഓഫീസിലും സ്റ്റാഫുകള്‍ തന്നെക്കാണുമ്പോള്‍ ആക്കിയ ഒരു ചിരീം കുശുകുശുപ്പും.....ഓഫീസിലിരിക്കാന്‍ തന്നെ തോന്നാതായി...എന്നാലും ആ പെണ്ണിന്  എന്നെയൊന്ന് വിളിക്കാന്‍ തോന്നുന്നില്ലല്ലോ ഈശ്വരാ....
ഇന്നേക്ക്  ഒരാഴ്ചയായി......
മര്യാദക്ക് ഒന്നൊറങ്ങാന്‍ പോലും കഴിയാതായി...
മേശപ്പുറത്തേ പത്രം വെറുതെ ഒന്നു മറിച്ചു
ഇന്ന് വിവാഹിതരാകുന്നു പരസ്യത്തിലെ വധുവിന്റെ മുഖം അവന്‍ സൂക്ഷിച്ചു നോക്കി
''അതെ ഇതവള്‍ തന്നെ...താന്‍ തേടുന്ന ആ സുന്ദരി...''അവന്‍ പരിഭ്രാന്തനായി ആ മുഖം ഓര്‍ത്തെടുക്കാന്‍ അവന്‍ പാടു പെട്ടു.
'യുവതി മരിച്ച നിലയില്‍' ആ വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയും അവന്‍ സൂക്ഷിച്ചു നോക്കി ''ഇതാണവള്‍ ...അതെ ...പക്ഷെ അവള്‍...
അവന്റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല...അവള്‍ മരിച്ചോ...ദൈവമേ....''
ഒച്ചയിട്ടു കറങ്ങുന്ന ഫാന്‍ ...ഒപ്പം മുറിയും താനും എല്ലാം കറങ്ങുന്നു...
ചുറ്റിലും ഇരുട്ടു മാത്രം...

No comments:

Post a Comment