Saturday, 9 September 2017

പാറൂന്റെ കാര്‍ത്തി

Welcome...
prasanthkannom.blogspot.com
എന്റെ അമ്മയോടൊപ്പം ഈ കഥ
പ്രിയ കൂട്ടുകാര്‍ക്കായി സമര്‍പ്പിക്കുന്നു....

പാറൂന്റെ കാര്‍ത്തി
.................................
''കാര്‍ത്തി നിന്റെ പാട്ട് ശരിക്കും ഇഷ്ടായീട്ടോ'' ഓളുടെ ഈ കമന്റ് ഓണാഘോഷത്തിന് ഒന്നാം സമ്മാനം കിട്ട്യതിലും വെല്ല്യ കാര്യായി ഓന്..
''താംക്സ്....''കാര്‍ത്തിക്  ഓളെ നോക്കി നിന്നു.
റിയാലിറ്റിഷോയിലൊക്കെ പംകെടുക്കേണ്ടോനാ ഈ ഓണം കേറാമൂലേന്ന്   ആരു കോണ്ടോവ്വാനാ...?
ഓണത്തിനു പാടിയ പാട്ട്  നാട്ടുകാര്‍ക്ക് മൊത്തഷ്ടായി..
പാറു(പാര്‍വ്വതി) ഓനൊരു മഞ്ച് വാങ്ങിക്കൊടുത്തു .ഓളുടെ മഞ്ചിനും ഉണ്ടൊരു മൊഞ്ച്..
''ടാ നിക്ക് ചാനല്‍ഷോയില്‍ ട്രൈ ചെയ്തൂടെ''
പാറു ഓന്റെ കവിളില്‍ നുള്ളി
''നല്ല കാശു വേണം മോളേ....
കോണ്‍ക്രീറ്റ് ഹെല്‍പ്പര്‍ പണീം കൊണ്ട്
എന്തുചെയ്യാനാ...ഒക്കെ ഒരു മോഹായിട്ട് കെടന്നോട്ടേ...''കാര്‍ത്തിക് ചിരിക്കാന്‍ ശ്രമിച്ചു.ഓന്റെ കണ്‍പീലികള്‍ നനഞ്ഞു.
പാറു ഓനോട് ചേര്‍ന്ന് നിന്നു..
ആഘോഷങ്ങള്‍ ഒന്നൊന്നായി വന്നു കൊണ്ടേയിരുന്നു..

പാറൂന്റെ പ്രേരണയും പ്രോത്സാനവും പ്രാര്‍ത്ഥനയും കാര്‍ത്തിക്കിപ്പോള്‍ ഗാനമേളകളിലെ താരമാണ് ...
ഓന് റിയാലിറ്റിഷോയിലേക്ക് സെലക്ഷന്‍ കിട്ട്യ  ദിവസം പാറു തുളളിച്ചാടി...
നാട്ടു കാരാ ഓന്റെ സ്പോണ്‍സര്‍
ഓനു വേണ്ടി നാടിളകി....എല്ലാത്തിനും കാരണം പാറ്വാ....
ചാനലീന്ന് ഷൂട്ടിംഗിന് ആളുകള്‍  എത്ത്യന്ന്
നാട്ടുകാര്‍ക്ക് ഉത്സവായിരുന്നു...
ആദ്യായിട്ടാ ആ നാട്ടിലേക്ക് ചാനലുകാരെത്ത്യത്.
പായസടക്കം ഗംഭീര സദ്യേം ''ന്റെ മോനെ''
നാട്ട്കാര് ശരിക്കും ആഘോഷിച്ചു.

വര്‍ഷം ഒന്നു കടന്നു പോയി ഇന്ന് റിയാലിറ്റി ഷോയുടെ ഫൈനലാ...അവസാന അഞ്ചു പേരില്‍ കാര്‍ത്തിക്കുണ്ട്...നാട് മൊത്തം അവനൊപ്പമുണ്ട്...കോച്ചിയിലെ ആയിരങ്ങളെ സാക്ഷിയാക്കി ഇഞ്ചോടിഞ്ചു പോരാട്ടം...പാറു സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിക്കയാണ് കരയുവാണ് തന്റെ കാര്‍ത്തിക്കിനു വേണ്ടി...
ആദ്യ റൗണ്ടില്‍ കാര്‍ത്തിക് ഇത്തിരി ടെന്‍ഷനടിച്ചു...ഓന്റെ പേരനൗണ്‍സ് ചെയ്യുമ്പോ എന്തൊരാരവമാണെന്നോ....
അത്രയും ആരാധകരവനുണ്ട്....
ലോകമലയാളികള്‍ അവനൊപ്പമുണ്ട്...
അവന്‍ ഒരു കുഗ്രാമത്തിലെ  സാധാരണക്കാരന്‍.ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞവന്‍...നന്മയുള്ളവന്‍

വിജയിയെ കാത്തിരിക്കുന്നത് ഒരു കോടിയുടെ ഫ്ളാറ്റ്‌...വേദിയില്‍ അവസാന റൗണ്ട് പോരാട്ടം...കാര്‍ത്തിക് എസ് എം എസില്‍ ബഹുദൂരം മുന്നിലാണ്....
ഓന്‍ ചംകു പൊട്ടി പാടി......

''ന്റെ പാറുവാണ് ഈ വിജയത്തിന് പിന്നില്‍...ഈ സമ്മാനം ഓള്‍ക്കുള്ളതാണ്
ഓളെ ഒന്നു വേദിലോട്ട് വിളിക്കണം''
കാര്‍ത്തിക് കോംപയററോട്  കരഞ്ഞോണ്ടു
പറഞ്ഞു..
''പാര്‍വ്വതി പ്ളീസ് കമോണ്‍ ദി സ്റ്റേജ് ഫോര്‍ ഔവ്വര്‍ വിന്നര്‍''
ജനസഹസ്രം ആരവം മുഴക്കി.
''പാറൂ....വേദിയിലോട്ടു വരൂ'' കാര്‍ത്തിക് വിളിച്ചു  പറഞ്ഞു..
''പാറു....പാറു....പാറു...'' ജനങ്ങള്‍ ആര്‍ത്തു വിളിച്ചു..
ഈ വിളിയൊന്നും പാറു കേട്ടില്ല
മറ്റേതോ ബോധത്തില്‍
ഓള്‍ ധ്യാന നിരതയായിരുന്നു...

No comments:

Post a Comment