Welcome ...
prasanthkannom.blogspot.com
ശിവേന്ദു
...............
''ഇൗ കളറെങ്ങിനെ...ഈ മെറൂണ്‍ നിനക്ക് ചേരും''മുകുന്ദന്‍ പെങ്ങള്‍ക്ക് ചൂരിദാര്‍ ചേര്‍ത്തു വെച്ചു കൊടുത്തു....
എഞ്ചിനീയറിംഗ് കോളജില്‍ പെങ്ങള്‍ക്ക് അഡ്മിഷന്‍ കിട്ടിയതിന്റെ സന്തോഷത്തിലാ മുകുന്ദന്‍...ഒരച്ഛന്റെ സ്ഥാനത്തു നിന്നാ ഓരോ കാര്യങ്ങളും ചെയ്യുന്നേ..അച്ഛന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെട്ടു പോയതിനാല്‍ ഡിഗ്രി കഴിഞ്ഞ ഉടന്‍ മുകുന്ദന് അവിടെ ജോലി കിട്ടിയിരുന്നു.
ഇപ്പോള്‍ സര്‍വ്വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിരിക്കുന്നു....
''ഒരു സെറ്റു കൂടി വേണം.....'' ശ്രീനന്ദ ഏട്ടന് ഒരു വയലറ്റ് സെറ്റ് കാണിച്ചു.
''അതു നന്നായി ചേരും...'' സെയില്‍സ് ഗേള്‍ ചിരിച്ചോണ്ടു മുകുന്ദന്റെ മുഖത്തേക്കു നോക്കി....
''ഓക്കേ....'' ഒരു നിമിഷം മുകുന്ദന്റെ ശ്രദ്ധ മുഴുവന്‍ ആ സെയില്‍സ് ഗേളിലേക്കായി.
എന്തൊരൈശ്വര്യമുള്ള പെണ്‍കുട്ടി...വന്നപ്പംതൊട്ടു ശ്രദ്ധിക്കുന്നതാ...
ഓണം പ്രമാണിച്ച് മുകുന്ദന്‍ 7550 രൂപ പൊട്ടിച്ചു .വീട്ടിലെത്തിയിട്ടും ആ സെയില്‍സ് ഗേളിന്റെ മുഖം മുകുന്ദന്റെ മനസ്സീന്ന് പോയില്ല...
''ഏട്ടാ ദേ ഊണ്‍ തയ്യാര്‍ അമ്മ വിളിക്കുന്നു...''
പെങ്ങള്‍ മുകുന്ദന്റ വാട്സാപ്പ് ചാറ്റിംഗിന്റെ ഹരം കളഞ്ഞു..
''ടീ ഞാനെത്തി....'' അന്ന് മുകുന്ദന്‍ ഇത്തിരിയേ കഴിച്ചുള്ളൂ....
''അമ്മാ ചേട്ടനു പറ്റ്യ ഒരു പെണ്ണിനെ ഞാനിന്നു കണ്ടിട്ടുണ്ട്.. കാര്‍ത്തികാന്നാ പേര് ഒരു സുന്ദരിപ്പണ്ണാ...എനിക്ക് ചൂരിദാര്‍ സെലക്ട് ചെയ്യുന്ന കൂട്ടത്തീ ഏട്ടന്‍...'' മുകുന്ദന്‍ അവളെ മുഴുവന്‍ പറയിച്ചില്ല
അമ്മയ്ക്ക് കാര്യെല്ലാം പിടികിട്ടി....
കാലം വരച്ച ചിത്രങ്ങള്‍ക്ക് കാര്‍ത്തികയും
മുകുന്ദനും വര്‍ണ്ണങ്ങള്‍ വാരിവിതറി....
ഓണക്കാലം മുകുന്ദന് മറക്കാന്‍ കഴിയാത്തതായി....ശ്രീനന്ദ എല്ലാത്തിനും സാക്ഷിയായി...പ്രണയം വിവാഹത്തിനു വഴിയൊരുക്കി .ഉത്രാടം നാളില്‍ അമ്മയേം കൂട്ടി മുകുന്ദന്‍ കാര്‍ത്തികയുടെ വീട്ടിലെത്തി..ഔപചാരികമായ പെണ്ണു കാണല്‍.
''മുകുന്ദന്റെ കാര്യത്തില്‍ തീരുമാനിക്കാന്‍ ഞാനെയുള്ളൂ...'' അമ്മയുടെ ശബ്ദമിടറി..
സാരിത്തലപ്പുകൊണ്ട് കണ്ണു തുടച്ചു
''മുകുന്ദനോടും അമ്മയോടും ഒന്നു പറഞ്ഞോട്ടേ''..കാര്‍ത്തികേടെ അച്ഛന്‍ അവരെ അകത്തെ മുറിയിലേക്ക് കൊണ്ടു പോയി.
''ന്റെ മോളുടെ കല്യാണം കഴിഞ്ഞതാ .രണ്ടര വര്‍ഷം മുമ്പ് .....
മൂന്നാം മാസം പയ്യന്‍ ഒരാക്സിഡെന്റില്‍
അവളെ വിട്ടു പിരിഞ്ഞു.. ഈ വിവരം പറയാതെ.....''അച്ഛന്‍ അസ്വസ്ഥനായി
അമ്മയും മുകുന്ദനും പരസ്പരം ഒന്നു നോക്കി...
വടുകുന്ദ ശിവക്ഷേത്രം അന്ന് ഭക്ത ജനങ്ങളെക്കൊണ്ടു നെറഞ്ഞിരിക്ക്യാ
ചിങ്ങമാസത്തിലെ ഉത്രട്ടാതിയില്‍ ശുഭ
മുഹൂര്‍ത്തത്തില്‍ മുകുന്ദന്‍ കാര്‍ത്തികയുടെ കഴുത്തില്‍ താലിചാര്‍ത്തി....
കണ്ണനും രാധയും പോലെ...മാലചാര്‍ത്തി നില്‍ക്കുന്ന വധൂവരന്മാര്‍ എല്ലാവരേം ആകര്‍ഷിച്ചു...ഇതു പോലൊരു ജോഡികളെ എവിടേം കാണില്ല..
തീര്‍ത്തും ലളിതമായ ഒരു വിവാഹം
വധൂവരന്മാര്‍ കാറിനടുത്തേക്ക് നടന്നു
കറിനരികില്‍ ശ്രീനന്ദയും അമ്മയും കാത്തുനില്‍പ്പുണ്ട്...ശീനന്ദയുടെ കയ്യില്‍ തൂങ്ങി ഒരൊന്നര വയസ്സുകാരി
'ശിവേന്ദു'...
മാലയും ചാര്‍ത്തി ഒരു മാമന്റെ കയ്യും പിടിച്ച്
തന്റെയടുത്തേക്ക് നടന്നു വരുന്ന അമ്മയേ നോക്കി അവള്‍ പുഞ്ചിരിച്ചു..ചിണുങ്ങി...മ്മേ..!?
മുകുന്ദന്‍ അവളെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്തു...
മൂര്‍ദ്ധാവില്‍ തുരുതുരാചുംബിച്ചു
കാര്‍ത്തികയുടെ കണ്ണുകള്‍ ഈറനണിഞ്ഞു..
ഈ സമയം ശ്രീകോവിലില്‍ നിന്നും
പഞ്ചവാദ്യം മുഴങ്ങുന്നുണ്ടായിരുന്നു....
No comments:
Post a Comment