Welcome ...
prasanthkannom.blogspot.com
സ്വാതന്ത്ര്യ ദിനാശംസകളോടെ..
ഇന്‍ഡിപ്പെന്റന്റ് ലൗ
..................................
''യിനിക്ക് വേണോ യീ കൊടി'' അന്ന് ആഗസ്ത് 15ന് ഓളുടേ കയ്യീന്ന് കൊച്ചു മൂവര്‍ണ്ണക്കൊടി വാങ്ങ്യപ്പോ ഓളുടെ മോത്തേ സന്തോഷം കാണേണ്ടതായിരുന്നു.ഓളുടെ കയ്യ് പിടിച്ച് അപ്പൊത്തന്നെ ഒരുമ്മ വെച്ചു കൊടുത്തു.
ഒരഞ്ചാം ക്ളാസു കാരന്റെ സ്വാതന്ത്ര്യ ചുംബനം.....
''അയ്യേ..''ന്ന് പറഞ്ഞ് കുണുങ്ങി ചിരിച്ചു കൊണ്ടുള്ള ഓളുടെ ഓട്ടുണ്ടല്ലോ...ന്റെ മോനെ ഒന്നു കാണേണ്ടതാ....ശരിക്കുമൊരു മൊഞ്ചത്തിയാ ഓള്.....
പിന്നീട് ഓരോ ദിവസങ്ങളിലും ഓളോടുള്ള ഇഷ്ടം കൂടി കൂടി വന്നു...അത് പ്രേമമാണോ എന്നൊന്നും ഞങ്ങള്‍ കുട്ട്യോള്‍ക്കറീലാരുന്നു.
പിന്നീട് എത്ര സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കടന്നു പോയി...പ്ളസ് ടൂന് ഓള്‍ക്ക് മുനിസിപ്പല്‍ സ്കൂളിലാ സീറ്റ് കിട്ട്യേ...
എനിക്ക് മേലെ ചൊവ്വയിലും..
അപ്പോ ശരിക്കും വെഷമായി...സംകടായി..
അമ്മ്യാണെ കരഞ്ഞുപോയി...അപ്പോഴാ യെനിക്കോളോടു വെറും ഇഷ്ടല്ലാ മുടിഞ്ഞ പ്രേമാണെന്ന് ബോധ്യായേ...
ശരിക്കും വട്ടായി മോനേ...
മഹേഷ് ഓരോന്നോര്‍ത്തെടുക്ക്വാ..
''മഹീ നീ നേരെത്തേയെത്ത്യോ'' പൊറത്തു തട്ടീള്ള ഓളുടെ ചോദ്യം ...
''അ..അ...മോളെന്ത്യേ ...?മഹേഷ് ഉന്മേഷം വീണ്ടടുക്കാന്‍ ശ്രമിച്ചു...
''മോളു ദേ കാറിലുണ്ട്...''ശ്യാമ കാറിന്റെ ഡോര്‍ തുറന്നു.ശ്രീക്കുട്ടിഅച്ഛനെ നോക്കി കൈവീശി...
പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയെന്‍കിലും മഹേഷ് സംകടക്കടലിലാണ്...
ഏക മകള്‍ ശ്രീക്കുട്ടിക്ക് ഓട്ടിസം...ആ സുന്ദരിക്കുട്ടിയേ കണ്ടാ ആരും പറേലാ അസുഖ ക്കാര്യാന്ന്...
ഈ സ്വാതന്ത്രദിനത്തിന് 5 വയസ്സു പൂര്‍ത്തിയായി...ചിത്രരചനയില്‍ അസാധാരണ കഴിവുള്ള കുട്ടി
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പോലീസ് മൈതാനത്തൊരുക്കിയ കുട്ടികളുടെ ജില്ലാതല ചിത്രരചനാ മത്സരത്തില്‍ പംകെടുക്കാനാ ഇന്ന് കൊണ്ടന്നേ..
മഹേഷിന്റെ വീട്ടിലെ ചില ആഭ്യന്തര പ്രശ്നങ്ങള്‍ വേണ്ടാത്ത ഈഗോ ..
ശ്യാമ മോളേം കൊണ്ട് ഓളുടെ വീട്ടിലാ...
ഓള്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റാ..
വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതിയും.
മ്യൂച്ചല്‍ ഡൈവേഴ്സിന് പെറ്റീഷന്‍ കൊടുത്തിരിക്ക്വാ...എന്നാ രണ്ടുപേര്‍ക്കും മറക്കാന്‍ പറ്റാത്ത ഇഷ്ട്വാ...ഇപ്പോ അത് രണ്ടു പേരും പുറത്ത് കാണിക്കുന്നില്ല....
മോള്‍ അവ്യക്തമായി അച്ഛനെ വിളിച്ചു ..
അവളുടെ കുഞ്ഞു മുഖം മഹേഷിന്റെ കണ്ണു നനയിച്ചു....ആ കുഞ്ഞു കവിളില്‍ അയാള്‍ ഉമ്മകള്‍ വര്‍ഷിച്ചു...മോളുടെ കുഞ്ഞുകണ്ണുകളും ചുകന്നു കലങ്ങി..
ശ്യാമയുടെ സാരിത്തലപ്പും കണ്ണീരില്‍ കുതിര്‍ന്നു..മഹേഷ് അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന തല ചെറുകഥാമത്സരത്തില്‍
ഒന്നാം സ്ഥാനം നേടിയ പതിഭാധനനായ അദ്ധ്യാപകന്‍.....അയാള്‍ വിങ്ങിപ്പൊട്ടി..
കുട്ടികളുടെ ചിത്രരചനാമത്സരം ഫലപ്രഖ്യാനം കഴിഞ്ഞു....
ശ്രീക്കുട്ടി ഒന്നാംസ്ഥാനം നേടി...
അവള്‍ വരച്ച ചിത്രം ജനശ്രദ്ധ നേടി..
''പരസ്പരം കൈകോര്‍ത്ത് നോക്കിനില്‍ക്കുന്ന അച്ഛനുമമ്മേം
മദ്ധ്യത്തിലായി ത്രിവര്‍ണ്ണ പതാകയേന്തി
ചിരിച്ചു നില്‍ക്കുന്ന ശ്രീക്കുട്ടിയും ഇതാണ് ആ ചിത്രം''...
''ഇന്‍ഡിപ്പെന്റന്റ് ലൗ'' എന്നാ ചിത്രത്തിന് ഒന്നാം ക്ളാസ്സുകാരിയിട്ട പേര്
മഹേഷും ശ്യാമയും ആ ചിത്രം കണ്ണിമ ചിമ്മാതെ നോക്കി നിന്നു...
അവരറിയാതെ അവരുടെ കൈകള്‍ വീണ്ടും പരസ്പരം കോര്‍ത്തു...
കണ്ണീര്‍ ചാലിട്ടിറങ്ങി...
ഈ രംഗം കണ്ട് ശ്രീക്കുട്ടി സന്തോഷിച്ചു
ഓള്‍ അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു....
No comments:
Post a Comment