Saturday, 13 May 2017

അവളുടെഒരു കിന്നാരം

Welcome ..
prasanthkannom.blogspot.com

അവളുടെ  ഒരു കിന്നാരം
.....................................
ഏത് സമയത്താണാവൊ
ആ പാക്കറ്റ് പാല്‍ വാങ്ങിയത്.
വന്ന ഉടന്‍ അവളെടുത്ത്
ഫ്രഡ്ജിലോട്ട്(മോര്‍ച്ചറി
എന്നാ ഞാന്‍ വിളിക്കാറ്)
വെക്ക്വേം ചെയ്തു.
ഒരു കാര്യം ഒറപ്പാ....
അതിനു ശേഷം എനിക്ക്
കോള്‍ ഒന്നും വന്നിട്ടില്ല .....
പാവം എന്റെ സെന്‍ഫോണ്‍
ഒന്നു ഒച്ച വെച്ചിട്ടു പോലുമില്ല.
ചാനലില്‍  വക്രദൃഷ്ടി  കണ്ടോണ്ട്
ഞാനങ്ങൊറങ്ങിപ്പോയി....
കാലത്ത് എന്നെ വിളിച്ചുണര്‍ത്താറുള്ള
സെന്‍ഫോണ്‍ ഇന്ന് പതിവു തെറ്റിച്ചു....
ചേട്ടാ...ദേ നേരം ഒരുപാടു വെെകി...
ഓഫീസില്‍ പോണ്ടായോ....
അവള്‍ പതിവില്ലാതെ....വളരെ
സോഫ്റ്റാണല്ലോ....
എന്തു പറ്റി....?
പതിവില്ലാത്ത ഈ ചേട്ടാ വിളി....
ആകെ വെെകി...ട്രെയിന്‍ അതിന്റെ
പാട്ടിന് പോയിക്കാണും...
ഇന്നത്തെ ദിവസം കട്ടപ്പോക.!?
എന്ത്യേടീ എന്റെ ഫോണ്‍..?
ആകെ  കലിപ്പായി..
ഒരു കയ്യില്‍ ചൂടു ചായേം
മറു കയ്യില്‍  എന്റെ...
ഫോണുമായി...അവള്‍
ആകെ ഒരു പരിഭ്രമം....
ജാള്യത...
എന്ത്യേടീ....?
ഫോണ്‍ ഫ്രിഡ്ജിലാരുന്നു...
ഇപ്പോ എല്ലാം വ്യക്തം.
ഇന്നലെ വന്നുകേറ്യപ്പോത്തന്നെ
അളിയന്റെ വിളിയുണ്ടായിരുന്നു
ഗള്‍ഫീന്ന്...
പുന്നാര ആങ്ങളയോട്
കിന്നാരംപറയാന്‍ ഫോണ്‍
അവള്‍ക്ക് കൊടുത്തതും
നല്ലോര്‍മ്മേണ്ട്...
എന്നാലും പാല്‍ പാക്കറ്റിനോപ്പം...
അവളെന്റെ....
പാവം എന്റെ സെന്‍ഫോണ്‍.....
മോര്‍ച്ചറീന്ന് എടുത്ത
ഡെഡ് ബോഡി പോലെ...
ഒന്നും മിണ്ടാതെ ...ഉരിയാടാതെ...
കെടക്കണ കെടപ്പ് കണ്ടില്ലേ....!?
Posted by Prasanth Kannom

ഹെല്‍മ്മറ്റ്

Welcome ...
prasanthkannom.blogspot.com
കുഞ്ഞു ചോദ്യങ്ങള്‍...?

ഹെല്‍മ്മറ്റ്
...................
"എന്തിനാ അമ്മേ അച്ഛന്‍
ഹെല്‍മ്മറ്റിടുന്നേ"...?
അച്ഛന്‍ സ്കൂട്ടറീ പോകുന്നത് കണ്ടപ്പോള്‍ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം.
"പോലീസു പിടിക്കാതിരിക്കാന്‍"..!
അമ്മയുടെ ഉത്തരം പെട്ടെന്നായിരുന്നു.തീര്‍ന്നില്ല....
"എന്താടാ ഹെല്‍മ്മറ്റിടാതെ സ്കൂട്ടറോടിക്കുന്നേ..
എന്ന് പറഞ്ഞ് പോലീസ് പേടിപ്പിക്കും..
ചിലപ്പൊ പിടിച്ച് ജെയിലിലിടും..."
കുട്ടി പേടിച്ചു പോയി.
അച്ഛന്‍ ഹെല്‍മ്മറ്റിടാഞ്ഞാല്‍
പോലീസുകാര്‍ക്കെന്താ...?
കുട്ടി ആലോചിച്ചു തല പുണ്ണാക്കി
പാവം പോലീസുകാര്‍.....!!!

പുറത്ത്  മഴ കനത്തു...
കുട്ടി മഴ നോക്കിയിരിപ്പാ....
ചാലിട്ടൊഴുകുന്ന മഴവെള്ളത്തില്‍ ഒരു കടലാസു തോണിയിറക്കാന്‍ അവന്‍ കൊതിച്ചു...
അച്ഛനോടു പറഞ്ഞാല്‍ റെഡിയാക്കിത്തരും

''ദേ അമ്മേ ...അച്ഛന്‍...''പ്രതീക്ഷിക്കാതെ അച്ഛനെ ഗേറ്റില്‍ കണ്ടപ്പോള്‍ അവന്‍ സന്തോഷം കൊണ്ടു തുളളിച്ചാടി..
''അച്ഛന്റെ കയ്യിനെന്താ കെട്ടീരിക്കുന്നേ... സ്കൂട്ടറെന്ത്യേ...?അവന് എന്തോ പന്തികേട് തോന്നി...
''അച്ഛന്റെ സ്കൂട്ടറും ഒരോട്ടോറിക്ഷേം കൂട്ടിയിച്ചു...
ഞാന്‍ റോഡിലേക്ക് തലയിടിച്ചു വീണു...ഈ ഹെല്‍മെറ്റാ തലക്ക് പരിക്കുപറ്റാതെ  ജീവന്‍ രക്ഷിച്ചേ...''
പൊട്ടിയ ഹെല്‍മറ്റ് അയാള്‍ താഴെ വച്ചു..മുഖം കണ്ടാ അറിയാം നല്ല വേദനീണ്ടെന്ന്..
അമ്മ കരഞ്ഞോണ്ടോടിവരുന്നതും അച്ഛന്റെ കയ്യില്‍ തൊട്ടു നോക്കുന്നതും കണ്ടപ്പോള്‍
അവനും സംകടായി...
''അമ്മേ ...ഹെല്‍മറ്റാ അച്ഛനെ രക്ഷിച്ചേ..
അതിനാ അച്ഛന്‍ ഹെല്‍മറ്റു വെക്കുന്നേ...''
അവനെല്ലാം മനസ്സിലായി....
പൊട്ടല്‍ വീണ ഹെല്‍മറ്റ് അവന്‍ മാറോടു ചേര്‍ത്തു പിടിച്ചു..ഒരു കുഞ്ഞുമ്മ നല്‍കി.
കണ്ണീര്‍  കണങ്ങള്‍ ഹെല്‍മറ്റിനു മേല്‍
പളുംകു മണികളായി ഉതിര്‍ന്നു.....

ഈസ്റ്റർ

Welcome ...
prasanthkannom.blogspot.com
പ്രിയ കൂട്ടുകാർക്ക്
ഈസ്റ്റർ ആശംസകൾ ....
........................................
സത്യത്തിൻ ഈസ്റ്റർ
ധർമ്മത്തിൻ ഈസ്റ്റർ
ശാന്തിതൻ ഈസ്റ്റർ
പ്രേമത്തിൻ ഈസ്റ്റർ
വിജയത്തിൻ ഈസ്റ്റർ
വിശ്വത്തിൻ ഈസ്റ്റർ

കാട്ടിലെ വിഷു

പരീക്ഷ

പൂതുവര്‍ഷ സമ്മാനം

കണ്ടോളൂ