Welcome ..
prasanthkannom.blogspot.com
അവളുടെ ഒരു കിന്നാരം
.....................................
ഏത് സമയത്താണാവൊ
ആ പാക്കറ്റ് പാല്‍ വാങ്ങിയത്.
വന്ന ഉടന്‍ അവളെടുത്ത്
ഫ്രഡ്ജിലോട്ട്(മോര്‍ച്ചറി
എന്നാ ഞാന്‍ വിളിക്കാറ്)
വെക്ക്വേം ചെയ്തു.
ഒരു കാര്യം ഒറപ്പാ....
അതിനു ശേഷം എനിക്ക്
കോള്‍ ഒന്നും വന്നിട്ടില്ല .....
പാവം എന്റെ സെന്‍ഫോണ്‍
ഒന്നു ഒച്ച വെച്ചിട്ടു പോലുമില്ല.
ചാനലില്‍ വക്രദൃഷ്ടി കണ്ടോണ്ട്
ഞാനങ്ങൊറങ്ങിപ്പോയി....
കാലത്ത് എന്നെ വിളിച്ചുണര്‍ത്താറുള്ള
സെന്‍ഫോണ്‍ ഇന്ന് പതിവു തെറ്റിച്ചു....
ചേട്ടാ...ദേ നേരം ഒരുപാടു വെെകി...
ഓഫീസില്‍ പോണ്ടായോ....
അവള്‍ പതിവില്ലാതെ....വളരെ
സോഫ്റ്റാണല്ലോ....
എന്തു പറ്റി....?
പതിവില്ലാത്ത ഈ ചേട്ടാ വിളി....
ആകെ വെെകി...ട്രെയിന്‍ അതിന്റെ
പാട്ടിന് പോയിക്കാണും...
ഇന്നത്തെ ദിവസം കട്ടപ്പോക.!?
എന്ത്യേടീ എന്റെ ഫോണ്‍..?
ആകെ കലിപ്പായി..
ഒരു കയ്യില്‍ ചൂടു ചായേം
മറു കയ്യില്‍ എന്റെ...
ഫോണുമായി...അവള്‍
ആകെ ഒരു പരിഭ്രമം....
ജാള്യത...
എന്ത്യേടീ....?
ഫോണ്‍ ഫ്രിഡ്ജിലാരുന്നു...
ഇപ്പോ എല്ലാം വ്യക്തം.
ഇന്നലെ വന്നുകേറ്യപ്പോത്തന്നെ
അളിയന്റെ വിളിയുണ്ടായിരുന്നു
ഗള്‍ഫീന്ന്...
പുന്നാര ആങ്ങളയോട്
കിന്നാരംപറയാന്‍ ഫോണ്‍
അവള്‍ക്ക് കൊടുത്തതും
നല്ലോര്‍മ്മേണ്ട്...
എന്നാലും പാല്‍ പാക്കറ്റിനോപ്പം...
അവളെന്റെ....
പാവം എന്റെ സെന്‍ഫോണ്‍.....
മോര്‍ച്ചറീന്ന് എടുത്ത
ഡെഡ് ബോഡി പോലെ...
ഒന്നും മിണ്ടാതെ ...ഉരിയാടാതെ...
കെടക്കണ കെടപ്പ് കണ്ടില്ലേ....!?
Posted by Prasanth Kannom
No comments:
Post a Comment