Welcome ...
prasanthkannom.blogspot.com
കുഞ്ഞു ചോദ്യങ്ങള്‍...?
ഹെല്‍മ്മറ്റ്
...................
"എന്തിനാ അമ്മേ അച്ഛന്‍
ഹെല്‍മ്മറ്റിടുന്നേ"...?
അച്ഛന്‍ സ്കൂട്ടറീ പോകുന്നത് കണ്ടപ്പോള്‍ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം.
"പോലീസു പിടിക്കാതിരിക്കാന്‍"..!
അമ്മയുടെ ഉത്തരം പെട്ടെന്നായിരുന്നു.തീര്‍ന്നില്ല....
"എന്താടാ ഹെല്‍മ്മറ്റിടാതെ സ്കൂട്ടറോടിക്കുന്നേ..
എന്ന് പറഞ്ഞ് പോലീസ് പേടിപ്പിക്കും..
ചിലപ്പൊ പിടിച്ച് ജെയിലിലിടും..."
കുട്ടി പേടിച്ചു പോയി.
അച്ഛന്‍ ഹെല്‍മ്മറ്റിടാഞ്ഞാല്‍
പോലീസുകാര്‍ക്കെന്താ...?
കുട്ടി ആലോചിച്ചു തല പുണ്ണാക്കി
പാവം പോലീസുകാര്‍.....!!!
പുറത്ത് മഴ കനത്തു...
കുട്ടി മഴ നോക്കിയിരിപ്പാ....
ചാലിട്ടൊഴുകുന്ന മഴവെള്ളത്തില്‍ ഒരു കടലാസു തോണിയിറക്കാന്‍ അവന്‍ കൊതിച്ചു...
അച്ഛനോടു പറഞ്ഞാല്‍ റെഡിയാക്കിത്തരും
''ദേ അമ്മേ ...അച്ഛന്‍...''പ്രതീക്ഷിക്കാതെ അച്ഛനെ ഗേറ്റില്‍ കണ്ടപ്പോള്‍ അവന്‍ സന്തോഷം കൊണ്ടു തുളളിച്ചാടി..
''അച്ഛന്റെ കയ്യിനെന്താ കെട്ടീരിക്കുന്നേ... സ്കൂട്ടറെന്ത്യേ...?അവന് എന്തോ പന്തികേട് തോന്നി...
''അച്ഛന്റെ സ്കൂട്ടറും ഒരോട്ടോറിക്ഷേം കൂട്ടിയിച്ചു...
ഞാന്‍ റോഡിലേക്ക് തലയിടിച്ചു വീണു...ഈ ഹെല്‍മെറ്റാ തലക്ക് പരിക്കുപറ്റാതെ ജീവന്‍ രക്ഷിച്ചേ...''
പൊട്ടിയ ഹെല്‍മറ്റ് അയാള്‍ താഴെ വച്ചു..മുഖം കണ്ടാ അറിയാം നല്ല വേദനീണ്ടെന്ന്..
അമ്മ കരഞ്ഞോണ്ടോടിവരുന്നതും അച്ഛന്റെ കയ്യില്‍ തൊട്ടു നോക്കുന്നതും കണ്ടപ്പോള്‍
അവനും സംകടായി...
''അമ്മേ ...ഹെല്‍മറ്റാ അച്ഛനെ രക്ഷിച്ചേ..
അതിനാ അച്ഛന്‍ ഹെല്‍മറ്റു വെക്കുന്നേ...''
അവനെല്ലാം മനസ്സിലായി....
പൊട്ടല്‍ വീണ ഹെല്‍മറ്റ് അവന്‍ മാറോടു ചേര്‍ത്തു പിടിച്ചു..ഒരു കുഞ്ഞുമ്മ നല്‍കി.
കണ്ണീര്‍ കണങ്ങള്‍ ഹെല്‍മറ്റിനു മേല്‍
പളുംകു മണികളായി ഉതിര്‍ന്നു.....
No comments:
Post a Comment