Wednesday, 28 January 2015
Saturday, 24 January 2015
റിപ്പബ്ലിക് ദിനം
WELCOME.......
prasanthkannom.blogspot.com
Happy Republic Day....
റിപ്പബ്ലിക് ദിനം
.........................................................
ജനുവരിയായാല്‍ റിപ്പബ്ലിക്കും
ഇരുപത്താറിനു വന്നീടും
നമുക്കു നമ്മെ ഭരിച്ചീടാന്‍
നന്മകള്‍ കാത്തു മുന്നേറാന്‍
ഭാരത മക്കള്‍ അധികാരത്തിന്‍
ഭേരി മുഴക്കിയ പുണ്യദിനം
സ്വാതന്ത്ര്യത്തിന്‍ ഗാഥകള്‍ പാടാം
സത്യ സമത്വം കാത്തീടാം
അറുപത്തഞ്ചാമാണ്ടു പിറന്നു
ആഘോഷിക്കാമൊന്നായി..
അപ്പു & അമ്മു - റോഡില്‍ പരമ്പര ഭാഗം-4
prasanthkannom.blogspot.com
APPU & AMMU PART -4
അപ്പു & അമ്മു - റോഡില്‍
ഒരു ഞായറാഴ്ച വൈകുന്നേരം 4 മണി
അപ്പുവും അമ്മുവും കരാട്ടെ ക്ലാസ്സിനു പോകുന്നു...
അമ്പലക്കുന്ന് ബസ്സ് സ്റ്റോപ്പില്‍
അന്ന് പതിവില്‍ കൂടുതല്‍ ആളുകളുണ്ട്
അവിടെ നിന്നൂം 5 കിലോമീറ്റര്‍ ദൂരമുണ്ട്
കരാട്ടെ ക്ലാസ്സ് നടക്കുന്ന കച്ചേരിമുക്കിലേക്ക്.
ബസ്സിനാണെങ്കില്‍ 7രൂപാ പോയിന്റ്.
അപ്പുവും അമ്മുവും എന്നും നടക്കുകയാണു പതിവ്.
റോഡിന്റെ ഓരം ചേര്‍ന്ന് കാഴ്ച്ചകള്‍ കണ്ടും
തമാശകള്‍ പറഞ്ഞും നടക്കുന്നത്
രണ്ടു പേര്‍ക്കും ഇഷ്ട്മാണ് .
ഈ സമയം ഒരു ആക്റ്റീവ സ്‌കൂട്ടറില്‍
കുലീനയായ ഒരു സ്ത്രീ അവരെ
പാസ്സു ചെയ്തു കടന്നു പോകുന്നു.
തൊട്ടു പിറകെ ബെയ്ക്കില്‍ രണ്ടംഗ സംഘം....
ക്ഷണനേരത്തില്‍ ഈ സംഘം
സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ചു.
ബാലന്‍സു തെറ്റി സ്ത്രീ
റോഡിലേക്ക് മറിഞ്ഞു വീണു.
അപ്പുവിന്റേയും അമ്മുവിന്റേയും
കണ്മുന്നിലാണിതു നടക്കുന്നത്.
അവര്‍ സ്ത്രീയെ വാരിയെടുത്തു...
കുഴപ്പമില്ല നിസ്സാര പരിക്കെയുള്ളൂ.
സ്ത്രീയുടെ പരിചരണം അമ്മുവിനെ
ഏല്പ്പിച്ച് സ്‌കൂട്ടറുമായി അപ്പു
മോഷണ സംഘത്തിന്റെ പിറകെ കുതിച്ചു.
തങ്ങളെ ഒരു പീക്കിരിപ്പയ്യന്‍
പിന്തുടരുന്നത് മനസ്സിലാക്കിയ
മോഷണ സംഘം കുതിച്ചു പായുകയാണ്.
കച്ചേരിമുക്കിലേക്ക് ഇനി ഏതാണ്ട് ഒരു കിലോമീറ്റര്‍ കാണും .
അപ്പുവും പരമാവധി വേഗത്തിലാണ്.
കച്ചേരിമുക്കിലേക്കുള്ള വലത്തോട്ടുള്ള
വളവെത്തിയതും എതിരെ നിന്നും
ഒരു ടിപ്പര്‍ ലോറി വന്നതും ഒരുമിച്ചായിരുന്നു .
അമിത വേഗത്തിലായിരുന്ന മോഷണ സംഘം
ബാലന്‍സു തെറ്റി മറിഞ്ഞു വീണു .
അപ്പു അവരുടെ അടുത്ത് പറന്നെത്തി.
മോഷണ സംഘം ബെയ്ക്കുപേക്ഷിച്ച് ഓട്ടമായി....
എന്നാല്‍ അപ്പുവിന്റെ കയ്യില്‍ പെട്ടാല്‍
പെട്ടതു തന്നെ ...പണി കിട്ടും... .
അപ്പുവിന്റെ ഉയര്‍ന്നു ചാടിയുള്ള അറ്റാക്കില്‍
രണ്ടുപേരും നിലം പരിശായി.
ഒന്നു ചെറുത്ത് നില്ക്കാനുള്ള അവസരം
പോലും അപ്പു അവര്‍ക്കു നല്കിയില്ല .
ഈ സമയം സ്ത്രീയേയും കൂട്ടി
അമ്മു ഓട്ടോയില്‍ അവിടെ എത്തിച്ചേര്‍ന്നു.
വിവരമറിഞ്ഞ് ആളുകള്‍ കൂടി.
നാലു മാല, മൂന്ന് മൊബൈല്‍ ഫോണുകള്‍ ,
രണ്ടു പേഴ്‌സുകള്‍ എന്നിവ മോഷണ
സംഘത്തില്‍ നിന്നും പിടിച്ചെടുത്തു.
വിവരമറിഞ്ഞ് കച്ചേരിമുക്കില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന
പോലീസുകാരുംസ്ഥലത്തെത്തി.
മൂന്ന് പവന്‍ വരുന്ന മാല
സ്ത്രീക്ക് തിരിച്ചു കിട്ടിയപ്പൊള്‍
അപ്പുവിനെ കെട്ടിപിടിച്ച് അവര്‍ പൊട്ടിക്കരഞ്ഞു...!
അമ്മുവിനേയും ചേര്‍ത്തു നിര്‍ത്തി
ആശിര്‍വദിച്ചു....
മോഷണ സംഘത്തെ പോലിസിനേല്പ്പിച്ച്
അപ്പുവും അമ്മുവും നടന്നു നീങ്ങി....
(തുടരും...)
Wednesday, 21 January 2015
മുത്തശ്ശി കഥ പറയുന്നു-1 ചെല്ലക്കിളിയും കുയിലമ്മയും
WELCOME......
prasanthkannom.blogspot.com
മുത്തശ്ശി കഥ പറയുന്നു-1
ചെല്ലക്കിളിയും കുയിലമ്മയും
ഉണ്ണിക്കുട്ടനു ഇന്ന് മുത്തശ്ശി
ചെല്ലക്കിളിയുടെയും കുയിലമ്മയുടെയും കഥ
പറഞ്ഞു തരാം..
ഇല്ലിക്കാട്ടിലെ ചെല്ലക്കിളി എന്നും തീറ്റ തേടി പറക്കും.
കാടായ കാടു ചുറ്റി കൂട്ടിലേക്കു
പറന്നു വരുമ്പൊള്‍ കുഞ്ഞുങ്ങള്‍
"കീ...കീ...." കരഞ്ഞു കാത്തിരിപ്പുണ്ടാകും
നാലു കുഞ്ഞു ചെല്ലക്കിളികള്‍.....
ഇളം മഞ്ഞയും തവിട്ടും കലര്‍ന്ന
കുഞ്ഞു ചിറകുകള്‍ മുളച്ചു വരുന്നതേയുള്ളു.
ഇവരെ പറക്കാന്‍ പഠിപ്പിക്കുന്നതു വരെ
ചെല്ലക്കിളിക്ക് വിശ്രമമില്ല.
അന്നും പതിവു പോലെ ചെല്ലക്കിളി തീറ്റ തേടി പറന്നു....
പെട്ടെന്ന് മാനം കറുത്തു....
ഇടിനാദത്തോടൊപ്പം കനത്ത മഴ തുടങ്ങി.....
കൊടുങ്കാറ്റ് അഞ്ഞു വീശി....
പല മരങ്ങളും കട പുഴകി വീണു.
ഇല്ലിക്കാട്ടില്‍ തന്നെ കാത്തിരിക്കുന്ന
കുഞ്ഞുങ്ങളെ ഓര്‍ത്തപ്പോള്‍ ചെല്ലക്കിളിയുടെ ഉള്ളം കാളി.
കിട്ടിയ തീറ്റയുമായി ചെല്ലക്കിളി
കുഞ്ഞുങ്ങളുടെ അടുത്തേക്ക് ആഞ്ഞു പറന്നു....
മഴയുടെ ശക്തി കുറഞ്ഞു ...
ആകാശം ശാന്തമായി...
ഇല്ലിക്കാട്ടിലെത്തിയ ചെല്ലക്കിളി ഞെട്ടിപ്പോയി
താന്‍ കൂടുകെട്ടിയ ആഞ്ഞിലി മരം വീണു കിടക്കുന്നു
അവള്‍ ആര്‍ത്തു കരഞ്ഞു....
തന്റെ കൂട് ...കുഞ്ഞുങ്ങള്‍..
വീണു കിടക്കുന്ന ആഞ്ഞിലി മരക്കൊമ്പിലേക്ക് അവള്‍ പറന്നിറങ്ങി.
തന്റെ കുഞ്ഞുങ്ങളെ നീട്ടി വിളിച്ചു...
"കീ...കീ..."കഞ്ഞുങ്ങളുടെ സന്തോഷത്തോടെയുള്ള കരച്ചില്‍..
അവളാ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു പോയി...
ഒരു കുയിലമ്മ കുഞ്ഞുങ്ങളെ ചിറകിലൊതുക്കി
വീണു കിടക്കുന്ന ആഞ്ഞിലി മരത്തോടു ചേര്‍ന്നിരിക്കുന്നു...
കുഞ്ഞുങ്ങള്‍ക്ക് ചൂടു പകര്‍ന്ന് കൊണ്ട്...
കുയിലമ്മയുടെ നനഞ്ഞൊട്ടിയ ചിറകിനുള്ളില്‍
കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരുന്നു....
ഇതു കണ്ട് ചെല്ലക്കിളിയുടെ കണ്ണുകള്‍ നിറഞ്ഞു....
ഈ സമയം മുത്തശ്ശിയുടെ കഥ കേട്ട്
ഉണ്ണിക്കുട്ടന്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു..
( തുടരും.....)
prasanthkannom.blogspot.com
മുത്തശ്ശി കഥ പറയുന്നു-1
ചെല്ലക്കിളിയും കുയിലമ്മയും
ഉണ്ണിക്കുട്ടനു ഇന്ന് മുത്തശ്ശി
ചെല്ലക്കിളിയുടെയും കുയിലമ്മയുടെയും കഥ
പറഞ്ഞു തരാം..
ഇല്ലിക്കാട്ടിലെ ചെല്ലക്കിളി എന്നും തീറ്റ തേടി പറക്കും.
കാടായ കാടു ചുറ്റി കൂട്ടിലേക്കു
പറന്നു വരുമ്പൊള്‍ കുഞ്ഞുങ്ങള്‍
"കീ...കീ...." കരഞ്ഞു കാത്തിരിപ്പുണ്ടാകും
നാലു കുഞ്ഞു ചെല്ലക്കിളികള്‍.....
ഇളം മഞ്ഞയും തവിട്ടും കലര്‍ന്ന
കുഞ്ഞു ചിറകുകള്‍ മുളച്ചു വരുന്നതേയുള്ളു.
ഇവരെ പറക്കാന്‍ പഠിപ്പിക്കുന്നതു വരെ
ചെല്ലക്കിളിക്ക് വിശ്രമമില്ല.
അന്നും പതിവു പോലെ ചെല്ലക്കിളി തീറ്റ തേടി പറന്നു....
പെട്ടെന്ന് മാനം കറുത്തു....
ഇടിനാദത്തോടൊപ്പം കനത്ത മഴ തുടങ്ങി.....
കൊടുങ്കാറ്റ് അഞ്ഞു വീശി....
പല മരങ്ങളും കട പുഴകി വീണു.
ഇല്ലിക്കാട്ടില്‍ തന്നെ കാത്തിരിക്കുന്ന
കുഞ്ഞുങ്ങളെ ഓര്‍ത്തപ്പോള്‍ ചെല്ലക്കിളിയുടെ ഉള്ളം കാളി.
കിട്ടിയ തീറ്റയുമായി ചെല്ലക്കിളി
കുഞ്ഞുങ്ങളുടെ അടുത്തേക്ക് ആഞ്ഞു പറന്നു....
മഴയുടെ ശക്തി കുറഞ്ഞു ...
ആകാശം ശാന്തമായി...
ഇല്ലിക്കാട്ടിലെത്തിയ ചെല്ലക്കിളി ഞെട്ടിപ്പോയി
താന്‍ കൂടുകെട്ടിയ ആഞ്ഞിലി മരം വീണു കിടക്കുന്നു
അവള്‍ ആര്‍ത്തു കരഞ്ഞു....
തന്റെ കൂട് ...കുഞ്ഞുങ്ങള്‍..
വീണു കിടക്കുന്ന ആഞ്ഞിലി മരക്കൊമ്പിലേക്ക് അവള്‍ പറന്നിറങ്ങി.
തന്റെ കുഞ്ഞുങ്ങളെ നീട്ടി വിളിച്ചു...
"കീ...കീ..."കഞ്ഞുങ്ങളുടെ സന്തോഷത്തോടെയുള്ള കരച്ചില്‍..
അവളാ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു പോയി...
ഒരു കുയിലമ്മ കുഞ്ഞുങ്ങളെ ചിറകിലൊതുക്കി
വീണു കിടക്കുന്ന ആഞ്ഞിലി മരത്തോടു ചേര്‍ന്നിരിക്കുന്നു...
കുഞ്ഞുങ്ങള്‍ക്ക് ചൂടു പകര്‍ന്ന് കൊണ്ട്...
കുയിലമ്മയുടെ നനഞ്ഞൊട്ടിയ ചിറകിനുള്ളില്‍
കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരുന്നു....
ഇതു കണ്ട് ചെല്ലക്കിളിയുടെ കണ്ണുകള്‍ നിറഞ്ഞു....
ഈ സമയം മുത്തശ്ശിയുടെ കഥ കേട്ട്
ഉണ്ണിക്കുട്ടന്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു..
( തുടരും.....)
Monday, 19 January 2015
Sunday, 18 January 2015
Friday, 16 January 2015
അപ്പു ആന്റ് അമ്മു ഉണ്ടപ്പറമ്പില്‍ - പരമ്പര ഭാഗം-3
APPU & AMMU PART-3
prasanthkannom.blogspot,com
അപ്പു ആന്റ് അമ്മു ഉണ്ടപ്പറമ്പില്‍
ഈ കഴിഞ്ഞ ഞായറാഴ്ച
അപ്പുവും അമ്മുവും കരാട്ടെ പരിശീലനം കഴിഞ്ഞ്
മടങ്ങുകയായിരുന്നു.
വൈകുന്നേരം 5 മണി.
ഉണ്ടപ്പറമ്പിലെ കിളിര്‍ത്തു വന്ന ഇളം പുല്ലുകള്‍ ആര്‍ത്തിയോടെ
തിന്നുന്ന ആട്ടിന്‍പറ്റം.
വെളുത്തും കറുത്തും തവിട്ടുനിറം ഇടകലര്‍ന്നും തുള്ളിച്ചാടി നടക്കുന്ന
ആട്ടിന്‍ കുട്ടികള്‍.എന്തു രസമാണു അവരുടെ കളികള്‍.
അപ്പുവും അമ്മുവും അവരെ നോക്കി നിന്നുപോയി....!
തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്നും
പെട്ടെന്നൊരു കുറുക്കന്‍ ആട്ടിന്‍ കൂട്ടത്തിനിടയിലേക്ക്
ചാടി വീണു.പേടിച്ചരണ്ട കുഞ്ഞാടുകള്‍
പല ഭാഗത്തേക്ക് ചിതറിയോടി.
ബ്ബേ....ബ്ബേ...ആട്ടിന്‍ കുട്ടിയുടെ ദീനമായ കരച്ചില്‍ .....?
തള്ളയാടുകള്‍തലങ്ങും വിലങ്ങും ഓടുകയാണു...
ബ്ബേ....ബ്ബേ......കരച്ചില്‍ ഉച്ചത്തിലായി...
ഉണ്ടപ്പറമ്പിന്റെ വടക്കെ മൂലക്കുള്ള കുറ്റിക്കാട്ടില്‍ നിന്നാണത്.
അപ്പുവും അമ്മുവും അങ്ങോട്ടു കുതിച്ചു..
''അപ്പൂ ദേ ആ പൊട്ടക്കിണറ്റീന്നാ കരച്ചില്‍.....''
അമ്മു കിണര്‍ ചൂണ്ടിക്കാട്ടി.
കുറുക്കനെ കണ്ടുപേടിച്ച ഒരാട്ടിന്‍ കുട്ടി ഓട്ടത്തിനിടയില്‍
പൊട്ടക്കിണറ്റില്‍ വീണിരിക്കുന്നു.
കാടു പിടിച്ചു കിടക്കുന്ന കിണറ്റിനുള്ളിലെ വെള്ളത്തില്‍ നിന്നും
തല പൊക്കി ദയനീയമായി കരയുകയാണു കുഞ്ഞാട്.
ഈ കാഴ്ചഅപ്പുവിനും അമ്മുവിനും സഹിച്ചില്ല.
കിണറ്റിനു ഏതാണ്ട് 20 അടി താഴ്ച്ച കാണും.
അപ്പു രണ്ടാമതൊന്നാലോചിച്ചില്ല.
കിണറ്റിലേക്കു പടര്‍ന്ന് കിടക്കുന്ന കാട്ടുവള്ളിയില്‍
പിടിച്ചു തൂങ്ങി ക്ഷണ നേരത്തില്‍ താഴെയെത്തി.
ആട്ടിന്‍ കുട്ടിയെ വാരിയെടുത്തു.
ആദ്യം കുതറി മാറിയെങ്കിലും അനുസരണയുള്ള ഒരു കുട്ടിയെ പ്പോലെ
മെല്ലെ മെല്ലെ കുഞ്ഞാട് അപ്പുവിനോട് ചേര്‍ന്നു നിന്നു.....കരച്ചിലടക്കി.
എന്തു ചെയ്യണമെന്നറിയാതെ അപ്പു മുകളിലേക്കു നോക്കി...
ആട്ടിന്‍ കുട്ടിയേയും കൊണ്ട് മുകളിലേക്കു കയറുക അത്ര എളുപ്പമല്ല.
കാടു പിടിച്ചു നില്ക്കുന്ന പൊട്ടക്കിണര്‍....
ചവിട്ടിക്കയറാന്‍ പടവുകളില്ല.....
പാമ്പുകളുടേയും മറ്റിഴജന്തുക്കളുടെയും ആവാസകേന്ദ്രം ....
''ഒരു കമ്പക്കയര്‍ തഴേക്കിട്ടു തരണം...''
അപ്പു ഉറക്കെ വിളിച്ചു പറഞ്ഞു.
അമ്മു ഒച്ച വെച്ചു ആളെക്കൂട്ടി...
കിണറ്റിനു ചുറ്റും വലിയ ആള്‍ക്കൂട്ടമായി.
അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഓടിയെത്തി.
അമ്മുവും സംഘവും ഉടന്‍ ഒരു കമ്പക്കയര്‍ കിണറ്റിലേക്കിറക്കി.
കമ്പയുടെ മുകളറ്റം ഒരു പ്ലാവില്‍ കെട്ടി...
അപ്പു കുഞ്ഞാടിനെയെടുത്ത് തോളിലിട്ടു കമ്പയില്‍ തൂങ്ങി
മെല്ലെ മെല്ലെ മേലോട്ടു കേറാന്‍ തുടങ്ങി.....
മുകളിലെത്തിയ അപ്പു കുഞ്ഞാടിനെ അതിന്റെ
തള്ളയോടു ചേര്‍ത്തു നിര്‍ത്തി...
അവര്‍ സ്‌നേഹത്തോടെ മുട്ടിയുരുമ്മി നിന്നു...
ബ്ബേ...ബ്ബേ.... കുഞ്ഞാട് സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഈ രംഗം കണ്ട് അപ്പുവിന്റേയും അമ്മുവിന്റേയും കണ്ണുകള്‍ നിറഞ്ഞു...
(തുടരും....)
Wednesday, 14 January 2015
Tuesday, 13 January 2015
Friday, 9 January 2015
അപ്പു ആന്റ് അമ്മു - പുഴക്കടവില്‍ ( കുട്ടികളുടെ പരമ്പര ഭാഗം- 2 )
APPU&AMMU-PART 2
അപ്പു ആന്റ് അമ്മു-പുഴക്കടവില്‍.....................................................................
സ്‌കൂളില്‍ അസംബ്ലി കൂടി,
അപ്പുവിനെയും അമ്മുവിനെയും പ്രത്യേകം അഭിനന്ദിച്ചു.
പോലീസുകാര്‍ക്ക് തലവേദനയായിരുന്ന
നിരവധി മൊഷണക്കേസിലെ പ്രതി
കീരി വാസുവാണു കഴിഞ്ഞ ദിവസം ബീച്ചില്‍
അപ്പുവിന്റെയും അമ്മുവിന്റെയും പിടിയിലായത്.
വൈകുന്നേരം സ്‌കൂള്‍ വിട്ട സമയം...
പതിവില്ലാതെ മാനം കറുത്തിരുണ്ടു..
കാറ്റ് ആഞ്ഞു വീശി.ഇടിനാദത്തോടൊപ്പം
പെട്ടെന്ന് കനത്ത മഴ തുടങ്ങി.
അപ്പൂം അമ്മൂം വീട്ടിലേക്കുള്ള വഴിയില്‍
കൊട്ടിലപ്പുഴ കടവിലെ അക്കരേക്കുള്ള
തൂക്കുപാലത്തിനു സമീപം എത്തിയതേയുള്ളൂ.
കാലം തെറ്റി പെയ്ത മഴയില്‍
ആളുകള്‍ ധൃതിയില്‍ വീടു പറ്റാനുള്ള ഓട്ടത്തിലാണു
അപ്പൂം അമ്മൂം നനഞ്ഞു കുളിര്‍ത്തു.
അവര്‍ പാലത്തിലേക്കു കയറിയതേയുള്ളൂ.
പെട്ടെന്നാണത് സംഭവിച്ചത്...!
അവര്‍ക്കു മുന്നേ പാലത്തിലൂടെ നടന്നു നീങ്ങിയ മൂന്നാം
ക്ലാസ്സ് കാരന്‍ ഇര്‍ഫാന്‍ കാല്‍ തെന്നി
കുത്തിയൊലിക്കുന്ന പുഴയിലേക്കു വീണു.
കൂട്ടനിലവിളി ഉയര്‍ന്നു...!!
ഒരു നിമിഷം പോലും കളയാതെ
അപ്പു കുത്തൊഴുക്കിലേക്ക് എടുത്തു ചാടി...
കനത്ത മഴയില്‍ ആനന്ദിച്ച്..
ആര്‍ത്തലച്ച് കലങ്ങി തിമിര്‍ത്തൊഴുകുകയാണു കൊട്ടിലപ്പുഴ
ഒരു കുഞ്ഞിന്റെ ജീവന്‍ ഇപ്പോളവളുടെ കൈകളിലാണു...?
കലക്കു വെള്ളത്തില്‍ ഊളിയിട്ടു പൊങ്ങിയ
അപ്പുവിനു ഒന്നും കാണാന്‍ കഴിയുന്നില്ല.
ഒഴുക്കിനു പ്രതീക്ഷിച്ചതിലും ശക്തിയുണ്ട്...
മലവെള്ളത്തില്‍ മാലിന്യങ്ങളും മരക്കഷണങ്ങളും
കറങ്ങിത്തിരിഞ്ഞ് ഒഴുകുകയാണു...
ഇര്‍ഫാന്റെ ഒരു പൊടി പോലും
അപ്പൂനു കാണാന്‍ കഴിയുന്നില്ല...!
കടവില്‍ ആളുകള്‍ കൂടി.
സ്ത്രീകള്‍ ആര്‍ത്തലക്കുന്നു.മറ്റുള്ളവര്‍ എന്തു
ചെയ്യണമെന്നറിയതെ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു .
ഇതിനിടയില്‍ ആരൊ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.
കരയിലുള്ളവര്‍ക്ക് ഇപ്പോള്‍
അപ്പുവിനേയൊ ഇര്‍ഫാനെയോ കാണാന്‍ കഴിയുന്നില്ല
അമ്മു എല്ലാവര്‍ക്കും ധൈര്യം പകര്‍ന്ന് കടവില്‍ ഓടി നടക്കുന്നു...
ധൈര്യ ശാലിയായ അപ്പു
ഒരു നിമിഷം അറിയാതെ ഈശ്വരനെ വിളിച്ചു പോയി
ഈയൊരവസ്ഥ അവനും പ്രതീക്ഷിച്ചിരുന്നില്ല....!?
ശക്തമായ കുത്തൊഴുക്ക് അവനെ ഒരു പാറയിടുക്കിലേക്ക് എടുത്തടിച്ചു.
ആ ഒരു നിമിഷം..അപ്പു അലറി വിളിച്ചു....ഇര്‍ഫാന്‍...
അതെ അപ്പു ഒരു നിഴല്‍ പോലെ അവനെ കണ്ടു....
പാറയിടുക്കില്‍ കുടുങ്ങികിടക്കുകയാണു...
അപ്പു സര്‍വ്വ ശക്തിയും സംഭരിച്ച്
അവനെ വലിച്ചെടുത്ത് പാറയുടെ മുകളിലേക്ക്
ഏന്തി വലിഞ്ഞു കയറി..ഉറക്കെ വിളിച്ചു...
അമ്മൂ....അമ്മൂ....!!
മഴ ശാന്തയായി....ഒപ്പം പുഴയും...
ഇര്‍ഫാന്‍ ആശുപത്രിയിലും ശാന്തമായി ഉറങ്ങുന്നു.
സകലരുടേയും പ്രാര്‍ത്ഥനയില്‍ അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
പാറക്കെട്ടിലിടിച്ചതിനാല്‍ അപ്പുവിന്റെ കൈയ്യിനും ഒരു ബാന്റേജുണ്ട്.
വിവരമറിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഈ സമയം അമ്മുവിന്റെ കൈയ്യില്‍ പിടിച്ച്
അപ്പു മെല്ലെ പുറത്തേക്കു നടന്നു നീങ്ങി..
(തുടരും...)
Wednesday, 7 January 2015
Saturday, 3 January 2015
Friday, 2 January 2015
അപ്പു ആന്റ് അമ്മു- ബീച്ചില്‍ ( കുട്ടികളുടെ പുതിയ പരമ്പര ആരംഭിക്കുന്നു...ഭാഗം-1)
APPU & AMMU -PART 1
അപ്പു ആന്റ് അമ്മു-- ബീച്ചില്‍
........................................................................
പുതുവര്‍ഷത്തെ വരവേല്ക്കുന്ന വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കിയ ബീച്ചിലെ തിരക്കുകള്ക്കിടയില്ഓടിനടക്കുകയാണു അപ്പുവും അമ്മുവും
ഏഴാംക്ലാസ്സില്‍ പഠിക്കുന്ന അപ്പുവും അമ്മുവും ഇരട്ടകളാണ്.ഒരു മനസ്സും രണ്ടു ശരീരവും.
മനോധൈര്യത്തില്‍ അപ്പു മുന്നിലാണെങ്കിലും ബുദ്ധിശക്തിയില്‍ അമ്മു ഒന്നാമതാണ്.
അ!എന്തായാലും ഇവര്‍ ചില്ലറക്കാരല്ല....!?
നാട്ടില്‍ ഇവരെ അറിയാത്തവരൊ ഇവരെപ്പറ്റി പറയാത്തവരൊ ആരുമില്ല.
എല്ലാവരുടേയും കണ്ണിലുണ്ണികള്‍..!
ഒപ്പം എല്ലാവര്‍ക്കും ഭയ ഭക്തി ബഹുമാനവും..!
അതെന്താണെന്നല്ലെ..?
നമുക്കു കാണാം.
ഇപ്പൊള്‍ അപ്പൂം അമ്മൂം ബീച്ചിലാണുള്ളതെന്ന കാര്യം മറക്കരുത്.
സമയം കൃത്യം 7 മണി...
അലങ്കാര ദീപങ്ങള്‍ അലമാലകള്‍ക്ക് സപ്തവര്‍ണ്ണമേകുന്നു..
കടലിരമ്പം സപ്തസ്വരമുതിര്‍ക്കുന്നു....
കടല്‍ക്കാറ്റ് ശാന്തമായ് തഴുകി ഒഴുകുന്നു.
അപ്പൂം അമ്മൂം ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
നീലക്കുപ്പായമിട്ട കള്ളത്താടിക്കാരന്റെ പിറകെയാണൂ ഏറേ നേരമായി അവര്‍.
താടിക്കാരന്റെ പ്രവൃത്തികളില്‍ അവര്‍ക്കെന്തൊ സംശയം തോന്നി.
അപ്പൂനും അമ്മൂനും സംശയം തോന്ന്യാ പോക്കാ പണി കിട്ടും...!
ഒന്നുറപ്പിക്കാം താടിക്കാരന്‍പെട്ടു...!!
കള്ളത്താടിക്കാരന്‍ ഇതൊന്നുമറിയുന്നില്ല.
മൂപ്പരും ഒരാളുടെ പിറകെയാണു...മധ്യവയസ്‌കനായ ഒരു സായിപ്പിന്റെ പിറകെ.
ബീച്ചില്‍ തിരക്കു കൂടി...
''ഓ ഗോഡ്...മൈ ബേഗ്....തീഫ്..തീഫ്...''
സായിപ്പിന്റെ നിലവിളി ഉയര്‍ന്നു..! ഒപ്പം വായുവില്‍ ഉയര്‍ന്ന് മറിയുന്ന അപ്പു.
താടിക്കാരന്റെ ദീനരോദനം....!
അപ്പുവിന്റെ പെട്ടെന്നുള്ള അറ്റാക്കില്‍ താടിക്കാരന്‍ നിലം പരിശായി.
അമ്മുവും രണ്ട് കൊടുത്തു...
നേരത്തെ ഞാന്‍ സൂചിപ്പിചിരുന്നല്ലൊ ഇവര്‍ ചില്ലറക്കാരല്ലെന്ന്...?
അപ്പൂനും അമ്മൂനും അത്ഭുത ശക്തിയൊന്നുമില്ല...
കുഞ്ഞുനാളില്‍ തുടങ്ങിയ കഠിന പരിശ്രമം..
രണ്ടു പേരും കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്.
കൂടുതല്‍ കാര്യങ്ങള്‍ പിന്നീടറിയാം...!
ബീച്ചിലെ ബഹളം നിയന്ത്രിക്കാന്‍ പാടുപെടുന്ന പോലീസുകാര്‍ക്ക്
കള്ളത്താടിക്കാരനെ പിടിച്ചേല്പ്പിച്ച് അപ്പൂം അമ്മൂം തിരക്കില്‍ മറഞ്ഞു.
(തുടരും....)
Thursday, 1 January 2015
Subscribe to:
Posts (Atom)