APPU & AMMU PART-3
prasanthkannom.blogspot,com
അപ്പു ആന്റ് അമ്മു ഉണ്ടപ്പറമ്പില്‍
ഈ കഴിഞ്ഞ ഞായറാഴ്ച
അപ്പുവും അമ്മുവും കരാട്ടെ പരിശീലനം കഴിഞ്ഞ്
മടങ്ങുകയായിരുന്നു.
വൈകുന്നേരം 5 മണി.
ഉണ്ടപ്പറമ്പിലെ കിളിര്‍ത്തു വന്ന ഇളം പുല്ലുകള്‍ ആര്‍ത്തിയോടെ
തിന്നുന്ന ആട്ടിന്‍പറ്റം.
വെളുത്തും കറുത്തും തവിട്ടുനിറം ഇടകലര്‍ന്നും തുള്ളിച്ചാടി നടക്കുന്ന
ആട്ടിന്‍ കുട്ടികള്‍.എന്തു രസമാണു അവരുടെ കളികള്‍.
അപ്പുവും അമ്മുവും അവരെ നോക്കി നിന്നുപോയി....!
തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നിന്നും
പെട്ടെന്നൊരു കുറുക്കന്‍ ആട്ടിന്‍ കൂട്ടത്തിനിടയിലേക്ക്
ചാടി വീണു.പേടിച്ചരണ്ട കുഞ്ഞാടുകള്‍
പല ഭാഗത്തേക്ക് ചിതറിയോടി.
ബ്ബേ....ബ്ബേ...ആട്ടിന്‍ കുട്ടിയുടെ ദീനമായ കരച്ചില്‍ .....?
തള്ളയാടുകള്‍തലങ്ങും വിലങ്ങും ഓടുകയാണു...
ബ്ബേ....ബ്ബേ......കരച്ചില്‍ ഉച്ചത്തിലായി...
ഉണ്ടപ്പറമ്പിന്റെ വടക്കെ മൂലക്കുള്ള കുറ്റിക്കാട്ടില്‍ നിന്നാണത്.
അപ്പുവും അമ്മുവും അങ്ങോട്ടു കുതിച്ചു..
''അപ്പൂ ദേ ആ പൊട്ടക്കിണറ്റീന്നാ കരച്ചില്‍.....''
അമ്മു കിണര്‍ ചൂണ്ടിക്കാട്ടി.
കുറുക്കനെ കണ്ടുപേടിച്ച ഒരാട്ടിന്‍ കുട്ടി ഓട്ടത്തിനിടയില്‍
പൊട്ടക്കിണറ്റില്‍ വീണിരിക്കുന്നു.
കാടു പിടിച്ചു കിടക്കുന്ന കിണറ്റിനുള്ളിലെ വെള്ളത്തില്‍ നിന്നും
തല പൊക്കി ദയനീയമായി കരയുകയാണു കുഞ്ഞാട്.
ഈ കാഴ്ചഅപ്പുവിനും അമ്മുവിനും സഹിച്ചില്ല.
കിണറ്റിനു ഏതാണ്ട് 20 അടി താഴ്ച്ച കാണും.
അപ്പു രണ്ടാമതൊന്നാലോചിച്ചില്ല.
കിണറ്റിലേക്കു പടര്‍ന്ന് കിടക്കുന്ന കാട്ടുവള്ളിയില്‍
പിടിച്ചു തൂങ്ങി ക്ഷണ നേരത്തില്‍ താഴെയെത്തി.
ആട്ടിന്‍ കുട്ടിയെ വാരിയെടുത്തു.
ആദ്യം കുതറി മാറിയെങ്കിലും അനുസരണയുള്ള ഒരു കുട്ടിയെ പ്പോലെ
മെല്ലെ മെല്ലെ കുഞ്ഞാട് അപ്പുവിനോട് ചേര്‍ന്നു നിന്നു.....കരച്ചിലടക്കി.
എന്തു ചെയ്യണമെന്നറിയാതെ അപ്പു മുകളിലേക്കു നോക്കി...
ആട്ടിന്‍ കുട്ടിയേയും കൊണ്ട് മുകളിലേക്കു കയറുക അത്ര എളുപ്പമല്ല.
കാടു പിടിച്ചു നില്ക്കുന്ന പൊട്ടക്കിണര്‍....
ചവിട്ടിക്കയറാന്‍ പടവുകളില്ല.....
പാമ്പുകളുടേയും മറ്റിഴജന്തുക്കളുടെയും ആവാസകേന്ദ്രം ....
''ഒരു കമ്പക്കയര്‍ തഴേക്കിട്ടു തരണം...''
അപ്പു ഉറക്കെ വിളിച്ചു പറഞ്ഞു.
അമ്മു ഒച്ച വെച്ചു ആളെക്കൂട്ടി...
കിണറ്റിനു ചുറ്റും വലിയ ആള്‍ക്കൂട്ടമായി.
അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഓടിയെത്തി.
അമ്മുവും സംഘവും ഉടന്‍ ഒരു കമ്പക്കയര്‍ കിണറ്റിലേക്കിറക്കി.
കമ്പയുടെ മുകളറ്റം ഒരു പ്ലാവില്‍ കെട്ടി...
അപ്പു കുഞ്ഞാടിനെയെടുത്ത് തോളിലിട്ടു കമ്പയില്‍ തൂങ്ങി
മെല്ലെ മെല്ലെ മേലോട്ടു കേറാന്‍ തുടങ്ങി.....
മുകളിലെത്തിയ അപ്പു കുഞ്ഞാടിനെ അതിന്റെ
തള്ളയോടു ചേര്‍ത്തു നിര്‍ത്തി...
അവര്‍ സ്‌നേഹത്തോടെ മുട്ടിയുരുമ്മി നിന്നു...
ബ്ബേ...ബ്ബേ.... കുഞ്ഞാട് സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഈ രംഗം കണ്ട് അപ്പുവിന്റേയും അമ്മുവിന്റേയും കണ്ണുകള്‍ നിറഞ്ഞു...
(തുടരും....)
No comments:
Post a Comment