APPU&AMMU-PART 2
അപ്പു ആന്റ് അമ്മു-പുഴക്കടവില്‍.....................................................................
സ്‌കൂളില്‍ അസംബ്ലി കൂടി,
അപ്പുവിനെയും അമ്മുവിനെയും പ്രത്യേകം അഭിനന്ദിച്ചു.
പോലീസുകാര്‍ക്ക് തലവേദനയായിരുന്ന
നിരവധി മൊഷണക്കേസിലെ പ്രതി
കീരി വാസുവാണു കഴിഞ്ഞ ദിവസം ബീച്ചില്‍
അപ്പുവിന്റെയും അമ്മുവിന്റെയും പിടിയിലായത്.
വൈകുന്നേരം സ്‌കൂള്‍ വിട്ട സമയം...
പതിവില്ലാതെ മാനം കറുത്തിരുണ്ടു..
കാറ്റ് ആഞ്ഞു വീശി.ഇടിനാദത്തോടൊപ്പം
പെട്ടെന്ന് കനത്ത മഴ തുടങ്ങി.
അപ്പൂം അമ്മൂം വീട്ടിലേക്കുള്ള വഴിയില്‍
കൊട്ടിലപ്പുഴ കടവിലെ അക്കരേക്കുള്ള
തൂക്കുപാലത്തിനു സമീപം എത്തിയതേയുള്ളൂ.
കാലം തെറ്റി പെയ്ത മഴയില്‍
ആളുകള്‍ ധൃതിയില്‍ വീടു പറ്റാനുള്ള ഓട്ടത്തിലാണു
അപ്പൂം അമ്മൂം നനഞ്ഞു കുളിര്‍ത്തു.
അവര്‍ പാലത്തിലേക്കു കയറിയതേയുള്ളൂ.
പെട്ടെന്നാണത് സംഭവിച്ചത്...!
അവര്‍ക്കു മുന്നേ പാലത്തിലൂടെ നടന്നു നീങ്ങിയ മൂന്നാം
ക്ലാസ്സ് കാരന്‍ ഇര്‍ഫാന്‍ കാല്‍ തെന്നി
കുത്തിയൊലിക്കുന്ന പുഴയിലേക്കു വീണു.
കൂട്ടനിലവിളി ഉയര്‍ന്നു...!!
ഒരു നിമിഷം പോലും കളയാതെ
അപ്പു കുത്തൊഴുക്കിലേക്ക് എടുത്തു ചാടി...
കനത്ത മഴയില്‍ ആനന്ദിച്ച്..
ആര്‍ത്തലച്ച് കലങ്ങി തിമിര്‍ത്തൊഴുകുകയാണു കൊട്ടിലപ്പുഴ
ഒരു കുഞ്ഞിന്റെ ജീവന്‍ ഇപ്പോളവളുടെ കൈകളിലാണു...?
കലക്കു വെള്ളത്തില്‍ ഊളിയിട്ടു പൊങ്ങിയ
അപ്പുവിനു ഒന്നും കാണാന്‍ കഴിയുന്നില്ല.
ഒഴുക്കിനു പ്രതീക്ഷിച്ചതിലും ശക്തിയുണ്ട്...
മലവെള്ളത്തില്‍ മാലിന്യങ്ങളും മരക്കഷണങ്ങളും
കറങ്ങിത്തിരിഞ്ഞ് ഒഴുകുകയാണു...
ഇര്‍ഫാന്റെ ഒരു പൊടി പോലും
അപ്പൂനു കാണാന്‍ കഴിയുന്നില്ല...!
കടവില്‍ ആളുകള്‍ കൂടി.
സ്ത്രീകള്‍ ആര്‍ത്തലക്കുന്നു.മറ്റുള്ളവര്‍ എന്തു
ചെയ്യണമെന്നറിയതെ അങ്ങോട്ടുമിങ്ങോട്ടുമോടുന്നു .
ഇതിനിടയില്‍ ആരൊ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു.
കരയിലുള്ളവര്‍ക്ക് ഇപ്പോള്‍
അപ്പുവിനേയൊ ഇര്‍ഫാനെയോ കാണാന്‍ കഴിയുന്നില്ല
അമ്മു എല്ലാവര്‍ക്കും ധൈര്യം പകര്‍ന്ന് കടവില്‍ ഓടി നടക്കുന്നു...
ധൈര്യ ശാലിയായ അപ്പു
ഒരു നിമിഷം അറിയാതെ ഈശ്വരനെ വിളിച്ചു പോയി
ഈയൊരവസ്ഥ അവനും പ്രതീക്ഷിച്ചിരുന്നില്ല....!?
ശക്തമായ കുത്തൊഴുക്ക് അവനെ ഒരു പാറയിടുക്കിലേക്ക് എടുത്തടിച്ചു.
ആ ഒരു നിമിഷം..അപ്പു അലറി വിളിച്ചു....ഇര്‍ഫാന്‍...
അതെ അപ്പു ഒരു നിഴല്‍ പോലെ അവനെ കണ്ടു....
പാറയിടുക്കില്‍ കുടുങ്ങികിടക്കുകയാണു...
അപ്പു സര്‍വ്വ ശക്തിയും സംഭരിച്ച്
അവനെ വലിച്ചെടുത്ത് പാറയുടെ മുകളിലേക്ക്
ഏന്തി വലിഞ്ഞു കയറി..ഉറക്കെ വിളിച്ചു...
അമ്മൂ....അമ്മൂ....!!
മഴ ശാന്തയായി....ഒപ്പം പുഴയും...
ഇര്‍ഫാന്‍ ആശുപത്രിയിലും ശാന്തമായി ഉറങ്ങുന്നു.
സകലരുടേയും പ്രാര്‍ത്ഥനയില്‍ അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
പാറക്കെട്ടിലിടിച്ചതിനാല്‍ അപ്പുവിന്റെ കൈയ്യിനും ഒരു ബാന്റേജുണ്ട്.
വിവരമറിഞ്ഞ് നാട്ടുകാര്‍ മുഴുവന്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഈ സമയം അമ്മുവിന്റെ കൈയ്യില്‍ പിടിച്ച്
അപ്പു മെല്ലെ പുറത്തേക്കു നടന്നു നീങ്ങി..
(തുടരും...)
No comments:
Post a Comment