APPU & AMMU -PART 1
അപ്പു ആന്റ് അമ്മു-- ബീച്ചില്‍
........................................................................
പുതുവര്‍ഷത്തെ വരവേല്ക്കുന്ന വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കിയ ബീച്ചിലെ തിരക്കുകള്ക്കിടയില്ഓടിനടക്കുകയാണു അപ്പുവും അമ്മുവും
ഏഴാംക്ലാസ്സില്‍ പഠിക്കുന്ന അപ്പുവും അമ്മുവും ഇരട്ടകളാണ്.ഒരു മനസ്സും രണ്ടു ശരീരവും.
മനോധൈര്യത്തില്‍ അപ്പു മുന്നിലാണെങ്കിലും ബുദ്ധിശക്തിയില്‍ അമ്മു ഒന്നാമതാണ്.
അ!എന്തായാലും ഇവര്‍ ചില്ലറക്കാരല്ല....!?
നാട്ടില്‍ ഇവരെ അറിയാത്തവരൊ ഇവരെപ്പറ്റി പറയാത്തവരൊ ആരുമില്ല.
എല്ലാവരുടേയും കണ്ണിലുണ്ണികള്‍..!
ഒപ്പം എല്ലാവര്‍ക്കും ഭയ ഭക്തി ബഹുമാനവും..!
അതെന്താണെന്നല്ലെ..?
നമുക്കു കാണാം.
ഇപ്പൊള്‍ അപ്പൂം അമ്മൂം ബീച്ചിലാണുള്ളതെന്ന കാര്യം മറക്കരുത്.
സമയം കൃത്യം 7 മണി...
അലങ്കാര ദീപങ്ങള്‍ അലമാലകള്‍ക്ക് സപ്തവര്‍ണ്ണമേകുന്നു..
കടലിരമ്പം സപ്തസ്വരമുതിര്‍ക്കുന്നു....
കടല്‍ക്കാറ്റ് ശാന്തമായ് തഴുകി ഒഴുകുന്നു.
അപ്പൂം അമ്മൂം ഇതൊന്നും ശ്രദ്ധിക്കുന്നില്ല.
നീലക്കുപ്പായമിട്ട കള്ളത്താടിക്കാരന്റെ പിറകെയാണൂ ഏറേ നേരമായി അവര്‍.
താടിക്കാരന്റെ പ്രവൃത്തികളില്‍ അവര്‍ക്കെന്തൊ സംശയം തോന്നി.
അപ്പൂനും അമ്മൂനും സംശയം തോന്ന്യാ പോക്കാ പണി കിട്ടും...!
ഒന്നുറപ്പിക്കാം താടിക്കാരന്‍പെട്ടു...!!
കള്ളത്താടിക്കാരന്‍ ഇതൊന്നുമറിയുന്നില്ല.
മൂപ്പരും ഒരാളുടെ പിറകെയാണു...മധ്യവയസ്‌കനായ ഒരു സായിപ്പിന്റെ പിറകെ.
ബീച്ചില്‍ തിരക്കു കൂടി...
''ഓ ഗോഡ്...മൈ ബേഗ്....തീഫ്..തീഫ്...''
സായിപ്പിന്റെ നിലവിളി ഉയര്‍ന്നു..! ഒപ്പം വായുവില്‍ ഉയര്‍ന്ന് മറിയുന്ന അപ്പു.
താടിക്കാരന്റെ ദീനരോദനം....!
അപ്പുവിന്റെ പെട്ടെന്നുള്ള അറ്റാക്കില്‍ താടിക്കാരന്‍ നിലം പരിശായി.
അമ്മുവും രണ്ട് കൊടുത്തു...
നേരത്തെ ഞാന്‍ സൂചിപ്പിചിരുന്നല്ലൊ ഇവര്‍ ചില്ലറക്കാരല്ലെന്ന്...?
അപ്പൂനും അമ്മൂനും അത്ഭുത ശക്തിയൊന്നുമില്ല...
കുഞ്ഞുനാളില്‍ തുടങ്ങിയ കഠിന പരിശ്രമം..
രണ്ടു പേരും കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്.
കൂടുതല്‍ കാര്യങ്ങള്‍ പിന്നീടറിയാം...!
ബീച്ചിലെ ബഹളം നിയന്ത്രിക്കാന്‍ പാടുപെടുന്ന പോലീസുകാര്‍ക്ക്
കള്ളത്താടിക്കാരനെ പിടിച്ചേല്പ്പിച്ച് അപ്പൂം അമ്മൂം തിരക്കില്‍ മറഞ്ഞു.
(തുടരും....)
No comments:
Post a Comment