Monday, 11 September 2017

കണ്ണനോട്

Welcome..
prasanthkannom.blogspot.com
ആശംസകളോടെ....

കണ്ണനോട്
.................
കാര്‍മുകില്‍ മാനം മറന്നു പോയെന്‍
കാര്‍മുകില്‍ വര്‍ണ്ണന്‍ പിറന്ന വേള
കാന്തിയെഴുന്നൊരാ പീലിത്തിരുമുടി
കണ്‍കുളുര്‍ക്കെ കാണാനെന്തഴക്
കണ്ണാ നിന്‍ കാലിണ താണുവണങ്ങുന്നേ
കണ്ണിന്‍ മണി പോലെ കാത്തിടേണേ


Saturday, 9 September 2017

ബലിക്കാക്ക

പാറൂന്റെ കാര്‍ത്തി

Welcome...
prasanthkannom.blogspot.com
എന്റെ അമ്മയോടൊപ്പം ഈ കഥ
പ്രിയ കൂട്ടുകാര്‍ക്കായി സമര്‍പ്പിക്കുന്നു....

പാറൂന്റെ കാര്‍ത്തി
.................................
''കാര്‍ത്തി നിന്റെ പാട്ട് ശരിക്കും ഇഷ്ടായീട്ടോ'' ഓളുടെ ഈ കമന്റ് ഓണാഘോഷത്തിന് ഒന്നാം സമ്മാനം കിട്ട്യതിലും വെല്ല്യ കാര്യായി ഓന്..
''താംക്സ്....''കാര്‍ത്തിക്  ഓളെ നോക്കി നിന്നു.
റിയാലിറ്റിഷോയിലൊക്കെ പംകെടുക്കേണ്ടോനാ ഈ ഓണം കേറാമൂലേന്ന്   ആരു കോണ്ടോവ്വാനാ...?
ഓണത്തിനു പാടിയ പാട്ട്  നാട്ടുകാര്‍ക്ക് മൊത്തഷ്ടായി..
പാറു(പാര്‍വ്വതി) ഓനൊരു മഞ്ച് വാങ്ങിക്കൊടുത്തു .ഓളുടെ മഞ്ചിനും ഉണ്ടൊരു മൊഞ്ച്..
''ടാ നിക്ക് ചാനല്‍ഷോയില്‍ ട്രൈ ചെയ്തൂടെ''
പാറു ഓന്റെ കവിളില്‍ നുള്ളി
''നല്ല കാശു വേണം മോളേ....
കോണ്‍ക്രീറ്റ് ഹെല്‍പ്പര്‍ പണീം കൊണ്ട്
എന്തുചെയ്യാനാ...ഒക്കെ ഒരു മോഹായിട്ട് കെടന്നോട്ടേ...''കാര്‍ത്തിക് ചിരിക്കാന്‍ ശ്രമിച്ചു.ഓന്റെ കണ്‍പീലികള്‍ നനഞ്ഞു.
പാറു ഓനോട് ചേര്‍ന്ന് നിന്നു..
ആഘോഷങ്ങള്‍ ഒന്നൊന്നായി വന്നു കൊണ്ടേയിരുന്നു..

പാറൂന്റെ പ്രേരണയും പ്രോത്സാനവും പ്രാര്‍ത്ഥനയും കാര്‍ത്തിക്കിപ്പോള്‍ ഗാനമേളകളിലെ താരമാണ് ...
ഓന് റിയാലിറ്റിഷോയിലേക്ക് സെലക്ഷന്‍ കിട്ട്യ  ദിവസം പാറു തുളളിച്ചാടി...
നാട്ടു കാരാ ഓന്റെ സ്പോണ്‍സര്‍
ഓനു വേണ്ടി നാടിളകി....എല്ലാത്തിനും കാരണം പാറ്വാ....
ചാനലീന്ന് ഷൂട്ടിംഗിന് ആളുകള്‍  എത്ത്യന്ന്
നാട്ടുകാര്‍ക്ക് ഉത്സവായിരുന്നു...
ആദ്യായിട്ടാ ആ നാട്ടിലേക്ക് ചാനലുകാരെത്ത്യത്.
പായസടക്കം ഗംഭീര സദ്യേം ''ന്റെ മോനെ''
നാട്ട്കാര് ശരിക്കും ആഘോഷിച്ചു.

വര്‍ഷം ഒന്നു കടന്നു പോയി ഇന്ന് റിയാലിറ്റി ഷോയുടെ ഫൈനലാ...അവസാന അഞ്ചു പേരില്‍ കാര്‍ത്തിക്കുണ്ട്...നാട് മൊത്തം അവനൊപ്പമുണ്ട്...കോച്ചിയിലെ ആയിരങ്ങളെ സാക്ഷിയാക്കി ഇഞ്ചോടിഞ്ചു പോരാട്ടം...പാറു സകല ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിക്കയാണ് കരയുവാണ് തന്റെ കാര്‍ത്തിക്കിനു വേണ്ടി...
ആദ്യ റൗണ്ടില്‍ കാര്‍ത്തിക് ഇത്തിരി ടെന്‍ഷനടിച്ചു...ഓന്റെ പേരനൗണ്‍സ് ചെയ്യുമ്പോ എന്തൊരാരവമാണെന്നോ....
അത്രയും ആരാധകരവനുണ്ട്....
ലോകമലയാളികള്‍ അവനൊപ്പമുണ്ട്...
അവന്‍ ഒരു കുഗ്രാമത്തിലെ  സാധാരണക്കാരന്‍.ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞവന്‍...നന്മയുള്ളവന്‍

വിജയിയെ കാത്തിരിക്കുന്നത് ഒരു കോടിയുടെ ഫ്ളാറ്റ്‌...വേദിയില്‍ അവസാന റൗണ്ട് പോരാട്ടം...കാര്‍ത്തിക് എസ് എം എസില്‍ ബഹുദൂരം മുന്നിലാണ്....
ഓന്‍ ചംകു പൊട്ടി പാടി......

''ന്റെ പാറുവാണ് ഈ വിജയത്തിന് പിന്നില്‍...ഈ സമ്മാനം ഓള്‍ക്കുള്ളതാണ്
ഓളെ ഒന്നു വേദിലോട്ട് വിളിക്കണം''
കാര്‍ത്തിക് കോംപയററോട്  കരഞ്ഞോണ്ടു
പറഞ്ഞു..
''പാര്‍വ്വതി പ്ളീസ് കമോണ്‍ ദി സ്റ്റേജ് ഫോര്‍ ഔവ്വര്‍ വിന്നര്‍''
ജനസഹസ്രം ആരവം മുഴക്കി.
''പാറൂ....വേദിയിലോട്ടു വരൂ'' കാര്‍ത്തിക് വിളിച്ചു  പറഞ്ഞു..
''പാറു....പാറു....പാറു...'' ജനങ്ങള്‍ ആര്‍ത്തു വിളിച്ചു..
ഈ വിളിയൊന്നും പാറു കേട്ടില്ല
മറ്റേതോ ബോധത്തില്‍
ഓള്‍ ധ്യാന നിരതയായിരുന്നു...

ശിവേന്ദു

Welcome ...
prasanthkannom.blogspot.com

ശിവേന്ദു
...............
''ഇൗ കളറെങ്ങിനെ...ഈ മെറൂണ്‍ നിനക്ക് ചേരും''മുകുന്ദന്‍ പെങ്ങള്‍ക്ക് ചൂരിദാര്‍ ചേര്‍ത്തു വെച്ചു കൊടുത്തു....
എഞ്ചിനീയറിംഗ് കോളജില്‍ പെങ്ങള്‍ക്ക് അഡ്മിഷന്‍ കിട്ടിയതിന്റെ സന്തോഷത്തിലാ മുകുന്ദന്‍...ഒരച്ഛന്റെ സ്ഥാനത്തു നിന്നാ ഓരോ കാര്യങ്ങളും ചെയ്യുന്നേ..അച്ഛന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ സര്‍വ്വീസിലിരിക്കെ മരണപ്പെട്ടു പോയതിനാല്‍ ഡിഗ്രി കഴിഞ്ഞ ഉടന്‍ മുകുന്ദന് അവിടെ ജോലി കിട്ടിയിരുന്നു.
ഇപ്പോള്‍ സര്‍വ്വീസില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിരിക്കുന്നു....

''ഒരു സെറ്റു കൂടി വേണം.....'' ശ്രീനന്ദ ഏട്ടന് ഒരു വയലറ്റ്  സെറ്റ് കാണിച്ചു.
''അതു നന്നായി ചേരും...'' സെയില്‍സ് ഗേള്‍ ചിരിച്ചോണ്ടു മുകുന്ദന്റെ മുഖത്തേക്കു നോക്കി....
''ഓക്കേ....'' ഒരു നിമിഷം മുകുന്ദന്റെ ശ്രദ്ധ മുഴുവന്‍ ആ സെയില്‍സ് ഗേളിലേക്കായി.
എന്തൊരൈശ്വര്യമുള്ള പെണ്‍കുട്ടി...വന്നപ്പംതൊട്ടു ശ്രദ്ധിക്കുന്നതാ...

ഓണം പ്രമാണിച്ച് മുകുന്ദന്‍ 7550 രൂപ പൊട്ടിച്ചു .വീട്ടിലെത്തിയിട്ടും ആ സെയില്‍സ് ഗേളിന്റെ മുഖം മുകുന്ദന്റെ മനസ്സീന്ന് പോയില്ല...
''ഏട്ടാ ദേ ഊണ്‍ തയ്യാര്‍ അമ്മ വിളിക്കുന്നു...''
പെങ്ങള്‍ മുകുന്ദന്റ വാട്സാപ്പ് ചാറ്റിംഗിന്റെ ഹരം കളഞ്ഞു..
''ടീ ഞാനെത്തി....'' അന്ന്  മുകുന്ദന്‍ ഇത്തിരിയേ കഴിച്ചുള്ളൂ....
''അമ്മാ ചേട്ടനു പറ്റ്യ ഒരു പെണ്ണിനെ ഞാനിന്നു കണ്ടിട്ടുണ്ട്..  കാര്‍ത്തികാന്നാ പേര് ഒരു സുന്ദരിപ്പണ്ണാ...എനിക്ക്  ചൂരിദാര്‍ സെലക്ട് ചെയ്യുന്ന കൂട്ടത്തീ ഏട്ടന്‍...'' മുകുന്ദന്‍  അവളെ മുഴുവന്‍  പറയിച്ചില്ല
അമ്മയ്ക്ക് കാര്യെല്ലാം പിടികിട്ടി....

കാലം വരച്ച ചിത്രങ്ങള്‍ക്ക് കാര്‍ത്തികയും
മുകുന്ദനും വര്‍ണ്ണങ്ങള്‍ വാരിവിതറി....
ഓണക്കാലം മുകുന്ദന് മറക്കാന്‍ കഴിയാത്തതായി....ശ്രീനന്ദ എല്ലാത്തിനും സാക്ഷിയായി...പ്രണയം വിവാഹത്തിനു വഴിയൊരുക്കി .ഉത്രാടം നാളില്‍ അമ്മയേം കൂട്ടി മുകുന്ദന്‍ കാര്‍ത്തികയുടെ വീട്ടിലെത്തി..ഔപചാരികമായ പെണ്ണു കാണല്‍.
''മുകുന്ദന്റെ കാര്യത്തില്‍ തീരുമാനിക്കാന്‍ ഞാനെയുള്ളൂ...'' അമ്മയുടെ ശബ്ദമിടറി..
സാരിത്തലപ്പുകൊണ്ട് കണ്ണു തുടച്ചു
''മുകുന്ദനോടും അമ്മയോടും ഒന്നു പറഞ്ഞോട്ടേ''..കാര്‍ത്തികേടെ അച്ഛന്‍ അവരെ അകത്തെ മുറിയിലേക്ക് കൊണ്ടു പോയി.
''ന്റെ മോളുടെ കല്യാണം  കഴിഞ്ഞതാ .രണ്ടര വര്‍ഷം മുമ്പ് .....
മൂന്നാം മാസം പയ്യന്‍ ഒരാക്സിഡെന്റില്‍
അവളെ വിട്ടു പിരിഞ്ഞു.. ഈ വിവരം പറയാതെ.....''അച്ഛന്‍ അസ്വസ്ഥനായി
അമ്മയും മുകുന്ദനും പരസ്പരം ഒന്നു നോക്കി...

വടുകുന്ദ ശിവക്ഷേത്രം അന്ന് ഭക്ത ജനങ്ങളെക്കൊണ്ടു നെറഞ്ഞിരിക്ക്യാ
ചിങ്ങമാസത്തിലെ ഉത്രട്ടാതിയില്‍ ശുഭ
മുഹൂര്‍ത്തത്തില്‍ മുകുന്ദന്‍ കാര്‍ത്തികയുടെ കഴുത്തില്‍ താലിചാര്‍ത്തി....
കണ്ണനും രാധയും പോലെ...മാലചാര്‍ത്തി നില്‍ക്കുന്ന വധൂവരന്മാര്‍ എല്ലാവരേം ആകര്‍ഷിച്ചു...ഇതു പോലൊരു ജോഡികളെ എവിടേം കാണില്ല..
തീര്‍ത്തും ലളിതമായ ഒരു വിവാഹം

വധൂവരന്മാര്‍ കാറിനടുത്തേക്ക് നടന്നു
കറിനരികില്‍ ശ്രീനന്ദയും അമ്മയും കാത്തുനില്‍പ്പുണ്ട്...ശീനന്ദയുടെ കയ്യില്‍ തൂങ്ങി ഒരൊന്നര വയസ്സുകാരി
'ശിവേന്ദു'...
മാലയും ചാര്‍ത്തി ഒരു മാമന്റെ കയ്യും പിടിച്ച്
തന്റെയടുത്തേക്ക് നടന്നു വരുന്ന അമ്മയേ നോക്കി അവള്‍ പുഞ്ചിരിച്ചു..ചിണുങ്ങി...മ്മേ..!?
മുകുന്ദന്‍ അവളെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്തു...
മൂര്‍ദ്ധാവില്‍ തുരുതുരാചുംബിച്ചു
കാര്‍ത്തികയുടെ  കണ്ണുകള്‍ ഈറനണിഞ്ഞു..
ഈ സമയം ശ്രീകോവിലില്‍ നിന്നും
പഞ്ചവാദ്യം മുഴങ്ങുന്നുണ്ടായിരുന്നു....

അവളുടെ കുടയില്‍

Welcome....
prasanthkannom.blogspot.com

അവളുടെ കുടയില്‍
.................................
''ഒന്നു രണ്ടാം ഗേററുവരെ കൂടിക്കോട്ടെ''
അവള്‍ ചൂടിയ കുടയില്‍ നാലു മിനിട്ട് നടത്തം.ഇന്ന് കുടയെടുക്കാന്‍ മറന്നത് ഭാഗ്യം...
അവളോടു ബൈ പറഞ്ഞ് ഓഫീസ് ഗേറ്റിനുള്ളിലോട്ടു നടക്കുമ്പോള്‍ എവിടെയോ  ഒരു വിങ്ങല്‍....ആ സുന്ദരിക്കുട്ടി ഒരു മടിയുമില്ലാതെയാ കുടയില്‍ ഒപ്പം കൂട്ടിയത്...ആ നേരം പെയ്ത പെരു മഴയ്ക്കും അവന്‍ നന്ദിപറഞ്ഞു..
ഓ...എന്തൊരു സുഗന്ധമാണവള്‍ക്ക്...ഏതോ വില കൂടിയ സ്പ്രേയാണ് അവള്‍ ഉപയോഗിക്കുന്നത്..
ഏതോ പണച്ചാക്കിന്റെ മോളാ...
കൂടുതല്‍ സംസാരമില്ല ...നല്ല അടക്കോം ഒതുക്കോമുള്ള പെണ്‍കുട്ടി...മുട്ടിച്ചേര്‍ന്നു നടന്ന ആ നാലുമിനിട്ടില്‍ ഏതോ സ്വര്‍ഗ്ഗീയ സുഖം അവനിലുണ്ടായി...കൂടുതല്‍ ഒന്നും പറയാന്‍ അവനും കഴിഞ്ഞില്ല....
താംക്സ് പറഞ്ഞ് വിസിറ്റിംഗ് കാര്‍ഡ് അവള്‍ക്ക് നല്‍കീട്ടുണ്ട്.....
തന്റെ ഇപ്പോഴത്തെ ഗ്ളാമറിനും പ്രൊഫഷനും ...അവളുടെ ഒരു കാള്‍ വരും എന്ന് അവന് ഉറപ്പുണ്ട്....
അന്ന് അവന് ജോലിയില്‍ ശദ്ധിക്കാനെ കഴിഞ്ഞില്ല ...

''സാറിന്റ കല്യാണം ഒറപ്പിച്ചൂല്ലെ'' അറ്റെന്‍ഡര്‍ ശാന്തയുടെ കുത്തു വെച്ചോണ്ടുള്ള ചോദ്യം
''എന്താ ശാന്തക്കുട്ടി കളിയാക്കാണോ..?''പ്രായം അമ്പതിനോടടുത്തെന്‍കിലും ഇങ്ങനെ വിളിക്കുന്നതാ ശാന്തേച്ചിക്കിഷ്ടം
''അല്ല ഇന്നലെ രാത്രി ടിവീല് മഴേട വാര്‍ത്തവായിച്ചപ്പോ സാറ് ഒരു പെണ്ണിന്റെ  കൊടേല് പോണ പടം കണ്ടു... സാറിന്റെ സെലക്ഷന്‍ കോള്ളാട്ടൊ...'' ശാന്തേച്ചി കുണുങ്ങിച്ചിരിച്ചു...
''ഈശ്വരാ....'' അവനറിയാതെ വിളിച്ചു പോയി.ഈ ചാനലു കാരെക്കൊണ്ടു തോറ്റു എവിടൊക്ക്യാ ക്യാമറ വെച്ചിരിക്കുന്നേ..
അന്ന് മുഴുവന്‍ അവന്റെ മോബൈലിന് വിശ്രമമുണ്ടായില്ല...എല്ലാവര്‍ക്കും ഒന്നേ അറിയേണ്ടൂ ഏതാണാ പെണ്ണ്...?
തനിക്കും അതാണ് അറിയേണ്ടത് എവിടെയാണവള്‍..?എന്തായാലും കോഴിക്കോട്ടുകാരിയല്ല...
അവളുടെ ഒരു വിളിക്കായി അന്‍ കാത്തിരുന്നു...

ദിവസം  നാലു കഴിഞ്ഞു  ചാനല്‍ വാര്‍ത്തയിലൂടെ ഹീറോയായതിന്റെ  ഹാങ് ഓവറിലാ അവനിപ്പോ...നാട്ടുകാരുടേം വീട്ടുകാരുടേം ചോദ്യത്തിനു മുന്നീ കുടുങ്ങി മറിഞ്ഞിരിക്ക്വ...ചാനല്‍ ചര്‍ച്ചേല് ഇരിക്കുന്നതാ ഇതിലും ഭേതം...
നീ അവളേം കൊണ്ട് എവിടൊക്കെ കറങ്ങീ..? എന്തൊക്കെ ഒപ്പിച്ചൂ...?ആളുകള്‍ക്കേ എല്ലാമറിയണം
പുലിവാലായീന്ന് പറഞ്ഞാ മതീലോ
ഏത് സമയത്താണാവോ അങ്ങനെ തോന്ന്യത്...അവന്‍ അസ്വസ്ഥനായി
ആ പെണ്ണിനെ കണ്ടു പിടിക്കാതെ ഒരു രക്ഷ്യേല്ല ...

ഓഫീസിലും സ്റ്റാഫുകള്‍ തന്നെക്കാണുമ്പോള്‍ ആക്കിയ ഒരു ചിരീം കുശുകുശുപ്പും.....ഓഫീസിലിരിക്കാന്‍ തന്നെ തോന്നാതായി...എന്നാലും ആ പെണ്ണിന്  എന്നെയൊന്ന് വിളിക്കാന്‍ തോന്നുന്നില്ലല്ലോ ഈശ്വരാ....
ഇന്നേക്ക്  ഒരാഴ്ചയായി......
മര്യാദക്ക് ഒന്നൊറങ്ങാന്‍ പോലും കഴിയാതായി...
മേശപ്പുറത്തേ പത്രം വെറുതെ ഒന്നു മറിച്ചു
ഇന്ന് വിവാഹിതരാകുന്നു പരസ്യത്തിലെ വധുവിന്റെ മുഖം അവന്‍ സൂക്ഷിച്ചു നോക്കി
''അതെ ഇതവള്‍ തന്നെ...താന്‍ തേടുന്ന ആ സുന്ദരി...''അവന്‍ പരിഭ്രാന്തനായി ആ മുഖം ഓര്‍ത്തെടുക്കാന്‍ അവന്‍ പാടു പെട്ടു.
'യുവതി മരിച്ച നിലയില്‍' ആ വാര്‍ത്തയോടൊപ്പമുള്ള ഫോട്ടോയും അവന്‍ സൂക്ഷിച്ചു നോക്കി ''ഇതാണവള്‍ ...അതെ ...പക്ഷെ അവള്‍...
അവന്റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല...അവള്‍ മരിച്ചോ...ദൈവമേ....''
ഒച്ചയിട്ടു കറങ്ങുന്ന ഫാന്‍ ...ഒപ്പം മുറിയും താനും എല്ലാം കറങ്ങുന്നു...
ചുറ്റിലും ഇരുട്ടു മാത്രം...

ചിങ്ങം വന്നേ....

Welcome ...
prasanthkannom.blogspot.com
പുതുവത്സരാശംസകള്‍

ചിങ്ങം വന്നേ....
............................
ചിങ്ങം വന്നേ പൂംകുയിലേ
ചില്ലകള്‍ പൂത്തേ പൂത്തുമ്പീ
ചിത്തമുണര്‍ന്നേയരിമുല്ലേ
ചിന്തയകന്നേ ചങ്ങാതീ

ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓണപ്പൂക്കളമെഴുതീടാം
ഓണ സദ്യയൊരുക്കീടാം
ഓണക്കോടിയുടുത്തീടാം

ഇന്‍ഡിപ്പെന്റന്റ് ലൗ

Welcome ...
prasanthkannom.blogspot.com
സ്വാതന്ത്ര്യ ദിനാശംസകളോടെ..

ഇന്‍ഡിപ്പെന്റന്റ് ലൗ
..................................
''യിനിക്ക് വേണോ യീ കൊടി'' അന്ന് ആഗസ്ത് 15ന് ഓളുടേ കയ്യീന്ന് കൊച്ചു മൂവര്‍ണ്ണക്കൊടി വാങ്ങ്യപ്പോ ഓളുടെ മോത്തേ സന്തോഷം കാണേണ്ടതായിരുന്നു.ഓളുടെ കയ്യ് പിടിച്ച് അപ്പൊത്തന്നെ ഒരുമ്മ വെച്ചു കൊടുത്തു.
ഒരഞ്ചാം ക്ളാസു കാരന്റെ സ്വാതന്ത്ര്യ ചുംബനം.....
''അയ്യേ..''ന്ന് പറഞ്ഞ് കുണുങ്ങി ചിരിച്ചു കൊണ്ടുള്ള ഓളുടെ ഓട്ടുണ്ടല്ലോ...ന്റെ മോനെ ഒന്നു കാണേണ്ടതാ....ശരിക്കുമൊരു മൊഞ്ചത്തിയാ ഓള്.....
പിന്നീട് ഓരോ ദിവസങ്ങളിലും ഓളോടുള്ള ഇഷ്ടം കൂടി കൂടി വന്നു...അത് പ്രേമമാണോ എന്നൊന്നും ഞങ്ങള്‍ കുട്ട്യോള്‍ക്കറീലാരുന്നു.
പിന്നീട് എത്ര സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കടന്നു പോയി...പ്ളസ് ടൂന്  ഓള്‍ക്ക് മുനിസിപ്പല്‍ സ്കൂളിലാ സീറ്റ് കിട്ട്യേ...
എനിക്ക് മേലെ ചൊവ്വയിലും..
അപ്പോ ശരിക്കും വെഷമായി...സംകടായി..
അമ്മ്യാണെ കരഞ്ഞുപോയി...അപ്പോഴാ യെനിക്കോളോടു വെറും ഇഷ്ടല്ലാ മുടിഞ്ഞ പ്രേമാണെന്ന് ബോധ്യായേ...
ശരിക്കും വട്ടായി മോനേ...
മഹേഷ് ഓരോന്നോര്‍ത്തെടുക്ക്വാ..

''മഹീ നീ നേരെത്തേയെത്ത്യോ'' പൊറത്തു തട്ടീള്ള ഓളുടെ ചോദ്യം ...
''അ..അ...മോളെന്ത്യേ ...?മഹേഷ് ഉന്മേഷം വീണ്ടടുക്കാന്‍ ശ്രമിച്ചു...
''മോളു ദേ കാറിലുണ്ട്...''ശ്യാമ കാറിന്റെ ഡോര്‍ തുറന്നു.ശ്രീക്കുട്ടിഅച്ഛനെ നോക്കി കൈവീശി...
പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയെന്‍കിലും മഹേഷ് സംകടക്കടലിലാണ്...
ഏക മകള്‍ ശ്രീക്കുട്ടിക്ക് ഓട്ടിസം...ആ സുന്ദരിക്കുട്ടിയേ കണ്ടാ ആരും പറേലാ അസുഖ ക്കാര്യാന്ന്...
ഈ സ്വാതന്ത്രദിനത്തിന് 5 വയസ്സു പൂര്‍ത്തിയായി...ചിത്രരചനയില്‍ അസാധാരണ കഴിവുള്ള കുട്ടി
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പോലീസ് മൈതാനത്തൊരുക്കിയ കുട്ടികളുടെ ജില്ലാതല ചിത്രരചനാ മത്സരത്തില്‍ പംകെടുക്കാനാ ഇന്ന് കൊണ്ടന്നേ..

മഹേഷിന്റെ വീട്ടിലെ ചില ആഭ്യന്തര പ്രശ്നങ്ങള്‍ വേണ്ടാത്ത ഈഗോ ..
ശ്യാമ മോളേം കൊണ്ട് ഓളുടെ വീട്ടിലാ...
ഓള്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റാ..
വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതിയും.
മ്യൂച്ചല്‍ ഡൈവേഴ്സിന് പെറ്റീഷന്‍ കൊടുത്തിരിക്ക്വാ...എന്നാ രണ്ടുപേര്‍ക്കും മറക്കാന്‍ പറ്റാത്ത ഇഷ്ട്വാ...ഇപ്പോ അത്  രണ്ടു പേരും പുറത്ത് കാണിക്കുന്നില്ല....

മോള്‍ അവ്യക്തമായി അച്ഛനെ വിളിച്ചു ..
അവളുടെ കുഞ്ഞു മുഖം മഹേഷിന്റെ കണ്ണു നനയിച്ചു....ആ കുഞ്ഞു കവിളില്‍  അയാള്‍ ഉമ്മകള്‍ വര്‍ഷിച്ചു...മോളുടെ കുഞ്ഞുകണ്ണുകളും ചുകന്നു കലങ്ങി..
ശ്യാമയുടെ സാരിത്തലപ്പും കണ്ണീരില്‍ കുതിര്‍ന്നു..മഹേഷ് അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന തല ചെറുകഥാമത്സരത്തില്‍
ഒന്നാം സ്ഥാനം നേടിയ പതിഭാധനനായ അദ്ധ്യാപകന്‍.....അയാള്‍ വിങ്ങിപ്പൊട്ടി..

കുട്ടികളുടെ ചിത്രരചനാമത്സരം ഫലപ്രഖ്യാനം കഴിഞ്ഞു....
ശ്രീക്കുട്ടി ഒന്നാംസ്ഥാനം നേടി...
അവള്‍ വരച്ച ചിത്രം ജനശ്രദ്ധ നേടി..
''പരസ്പരം കൈകോര്‍ത്ത് നോക്കിനില്‍ക്കുന്ന അച്ഛനുമമ്മേം
മദ്ധ്യത്തിലായി ത്രിവര്‍ണ്ണ പതാകയേന്തി
ചിരിച്ചു നില്‍ക്കുന്ന ശ്രീക്കുട്ടിയും ഇതാണ് ആ ചിത്രം''...
''ഇന്‍ഡിപ്പെന്റന്റ് ലൗ'' എന്നാ ചിത്രത്തിന് ഒന്നാം ക്ളാസ്സുകാരിയിട്ട പേര്

മഹേഷും ശ്യാമയും ആ ചിത്രം കണ്ണിമ ചിമ്മാതെ നോക്കി നിന്നു...
അവരറിയാതെ അവരുടെ കൈകള്‍ വീണ്ടും പരസ്പരം കോര്‍ത്തു...
കണ്ണീര്‍  ചാലിട്ടിറങ്ങി...
ഈ രംഗം കണ്ട് ശ്രീക്കുട്ടി സന്തോഷിച്ചു
ഓള്‍ അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു....

പ്രണയ യാത്ര

Welcome ...
prasanthkannom.blogspot.com
പ്രണയ യാത്ര
.........................
പ്രിയയുടെ കൈപിടിച്ച് മോന്റെ കയ്യിലേല്‍പിക്കുമ്പോള്‍ മാധവിയമ്മയുടെ
കൈകള്‍ വിറക്കുന്നുണ്ടായിരുന്നു...
ആ മുഖത്ത് ദയനീയ നോട്ടമുണ്ടയിരുന്നു..
പാതിയടഞ്ഞ കണ്‍പോളകള്‍ പൂര്‍ണ്ണമായും
അടഞ്ഞു.കൈകള്‍ നിശ്ചലമായി..
''അമ്മേ....'' രാജുവിന്റെ നിലവിളി  ആശുപത്രിയെ പ്രകമ്പനംകൊള്ളിച്ചു....

രാജുവിന്റെയും പ്രിയയുടെയും പ്രണയം
സിനിമകളെ വെല്ലുന്നതാണ്...
കണ്ണീരും കിനാവും വര്‍ണ്ണങ്ങള്‍ ചാലിച്ചു
കോറിയിട്ട പ്രേമം....രാജൂന് അമ്മയായിരുന്നു ശക്തി...താങ്ങും തണലും ..റിട്ടേയര്‍ഡ് ഹെഡ് നേഴ്സ് മാധവി.....രാജൂന് അച്ഛനെ അറിയൂല...മരിച്ചോ ജീവിച്ചിരിപ്പുണ്ടോ...?

പി എസ് സി കിട്ടിയിട്ടു കല്യാണം...രാജുവിന്റെ തീരുമാനം തെറ്റിയില്ല...കഴിഞ്ഞ ജൂണില്‍ വില്ലേജ് അസിസ്റ്റന്റായി നിയമനം...
പ്രിയ എല്‍ഡിസി മെയിന്‍ലിസ്റ്റില്‍ 52ാംറാംകിലുണ്ട്....ആഗസ്തില്‍ ഇവരുടെ കല്യാണം ഉറപ്പിച്ചതായിരുന്നു... അതിനിടയില്‍ വിധി എല്ലാം മാറ്റിമറിച്ചു..മാധവിയമ്മയുടെ കിഡ്നി രണ്ടും
തകരാറായി....ജീവന്‍ നിലനിര്‍ത്താന്‍ പ്രിയ അവളുടെ കിഡ്നി പകുത്തു നല്‍കി...
അമ്മയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായ്
രാജു ഇന്ന് അമ്മയുടെ ബെഡ്ഡിനരികില്‍ നിന്ന് പ്രിയയുടെ കഴുത്തില്‍ താലി ചാര്‍ത്തി...
ആ രംഗം നിറകണ്ണുകളോടെയാണ് എല്ലാരും
വീക്ഷിച്ചത്....മാധവിയമ്മ പ്രിയയുടെ കൈപിടിച്ചേല്‍പ്പിക്കുമ്പോള്‍ രാജുവിങ്ങിപ്പൊട്ടുകയായിരുന്നു...

താന്‍ ഏറെക്കാലം ജോലി ചെയ്ത ആശു പത്രിയേയും സഹപ്രവര്‍ത്തകരേയും താന്‍ പരിചരിച്ചവരേയും തന്നെപരിചരിച്ചവരേയും
താന്‍നെഞ്ചോടു ചേര്‍ത്ത പുത്രനേയും മരുമകളേയും ഈ ലോകത്തേയും വിട്ട് മാധവിയമ്മ യാത്രയായ് ...ഒരു വലിയ യാത്ര..മടങ്ങി വരവില്ലാത്ത യാത്ര...അവിടെ തന്നെ കാത്തിരിക്കുന്നവര്‍ക്കായ്...
ഒരു നോക്കു കാണാനായ്....
ഒരു തീര്‍ത്ഥയാത്ര...