Saturday, 10 June 2017

ബാഹുബലി

Welcome…
prasanthkannom.blogspot.com
ഇത് മനുവിന്റെ സ്വന്തം പെണ്ണ് …

ബാഹുബലി
…………….........
“ഹലോ...മനൂ...എവിടെയാണ് ....എത്ര നേരായി ഞാൻ ട്രൈ ചെയ്യുന്നൂന്നറിയൊ..?” അവൾക്കു പരിഭവം
“ടീ ഞാൻ ഡ്യൂട്ടീലാ..ഒരു മരം വീണു ലൈൻ മുറിഞ്ഞിരിക്ക്വാ..ശരിയാക്ക്വാ..നല്ല മഴേം ണ്ട്....കഴിഞ്ഞാ ഞാൻ വിളിക്കാം...” മനു അങ്ങിനേയാ.സമയോം കാലോം നോക്കാതെ ഡ്യൂട്ടി ചെയ്യും ഇതു പോലൊരു ലൈന്മാനെ കിട്ടാൻ ഇലക്ട്രിസിറ്റി ബോര്‍ഡ് പുണ്യം ചെയ്യണം.
Ok പറഞ്ഞു ഫോൺ കട്ടു ചെയ്തെങ്കിലും അവൾ ഹാപ്പിയല്ല.പ്രണയിച്ചു തുടങ്ങിയ അന്നു തൊടങ്ങീതാ ഈ വിളി... മനൂവായിട്ട് ഒത്തിരി  കിന്നരിക്കണം.
തടി മിടുക്കും സൌന്ദര്യവും ഒത്തിണങ്ങിയ ചെക്കൻ അവളുടെ ഭാഷയിൽ ബാഹുബലി രണ്ടാമൻ.എന്തായാലും നാളെ ഇവരുടെ കല്യാണാ...
താഴെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു  വിരുന്നു കാരുടേയും ബന്ധുക്കളുടേയും തിരക്കാണു ഇന്നു ബിരിയാണിയാ..നാളെ നല്ല സദ്യേം..
“നീ ഈ മോളില്‍ എന്തെടുക്ക്വാ... ദെ നിന്റെ കൂട്ടുകാരികളൊക്കെ വന്നിരിക്കുന്നു.” അമ്മയാ തിരക്കിലാണു.എന്തു കൂട്ടം കാര്യങ്ങളാ.
അന്നത്തെ രാവു പുലർത്താൻ അവൾ നന്നേ പാടു പെട്ടു.

“ഈശ്വരാ ക്ളോക്കിൽ സമയം ഏഴു കഴിഞ്ഞിരിക്കുന്നു..ഈ അമ്മയ്ക്കെന്തു പറ്റി അമ്പലത്തീ പോകാൻ കാലത്തു വിളിക്കാന്നു പറഞ്ഞിട്ടു  12 മണിക്കാ മുഹൂര്‍ത്തം…’’അവൾ ചാടി എഴുന്നേറ്റ് നേരെ അടുക്കളീലേക്കോടി...
അടുക്കള ശൂന്യം...പുറത്ത് ആളുകൾ കുശു കുശുക്കുന്നു..
“ശാരദേച്ചീ അമ്മയോട്ത്തൂ...” ഉത്തരൂല്ലാ..
“മോളേ അമ്മയ്ക്കു ചെറിയൊരു തലചുറ്റൽ...വല്ല്യമ്മാമന്റെ കൂടെ ആശൂത്രി വരേ പോയതാ.’’.കണ്ണേട്ടനാ മറുപടി പറഞ്ഞേ.
”ന്റെ കല്യാണായിട്ട്...ന്റമ്മയ്ക്ക്…’’ അവൾ വിങ്ങിപ്പൊട്ടി.
“മോളേ നീ പടിപ്പും വെവരൂള്ളോളല്ലേ..
വെഷമിക്കാതിരി.“ കണ്ണേട്ടൻ അവളെ സമാധാനിപ്പിച്ചു….

ആസ്പത്രി നെറെയെ ആളുകൾ.
”വല്ല്യമ്മാമാ..എവിടേന്റെമ്മ..“ അവൾ പരിഭ്രാന്തയായി..
റൂം നമ്പർ 15 ൽ കട്ടിലിനു ചുറ്റും ആളുകൾ..
”അമ്മ...?''  അവളുടെ നെഞ്ചിടിച്ചു..
ആളുകൾ മാറിക്കൊടുത്തു അവൾ കട്ടിലിനടുത്തെത്തി.
“മനൂ....!!'' അവളുടെ നിലവിളി ആസ്പത്രിയെ പ്രകമ്പനം കൊള്ളിച്ചു.ഒരു മൂലയിൽ കരഞ്ഞിരിക്കുന്ന അമ്മയെ അവൾ കണ്ടു.എല്ലാവരും തനിക്കു ചുറ്റും കറങ്ങുന്നത് അവളറിഞ്ഞു..അവൾ വീണ്ടും സൂക്ഷിച്ചു നോക്കി..മനു അവളെ നോക്കി ചിരിച്ചു..അവന്റെ കണ്ണീരിന് തിളക്കംവെച്ചു..'ഇന്നലത്തേ കനത്ത   ത്ത മഴയില്‍ ലൈന്‍ ശരിയാക്കി പോസ്റ്റില്‍ നിന്നെറങ്ങുമ്പോള്‍ ….'മനൂന് ഓര്‍ത്തെടുക്കാനാവുന്നില്ല...നട്ടെല്ലിനാ പരിക്ക്…
കാലുകള്‍ തളര്‍ന്നിരിക്ക്വാ….ഓപ്പറേഷന്‍ കഴിഞ്ഞാലെ എന്തെന്കിലും പറയാനാകൂ…
‘’മിനീ...നമുക്കൊരുമിക്കാന്‍…ഇല്ല...വേണ്ട..’’ വാക്കുകള്‍ മുറിഞ്ഞു മനു കരയുകയാണ്
‘’ഇല്ല ..മനു ഇല്ലാതെ ...നിക്കൊരു ജീവിതൂല്ല…
മിനി ഈ ഭൂമീലൂണ്ടാവില്ല...സൂര്യന്‍ ഉദിക്കാതിരുന്നേക്കാം...ന്നാലും ...ന്റെ തീരുമാനം മാറില്ല...ഒരു ജന്മം മുഴുവന്‍ ഞാന്‍ നിന്നെ പരിചരിച്ചോളാം…’’അവള്‍ തലതല്ലിക്കരഞ്ഞു.അവളുടെ തീരുമാനത്തെ
മാറ്റാന്‍ ആര്‍ക്കുമായില്ല…

സമയം കൃത്യം 12 മണി
15ാം നമ്പര്‍ റൂം വിവാഹ മണ്ഡപമായി
കൂടി നിന്ന ബന്ധുക്കളേയും ഡോക്ടര്‍മാരേയും
മറ്റു ആസ്പത്രി ജീവനക്കാരേയും സാക്ഷിയാക്കി
ആ ബെഡില്‍ കിടന്ന് മനു മിനിയുടെ കഴുത്തില്‍
മിന്നുചാര്‍ത്തി...പരിസരം മറന്ന് മനു മിനിയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു...അവരുടെ കണ്ണീര്‍ കൂടി നിന്നവരിലും മഴയായ് പെയ്തിറങ്ങി…..

Wednesday, 7 June 2017

പെരുമഴയത്ത്

Welcome …
prasanthkannom.blogspot.com
ഇത് ജാനൂട്ടിയുടെ സാക്ഷ്യം..?

പെരുമഴയത്ത്
………………..........
ജാനൂട്ടി വാതിൽ വലിച്ചു തുറന്നു
“ആന്റി ഇതു ഞാനാ..രാഹുൽ”
അവൻ ആകെ നനഞ്ഞൊലിക്കുകയാണു.അവന്റെ ഒരു നോട്ടോം പരിഭ്രമോം….
പുറത്ത് കാറ്റും കോളും ശക്തമായി പെരുമഴയും....
“ഏന്താടാ ഈ പാതിരാക്ക്..”ജാനൂട്ടി പരിഭ്രമിച്ചു.
“ആന്റി ഞാൻ..” അവന്റെ ഒച്ചയടഞ്ഞു
“ഇതേതാടാ ഈ പെണ്ണ്...” നനഞ്ഞൊട്ടിയ   ചൂരിദാറിട്ട കറുത്ത പെൺകുട്ടിയെ കണ്ട് ജാനൂട്ടി ശരിക്കും ഞെട്ടി.
“ആന്റി കുറെ പേർ ഈ കുട്ടിയേ....” വാക്കുകൾ മുറിഞ്ഞു.
രണ്ടു പേരെയും അകത്തു കടത്തി മാറാൻ ഉടുപ്പും നല്കി ഒരു കട്ടനുമിട്ട്, ജാനൂട്ടി രാഹുലിനെ തുറിച്ചു നോക്കി..
“ഈ പെണ്ണെന്താടാ ഊമയാണോ...എവിടേന്നു കിട്ടിയെടാ ഈ സാധനത്തെ..” ജാനൂട്ടിക്കു ശരിക്കും ദേഷ്യം വന്നു..
“ആന്റീ ഞാൻ പറഞ്ഞത് നേരാ.. റെയില്‍വേ സ്റ്റേഷനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ വെച്ച് അവർ ഈ പെണ്ണിനെ...” രാഹുൽ വല്ലാതായി..
“ഇവളുടെ മുഖം കണ്ടപ്പൊ..ഉപേക്ഷിക്കാൻ കഴിഞ്ഞില്ല...പിന്നീടാ അറിഞ്ഞെ ഇവൾ ഊമയാണെന്ന്..” രാഹുൽ ദീർഘമായി ശ്വസിച്ചു.
‘കറുപ്പാണെങ്കിലും നല്ല ചന്തമുള്ള പെണ്ണ്...’ ജാനൂട്ടിയുടെ ആത്മഗതം
“ഇവളെ എന്തു ചെയ്യാനാ പ്ളാൻ..കൊണ്ടു വിടേണ്ടെ...” രാഹുൽ തല താഴ്ത്തിയിരുന്നു.
“എന്താടാ..” ജാനൂട്ടി ഒച്ചയുയർത്തി.
“ഞാന്‍ ഇതിന്റെ ബിസ്സിനസ്സു  തന്നെ തൊടങ്ങീന്ന് പറീക്കണൊ..? ആ ശബ്ദത്തിൽ ഒരു സങ്കടം ഒളിഞ്ഞു കിടന്നിരുന്നു.
”നേരം വെളുത്താ കൊണ്ടു വിട്ടേര്  എവിടേക്കെങ്കിലും..“അതു ജാനൂട്ടിയുടെ കല്പനയായിരുന്നു.
”ആന്റീ ഞാനിവളെ വിടില്ല ...കെട്ടാൻ പോവ്വാ...“രാഹുൽ ഉറച്ച സ്വരത്തിലാണ്.
”കെട്ടാനോ..കൂലിപ്പണീം പ്രാരാബ്ധൂമുള്ള നീയോ.. അതും ഈ ഊമപ്പെണ്ണിനെ...നുക്ക് പ്രാന്തായാ..? ജാനൂട്ടിക്ക് ഒന്നും തിരിയാതായി.
“ ഇവൾ എന്റെ പെണ്ണായി.. തോരാ മഴയെ സാക്ഷിയാക്കി ആളൊഴിഞ്ഞ ആ റെയിൽവേ പ്ളാറ്റുഫോമിൽ ഞങ്ങളൊന്നായി..ഇവളെ ഞാൻ ചതിക്കൂല ആന്റീ..”രാഹുൽ വിങ്ങി.
പെണ്ണിന്റെ കണ്ണീർ മഴച്ചാലായി ഒലിച്ചിറങ്ങി.ജാനൂട്ടി അമ്മയെപ്പോലെ അവളെ മാറോടു ചേർത്തടുക്കി.പുറത്ത് കാറ്റും കോളും തെല്ലൊന്നു ശാന്തമായി...

കവിത

സ്കൂളിലേക്ക്

കുളുർമാവു പറഞ്ഞത്

കുളുർമാവ് കാടിന്റെ കാതിലോതി
കാണുക കാർമുകിൽ മാലകളേ
കാറ്റു തെളിച്ചു നടത്തുമീ മേഘങ്ങൾ
കണ്ടാൽ മതിവരില്ലാർക്കുമിന്ന്
കൈനീട്ടിയെത്തിപ്പിടിക്കാമിവകളെ
കുടിനീരു നല്കും കിടാങ്ങളല്ലേ
കൂടണമായിരം മാമരമെന്നാലേ
കരിമേഘ ജാലം കരത്തിലാവൂ
കാടുവളർത്തണം കൂട്ടരേ നാമിന്ന്
കാടുണ്ടേൽ ജീവജലവുമുണ്ട്  

-പ്രശാന്ത് കണ്ണോം-

അവള്‍

Welcome...
prasanthkannom.blogspot.com

അവള്‍
………...
വെള്ളിമേഘങ്ങൾ ആകാശത്ത് നൃത്തമാടിയ ആ നട്ടുച്ചയിൽ  നഗര വീഥിയെ പുളകമണിയിച്ച് അവള്‍ നടന്നടുത്തു.കൊതിപ്പിച്ചും ഒലിപ്പിച്ചും എത്ര ചെക്കന്മാരാ  ഒരു കടാക്ഷത്തിനായ് പിറകേ…
‘ഒരു പെണ്ണിനും ഇത്രയും സൌന്ദര്യം നല്കരുതേ ഈശ്വരാ…’
അയാൾ നെടുവീർപ്പിട്ടു...
പൊകുന്നവന്റേയും വരുന്നവന്റേയും കണ്ണുകൾ അവളിൽ തന്നെയാണു..
‘ഈ പെണ്ണെന്തിനിപ്പോൾ വന്നു…’
അയാളുടെ ആത്മഗതം
സുന്ദരികൾ തന്റെയും മനോബലം കെടുത്തുമെന്നയാൾക്കറിയാം.
അവൾ തന്റെ കടക്കു നേരെ നടന്നടുക്കുന്നത് അയാളറിഞ്ഞു..കടക്കുള്ളിലേക്ക് കയറുന്നതും.
‘’ഇതാ സാറിന്റെ ക്രെഡിറ്റ് കാര്‍ഡ്….
ഇന്നലത്തെ രാത്രിയില്‍ സാറെന്റെ മുറിയില്‍
കളഞ്ഞിട്ടു പോയതാ…’’
അവളുടെ  മുഖം വായിച്ചെടുക്കാനാവാതെ
അയാള്‍ തരിച്ചു നിന്നു..

സ്വപ്നം

Welcome...
prasanthkannom.blogspot.com

സ്വപ്നം
………..
‘’സ്വപ്നം കാണാറുണ്ടോ…’’അവളുടെ ചോദ്യത്തിന് അയാള്‍ തലകുലുക്കി.
‘’നല്ല നിറങ്ങളുള്ള സ്വപ്നം..’’ മൗനമായിരുന്നു ഉത്തരം…
അവള്‍ അയാളുടെ മുഖത്തേക്ക് ഉറ്റു നോക്കിയിരുന്നു...അടഞ്ഞു കിടക്കുന്ന കണ്‍പോളകളില്‍ നേരിയ ചലനം…
‘’എന്റെ ലോകത്തിന് നിറമില്ലല്ലോ…വെളിച്ചവും...
ശബ്ദങ്ങളും  ഗന്ധവും തൊട്ടറിവും മാത്രം…
പിന്നെ അളവുകളും…പാലൂട്ടിയ അമ്മയ്ക്കും
ഇപ്പോളിതാ   നിനക്കും …എന്തിനും…’’
അയാളെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അവളനുവദിച്ചില്ല…
അവള്‍ ഗാന്ധാരിയല്ല...
ന്യൂജനറേഷന്‍ പെണ്ണ് …
അയാളുടെ ചുണ്ടുകളിലേക്ക്  അവള്‍ പാല്‍ ഗ്ളാസ്സ് ചേര്‍ത്തു കൊടുത്തു..
തന്റെ ആദ്യ രാത്രിയില്‍ ആ കോളജ് അദ്ധ്യാപകന്‍ ഒരു പിഞ്ചു കുഞ്ഞിനെ പ്പോലെ
വിതുമ്പി…...

ശാന്തി മുഹൂര്‍ത്തം

Welcome ....
prasanthkannom.blogspot.com
പാവം പെണ്ണ് ..?

ശാന്തി മുഹൂര്‍ത്തം
…………………….
‘’വിധു...പാല്…’
സിന്ധൂരം ചാര്‍ത്തി തുളസിക്കതിര്‍ ചൂടി
പുഞ്ചിരിയുമായ്  ഗംഗയെത്തി…
ഓള്‍ക്കിന്ന് ശാന്തി മുഹൂര്‍ത്തം..
പ്രണയവല്ലരി പൂത്തുലഞ്ഞിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം….തീയ്യതി എങ്ങിനെ കൃത്യമായ് ഓര്‍ത്തൂന്നല്ലേ….അന്ന് ഒരു ആഗസ്ത് 15നാ
ഓനവളുടെ മനസ്സിലേക്ക് ചേക്കേറിയത്…
കോളജിലന്ന് സൗജന്ന്യ മെഡിക്കല്‍ ക്യാമ്പുണ്ടായിരുന്നു….അന്ന് രക്തദാനത്തിന്റ
പ്രാധാന്യത്തെ കുറിച്ച് വിധു(കോളജ് യൂണിയന്‍ ചെയര്‍മാന്‍)നടത്തിയ പ്രസംഗം(ക്ളാസ്സ്) ഒരിക്കലും മറക്കില്ല...ആരും.
എന്തിനും ഏതിനും ഓന്‍ വേണം...കോളജിലാകെ വിധു തരംഗം അലയടിച്ചിരുന്നു…
ഒത്ത ശരീരം സുന്ദരന്‍...പ്രിഥ്വീരാജിന്റെ ലുക്കാ…
എത്ര പെണ്‍പിള്ളേരാ ഒരുങ്ങി പൊറപ്പെട്ടേ  ഓന കീഴടക്കാന്‍…..നടന്നില്ല മക്കളേ….
ഓനങ്ങനാ….അതായിരിക്കാം  എല്ലാം ഇട്ടെറിഞ്ഞ് ഓന്റെ കൈപിടിക്കാന്‍ തോന്നിയതും…
അടുത്തപ്പോഴാ ഓന്റെ സ്നേഹത്തിന്റെ ആഴമറിഞ്ഞത്...ചംക് പറിച്ചു തരും…
ഗംഗ അവന്റ സാമീപ്യത്തില്‍ എല്ലാം മറന്നു..
‘’വിധൂ...,’’
മുല്ലമാലകള്‍ പരിമളം പരത്തി ഇണചേര്‍ന്നാടുന്ന പുഷ്പാലംകൃത ശയ്യയില്‍
കമിഴ്ന്നു കിടന്നിരുന്ന  ഓനെ ഗംഗ തൊട്ടുണര്‍ത്തി…..
ഒരു നവവരന്റെ പ്രസരിപ്പൊന്നും ആ മുഖത്തില്ല.
ക്ഷീണിതന്‍….കണ്ണുകള്‍ ഒരു മദ്യപന്റേതു പോലെ ചുകന്ന് കലങ്ങിയിരിക്കുന്നൂ…
‘’വിധു…എന്തു പറ്റി നിനക്ക്...ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലേ...ശാന്തി മുഹൂര്‍ത്തം…’’
ഓന്റെ മാറ്റത്തില്‍ ഗംഗക്ക് പരിഭ്രാന്തിയായി…
വിവാഹത്തലേന്ന് ടൗണില്‍ തലചുറ്റി വീണെന്നും ശരത്(ക്ളോസ്സ് ഫ്രെന്റ്)
ഹോസ്പിറ്റലില്‍ കൊണ്ടു പോയെന്നും എതാണ്ട്
ടെസ്റ്റുകളൊക്കെ ചെയ്തെന്നും വിധു തന്ന്യാ
വൈന്നേരം പറഞ്ഞേ...പക്ഷേ അപ്പോഴും ആള് ഹാപ്പ്യാരുന്നു...കൊറച്ചു മുന്‍പാ ശരത്  വന്നു പോയെ….അവനോടൊപ്പം മദ്യപിച്ചോ...ഏയ്
വിധു ഒരിക്കലും..ഗംഗയ്ക്കൊന്നും മനസ്സിലാകുന്നില്ല…
‘’വിധു നീ എന്തെന്കിലും പറയൂ….’’ഗംഗ യ്ക്ക് കരച്ചില്‍വന്നു…
‘’ഇതാ ശരത് കൊണ്ടുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്…’’ഗംഗയ്ക്കത് നല്‍കുമ്പോള്‍ അവന്റ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു..അതിലേക്ക് കണ്ണീര്‍ ഇറ്റിവീഴുന്നുണ്ടായിരുന്നു..
ഗംഗ ആ റിപ്പോര്‍ട്ടിലേക്കൊന്നു നോക്കി…
'എച്ച് എെ വി പോസിറ്റീവ് ' (H I V  ‘+’ve)
ഗംഗയുടെ കൈയില്‍ നിന്നും പാല്‍ ഗ്ളാസ്സ് താഴെ വീണ് ചിന്നിച്ചിതറി…..