Saturday, 10 June 2017

ബാഹുബലി

Welcome…
prasanthkannom.blogspot.com
ഇത് മനുവിന്റെ സ്വന്തം പെണ്ണ് …

ബാഹുബലി
…………….........
“ഹലോ...മനൂ...എവിടെയാണ് ....എത്ര നേരായി ഞാൻ ട്രൈ ചെയ്യുന്നൂന്നറിയൊ..?” അവൾക്കു പരിഭവം
“ടീ ഞാൻ ഡ്യൂട്ടീലാ..ഒരു മരം വീണു ലൈൻ മുറിഞ്ഞിരിക്ക്വാ..ശരിയാക്ക്വാ..നല്ല മഴേം ണ്ട്....കഴിഞ്ഞാ ഞാൻ വിളിക്കാം...” മനു അങ്ങിനേയാ.സമയോം കാലോം നോക്കാതെ ഡ്യൂട്ടി ചെയ്യും ഇതു പോലൊരു ലൈന്മാനെ കിട്ടാൻ ഇലക്ട്രിസിറ്റി ബോര്‍ഡ് പുണ്യം ചെയ്യണം.
Ok പറഞ്ഞു ഫോൺ കട്ടു ചെയ്തെങ്കിലും അവൾ ഹാപ്പിയല്ല.പ്രണയിച്ചു തുടങ്ങിയ അന്നു തൊടങ്ങീതാ ഈ വിളി... മനൂവായിട്ട് ഒത്തിരി  കിന്നരിക്കണം.
തടി മിടുക്കും സൌന്ദര്യവും ഒത്തിണങ്ങിയ ചെക്കൻ അവളുടെ ഭാഷയിൽ ബാഹുബലി രണ്ടാമൻ.എന്തായാലും നാളെ ഇവരുടെ കല്യാണാ...
താഴെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു  വിരുന്നു കാരുടേയും ബന്ധുക്കളുടേയും തിരക്കാണു ഇന്നു ബിരിയാണിയാ..നാളെ നല്ല സദ്യേം..
“നീ ഈ മോളില്‍ എന്തെടുക്ക്വാ... ദെ നിന്റെ കൂട്ടുകാരികളൊക്കെ വന്നിരിക്കുന്നു.” അമ്മയാ തിരക്കിലാണു.എന്തു കൂട്ടം കാര്യങ്ങളാ.
അന്നത്തെ രാവു പുലർത്താൻ അവൾ നന്നേ പാടു പെട്ടു.

“ഈശ്വരാ ക്ളോക്കിൽ സമയം ഏഴു കഴിഞ്ഞിരിക്കുന്നു..ഈ അമ്മയ്ക്കെന്തു പറ്റി അമ്പലത്തീ പോകാൻ കാലത്തു വിളിക്കാന്നു പറഞ്ഞിട്ടു  12 മണിക്കാ മുഹൂര്‍ത്തം…’’അവൾ ചാടി എഴുന്നേറ്റ് നേരെ അടുക്കളീലേക്കോടി...
അടുക്കള ശൂന്യം...പുറത്ത് ആളുകൾ കുശു കുശുക്കുന്നു..
“ശാരദേച്ചീ അമ്മയോട്ത്തൂ...” ഉത്തരൂല്ലാ..
“മോളേ അമ്മയ്ക്കു ചെറിയൊരു തലചുറ്റൽ...വല്ല്യമ്മാമന്റെ കൂടെ ആശൂത്രി വരേ പോയതാ.’’.കണ്ണേട്ടനാ മറുപടി പറഞ്ഞേ.
”ന്റെ കല്യാണായിട്ട്...ന്റമ്മയ്ക്ക്…’’ അവൾ വിങ്ങിപ്പൊട്ടി.
“മോളേ നീ പടിപ്പും വെവരൂള്ളോളല്ലേ..
വെഷമിക്കാതിരി.“ കണ്ണേട്ടൻ അവളെ സമാധാനിപ്പിച്ചു….

ആസ്പത്രി നെറെയെ ആളുകൾ.
”വല്ല്യമ്മാമാ..എവിടേന്റെമ്മ..“ അവൾ പരിഭ്രാന്തയായി..
റൂം നമ്പർ 15 ൽ കട്ടിലിനു ചുറ്റും ആളുകൾ..
”അമ്മ...?''  അവളുടെ നെഞ്ചിടിച്ചു..
ആളുകൾ മാറിക്കൊടുത്തു അവൾ കട്ടിലിനടുത്തെത്തി.
“മനൂ....!!'' അവളുടെ നിലവിളി ആസ്പത്രിയെ പ്രകമ്പനം കൊള്ളിച്ചു.ഒരു മൂലയിൽ കരഞ്ഞിരിക്കുന്ന അമ്മയെ അവൾ കണ്ടു.എല്ലാവരും തനിക്കു ചുറ്റും കറങ്ങുന്നത് അവളറിഞ്ഞു..അവൾ വീണ്ടും സൂക്ഷിച്ചു നോക്കി..മനു അവളെ നോക്കി ചിരിച്ചു..അവന്റെ കണ്ണീരിന് തിളക്കംവെച്ചു..'ഇന്നലത്തേ കനത്ത   ത്ത മഴയില്‍ ലൈന്‍ ശരിയാക്കി പോസ്റ്റില്‍ നിന്നെറങ്ങുമ്പോള്‍ ….'മനൂന് ഓര്‍ത്തെടുക്കാനാവുന്നില്ല...നട്ടെല്ലിനാ പരിക്ക്…
കാലുകള്‍ തളര്‍ന്നിരിക്ക്വാ….ഓപ്പറേഷന്‍ കഴിഞ്ഞാലെ എന്തെന്കിലും പറയാനാകൂ…
‘’മിനീ...നമുക്കൊരുമിക്കാന്‍…ഇല്ല...വേണ്ട..’’ വാക്കുകള്‍ മുറിഞ്ഞു മനു കരയുകയാണ്
‘’ഇല്ല ..മനു ഇല്ലാതെ ...നിക്കൊരു ജീവിതൂല്ല…
മിനി ഈ ഭൂമീലൂണ്ടാവില്ല...സൂര്യന്‍ ഉദിക്കാതിരുന്നേക്കാം...ന്നാലും ...ന്റെ തീരുമാനം മാറില്ല...ഒരു ജന്മം മുഴുവന്‍ ഞാന്‍ നിന്നെ പരിചരിച്ചോളാം…’’അവള്‍ തലതല്ലിക്കരഞ്ഞു.അവളുടെ തീരുമാനത്തെ
മാറ്റാന്‍ ആര്‍ക്കുമായില്ല…

സമയം കൃത്യം 12 മണി
15ാം നമ്പര്‍ റൂം വിവാഹ മണ്ഡപമായി
കൂടി നിന്ന ബന്ധുക്കളേയും ഡോക്ടര്‍മാരേയും
മറ്റു ആസ്പത്രി ജീവനക്കാരേയും സാക്ഷിയാക്കി
ആ ബെഡില്‍ കിടന്ന് മനു മിനിയുടെ കഴുത്തില്‍
മിന്നുചാര്‍ത്തി...പരിസരം മറന്ന് മനു മിനിയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു...അവരുടെ കണ്ണീര്‍ കൂടി നിന്നവരിലും മഴയായ് പെയ്തിറങ്ങി…..

No comments:

Post a Comment