Welcome …
prasanthkannom.blogspot.com
ഇത് ജാനൂട്ടിയുടെ സാക്ഷ്യം..?
പെരുമഴയത്ത്
………………..........
ജാനൂട്ടി വാതിൽ വലിച്ചു തുറന്നു
“ആന്റി ഇതു ഞാനാ..രാഹുൽ”
അവൻ ആകെ നനഞ്ഞൊലിക്കുകയാണു.അവന്റെ ഒരു നോട്ടോം പരിഭ്രമോം….
പുറത്ത് കാറ്റും കോളും ശക്തമായി പെരുമഴയും....
“ഏന്താടാ ഈ പാതിരാക്ക്..”ജാനൂട്ടി പരിഭ്രമിച്ചു.
“ആന്റി ഞാൻ..” അവന്റെ ഒച്ചയടഞ്ഞു
“ഇതേതാടാ ഈ പെണ്ണ്...” നനഞ്ഞൊട്ടിയ ചൂരിദാറിട്ട കറുത്ത പെൺകുട്ടിയെ കണ്ട് ജാനൂട്ടി ശരിക്കും ഞെട്ടി.
“ആന്റി കുറെ പേർ ഈ കുട്ടിയേ....” വാക്കുകൾ മുറിഞ്ഞു.
രണ്ടു പേരെയും അകത്തു കടത്തി മാറാൻ ഉടുപ്പും നല്കി ഒരു കട്ടനുമിട്ട്, ജാനൂട്ടി രാഹുലിനെ തുറിച്ചു നോക്കി..
“ഈ പെണ്ണെന്താടാ ഊമയാണോ...എവിടേന്നു കിട്ടിയെടാ ഈ സാധനത്തെ..” ജാനൂട്ടിക്കു ശരിക്കും ദേഷ്യം വന്നു..
“ആന്റീ ഞാൻ പറഞ്ഞത് നേരാ.. റെയില്‍വേ സ്റ്റേഷനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ വെച്ച് അവർ ഈ പെണ്ണിനെ...” രാഹുൽ വല്ലാതായി..
“ഇവളുടെ മുഖം കണ്ടപ്പൊ..ഉപേക്ഷിക്കാൻ കഴിഞ്ഞില്ല...പിന്നീടാ അറിഞ്ഞെ ഇവൾ ഊമയാണെന്ന്..” രാഹുൽ ദീർഘമായി ശ്വസിച്ചു.
‘കറുപ്പാണെങ്കിലും നല്ല ചന്തമുള്ള പെണ്ണ്...’ ജാനൂട്ടിയുടെ ആത്മഗതം
“ഇവളെ എന്തു ചെയ്യാനാ പ്ളാൻ..കൊണ്ടു വിടേണ്ടെ...” രാഹുൽ തല താഴ്ത്തിയിരുന്നു.
“എന്താടാ..” ജാനൂട്ടി ഒച്ചയുയർത്തി.
“ഞാന്‍ ഇതിന്റെ ബിസ്സിനസ്സു തന്നെ തൊടങ്ങീന്ന് പറീക്കണൊ..? ആ ശബ്ദത്തിൽ ഒരു സങ്കടം ഒളിഞ്ഞു കിടന്നിരുന്നു.
”നേരം വെളുത്താ കൊണ്ടു വിട്ടേര് എവിടേക്കെങ്കിലും..“അതു ജാനൂട്ടിയുടെ കല്പനയായിരുന്നു.
”ആന്റീ ഞാനിവളെ വിടില്ല ...കെട്ടാൻ പോവ്വാ...“രാഹുൽ ഉറച്ച സ്വരത്തിലാണ്.
”കെട്ടാനോ..കൂലിപ്പണീം പ്രാരാബ്ധൂമുള്ള നീയോ.. അതും ഈ ഊമപ്പെണ്ണിനെ...നുക്ക് പ്രാന്തായാ..? ജാനൂട്ടിക്ക് ഒന്നും തിരിയാതായി.
“ ഇവൾ എന്റെ പെണ്ണായി.. തോരാ മഴയെ സാക്ഷിയാക്കി ആളൊഴിഞ്ഞ ആ റെയിൽവേ പ്ളാറ്റുഫോമിൽ ഞങ്ങളൊന്നായി..ഇവളെ ഞാൻ ചതിക്കൂല ആന്റീ..”രാഹുൽ വിങ്ങി.
പെണ്ണിന്റെ കണ്ണീർ മഴച്ചാലായി ഒലിച്ചിറങ്ങി.ജാനൂട്ടി അമ്മയെപ്പോലെ അവളെ മാറോടു ചേർത്തടുക്കി.പുറത്ത് കാറ്റും കോളും തെല്ലൊന്നു ശാന്തമായി...
No comments:
Post a Comment