Wednesday, 7 June 2017

കുളുർമാവു പറഞ്ഞത്

കുളുർമാവ് കാടിന്റെ കാതിലോതി
കാണുക കാർമുകിൽ മാലകളേ
കാറ്റു തെളിച്ചു നടത്തുമീ മേഘങ്ങൾ
കണ്ടാൽ മതിവരില്ലാർക്കുമിന്ന്
കൈനീട്ടിയെത്തിപ്പിടിക്കാമിവകളെ
കുടിനീരു നല്കും കിടാങ്ങളല്ലേ
കൂടണമായിരം മാമരമെന്നാലേ
കരിമേഘ ജാലം കരത്തിലാവൂ
കാടുവളർത്തണം കൂട്ടരേ നാമിന്ന്
കാടുണ്ടേൽ ജീവജലവുമുണ്ട്  

-പ്രശാന്ത് കണ്ണോം-

No comments:

Post a Comment