Welcome ....
prasanthkannom.blogspot.com
പാവം പെണ്ണ് ..?
ശാന്തി മുഹൂര്‍ത്തം
…………………….
‘’വിധു...പാല്…’
സിന്ധൂരം ചാര്‍ത്തി തുളസിക്കതിര്‍ ചൂടി
പുഞ്ചിരിയുമായ് ഗംഗയെത്തി…
ഓള്‍ക്കിന്ന് ശാന്തി മുഹൂര്‍ത്തം..
പ്രണയവല്ലരി പൂത്തുലഞ്ഞിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം….തീയ്യതി എങ്ങിനെ കൃത്യമായ് ഓര്‍ത്തൂന്നല്ലേ….അന്ന് ഒരു ആഗസ്ത് 15നാ
ഓനവളുടെ മനസ്സിലേക്ക് ചേക്കേറിയത്…
കോളജിലന്ന് സൗജന്ന്യ മെഡിക്കല്‍ ക്യാമ്പുണ്ടായിരുന്നു….അന്ന് രക്തദാനത്തിന്റ
പ്രാധാന്യത്തെ കുറിച്ച് വിധു(കോളജ് യൂണിയന്‍ ചെയര്‍മാന്‍)നടത്തിയ പ്രസംഗം(ക്ളാസ്സ്) ഒരിക്കലും മറക്കില്ല...ആരും.
എന്തിനും ഏതിനും ഓന്‍ വേണം...കോളജിലാകെ വിധു തരംഗം അലയടിച്ചിരുന്നു…
ഒത്ത ശരീരം സുന്ദരന്‍...പ്രിഥ്വീരാജിന്റെ ലുക്കാ…
എത്ര പെണ്‍പിള്ളേരാ ഒരുങ്ങി പൊറപ്പെട്ടേ ഓന കീഴടക്കാന്‍…..നടന്നില്ല മക്കളേ….
ഓനങ്ങനാ….അതായിരിക്കാം എല്ലാം ഇട്ടെറിഞ്ഞ് ഓന്റെ കൈപിടിക്കാന്‍ തോന്നിയതും…
അടുത്തപ്പോഴാ ഓന്റെ സ്നേഹത്തിന്റെ ആഴമറിഞ്ഞത്...ചംക് പറിച്ചു തരും…
ഗംഗ അവന്റ സാമീപ്യത്തില്‍ എല്ലാം മറന്നു..
‘’വിധൂ...,’’
മുല്ലമാലകള്‍ പരിമളം പരത്തി ഇണചേര്‍ന്നാടുന്ന പുഷ്പാലംകൃത ശയ്യയില്‍
കമിഴ്ന്നു കിടന്നിരുന്ന ഓനെ ഗംഗ തൊട്ടുണര്‍ത്തി…..
ഒരു നവവരന്റെ പ്രസരിപ്പൊന്നും ആ മുഖത്തില്ല.
ക്ഷീണിതന്‍….കണ്ണുകള്‍ ഒരു മദ്യപന്റേതു പോലെ ചുകന്ന് കലങ്ങിയിരിക്കുന്നൂ…
‘’വിധു…എന്തു പറ്റി നിനക്ക്...ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലേ...ശാന്തി മുഹൂര്‍ത്തം…’’
ഓന്റെ മാറ്റത്തില്‍ ഗംഗക്ക് പരിഭ്രാന്തിയായി…
വിവാഹത്തലേന്ന് ടൗണില്‍ തലചുറ്റി വീണെന്നും ശരത്(ക്ളോസ്സ് ഫ്രെന്റ്)
ഹോസ്പിറ്റലില്‍ കൊണ്ടു പോയെന്നും എതാണ്ട്
ടെസ്റ്റുകളൊക്കെ ചെയ്തെന്നും വിധു തന്ന്യാ
വൈന്നേരം പറഞ്ഞേ...പക്ഷേ അപ്പോഴും ആള് ഹാപ്പ്യാരുന്നു...കൊറച്ചു മുന്‍പാ ശരത് വന്നു പോയെ….അവനോടൊപ്പം മദ്യപിച്ചോ...ഏയ്
വിധു ഒരിക്കലും..ഗംഗയ്ക്കൊന്നും മനസ്സിലാകുന്നില്ല…
‘’വിധു നീ എന്തെന്കിലും പറയൂ….’’ഗംഗ യ്ക്ക് കരച്ചില്‍വന്നു…
‘’ഇതാ ശരത് കൊണ്ടുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്…’’ഗംഗയ്ക്കത് നല്‍കുമ്പോള്‍ അവന്റ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു..അതിലേക്ക് കണ്ണീര്‍ ഇറ്റിവീഴുന്നുണ്ടായിരുന്നു..
ഗംഗ ആ റിപ്പോര്‍ട്ടിലേക്കൊന്നു നോക്കി…
'എച്ച് എെ വി പോസിറ്റീവ് ' (H I V ‘+’ve)
ഗംഗയുടെ കൈയില്‍ നിന്നും പാല്‍ ഗ്ളാസ്സ് താഴെ വീണ് ചിന്നിച്ചിതറി…..
No comments:
Post a Comment