Friday, 23 June 2017

പാറു

Welcome…
prasanthkannom.blogspot.com

പാറു
……...
‘’ശ്രീധരണ്ണന് സ്നേഹാലയത്തിലേക്ക് സ്വാഗതം….’’എല്ലാവരും കയ്യടിച്ചാ വരവേറ്റത്
ശുദ്ധ മലയാളത്തില്‍ അണ്ണന്റെ വരവിളിയുമുണ്ടായി.അന്തേവാസികള്‍ സഹന ശക്തിയുള്ളവരാ...അതറിഞ്ഞിട്ടാണല്ലോ   ശ്രീധരണ്ണന്‍(ഭാഷയണ്ണന്‍, ആളുകള്‍ ഈ പേരാ വിളിക്കുന്നേ ഈ വിളിയും മൂപ്പര്‍ക്ക് ഗമയാ ...ഭാഷേടെ പിതാവാന്നാ വിചാരം..) തന്നെ ഇതെല്ലാം ഏര്‍പ്പാടു ചെയതത്...പക്ഷെ ഇക്കുറി ഭാഷയണ്ണന്റെ വരവ്ഗസ്റ്റായിട്ടല്ല...
ഇവിടത്തെ അന്തേവാസിയായിട്ടാ..
തലതിരിഞ്ഞമോന്‍(ഭാഷയണ്ണന്റെ ഭാഷയില്‍)എഞ്ചിനീയോര്‍ ഒരു പെണ്ണിനേം കൊണ്ട് രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടി പിന്നെ മറഞ്ഞു നോക്കീട്ടില്ല...ഇപ്പോ ദേ ഭാര്യേം പടിയടച്ച് പുറത്താക്കിയിരിക്കുന്നു..അല്ല അതിനു തക്ക കാരണം കാണും..ഭാഷയണ്ണനല്ലേആള്...
ഗതികെട്ടപ്പോള്‍ നേരെ വണ്ടിയിങ്ങോട്ടുവിട്ടു..
ഇവിടെയാവുമ്പോള്‍ പൊങ്ങച്ചം പറയാന്‍ ആളുണ്ട്...പരിചരണൂം  കിട്ടും...അല്ലേലും 75 ലെത്തി നില്‍ക്കുന്ന പഴയ സകൂള്‍ വാദ്ധ്യാര്‍ എന്തോ ചെയ്യാനാ…
ഏതായാലും വരവേല്‍പ്പ് ഗംഭീരം
വയോജനങ്ങള്‍ ഷുഗറ് കൂടിയവരായതിനാല്‍ മധുര വിതരണമുണ്ടായില്ല
എല്ലാവര്‍ക്കും ഭാഷയണ്ണന്റെ വക വിത്തൗട്ട്  ചായ

അന്നുച്ച കഴിഞ്ഞ് എതാണ്ട് രണ്ടര മണിക്ക്
ഒരു മെറൂണ്‍ കാര്‍ ചീറിപ്പാഞ്ഞു വന്നു..
ഭാഷയണ്ണന്‍ ദേവകിയമ്മയോട് കത്തിവെച്ചോണ്ടിരിക്കുന്ന സമയം…
വെളുത്ത് തടിച്ച് നടി ഷീലയെപ്പോലൊരു സ്ത്രീ കാറീന്നെറങ്ങി...ഭാഷയണ്ണന്‍ ഒന്നേ നോക്കിയുള്ളൂ
അളന്നു കുറിച്ച ആ നോട്ടം ലക്ഷ്യസ്ഥാനത്ത് കൊണ്ടു..ആ സ്ത്രീ പുഞ്ചിരിക്കാന്‍ ശ്രമിച്ചു…
കാറു കാരനെ കാശു കൊടുത്തു വിട്ടു..
‘’എനി ഹെല്‍പ്പ്…’’ഭാഷയണ്ണന്  ചിലപ്പോള്‍ മുറി ഇംഗ്ളീഷും വരും…
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
ആ സ്തീയുടെ ജാതകം മുഴുവന്‍ പഠിച്ചു ...ഭാഷയണ്ണന്‍ ഞെട്ടിത്തരിച്ചു.
‘പാറു’ കമലാമ്മേടെ അനിയത്തീടെ മോള്..
ഇടക്ക് കമലമ്മയ്ക്ക് കൂട്ടായ് അവരുടെ വീട്ടില്‍ വന്നു താമസിക്കാറുണ്ടായിരുന്നു ...അമ്മേട ഉറ്റ ഫ്രണ്ടായതുകാരണം  ഞാനും കമലമ്മേട വീട്ടില്‍ പോകാറുണ്ടായിരുന്നു...അന്ന് പാറൂന് ഏതാണ്ട് 19 വയസ്സ് കാണും….ഓളുടെ സൗന്ദര്യ വര്‍ണ്ണനക്ക് മുതിരുന്നില്ല...നിതംബം മറക്കുന്ന മുടിയിഴകള്‍ കാറ്റത്ത് പറക്കുമ്പോള്‍...ന്റെ മോനെ….’ ഭാഷയണ്ണന്‍ ഓരോന്നോര്‍ത്തെടുത്തു..
അന്ന് പാറൂനെ ശരിക്കും വളച്ചു...ഒന്നൊഴികെ പാറു എല്ലാ അര്‍ത്ഥത്തിലും എന്റേതായിരുന്നു...തന്ത്രങ്ങള്‍ മെനഞ്ഞ് ഒരു ദിവസം സിറ്റി ലോഡ്ജ് മുറി വരെ എത്തിച്ചിരുന്നു….
കാര്യമറിഞ്ഞപ്പോള്‍  പാറു ഭദ്രകാളിയായി..
അന്ന് മര്‍മ്മ സ്ഥാനത്ത് കിട്ടിയ തൊഴിയുടെ വേദന...ഹോ...ഓര്‍ക്കുമ്പോ ഇപ്പോഴും...
ഭാഷയണ്ണന്‍ വല്ലാതായി.പാറൂന് തന്നെ മനസ്സിലായിട്ടില്ല…’
അയാള്‍ ആശ്വസിച്ചു.തന്റെ യഥാര്‍ത്ഥ ഹിസ്റ്ററി അയാള്‍ വെളിപ്പെടുത്തിയില്ല..

‘ഈ പ്രായത്തിലൂം എന്തു ചന്താ അവള്‍ക്ക്’
ഭാഷയണ്ണന്‍  അത്ഭുതപ്പെട്ടു...ആഗ്രഹം ഇപ്പോഴും ബാക്കിയുണ്ട് .തനിക്കെന്താ കുറവ് ഗോദ്റേജിന്റ പുണ്യം കൊണ്ട് ഒരു മുടിയിഴ പോലും നരച്ചിട്ടില്ല.നരക്കാന്‍ സമ്മതിക്കൂല…’
വാചകമടീം വീമ്പിളക്കലും കൈമുതലായതു കൊണ്ട് പാറൂനെ വീണ്ടും വീഴ്ത്താന്‍ ഭാഷയണ്ണന് പ്രയാസമുണ്ടായില്ല...പക്ഷെ ആ ഒരു കാര്യം..മാത്രം നടന്നിട്ടില്ല ഭാഷയണ്ണന് ഉറക്കമില്ലാതായി…
പുറത്ത്  മാന്യതയുടെ മുഖം മൂടിയുള്ളതിനാല്‍
അന്തേ വാസികള്‍ ഒന്നു മറിഞ്ഞില്ല...അവര്‍ക്കു വേണ്ടി പാട്ടും കഥ പറച്ചിലും നാടകോം..എല്ലാം  ഭാഷയണ്ണന്‍  മുറക്കെ നടത്തുന്നു…

പാറുവിന്റെ പെരുമാറ്റമാണെന്‍കില്‍ അതിലും നന്ന്...ഒരു മാസം കൊണ്ട് എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായി..ഈ പാറു തന്നെയാണൊ രണ്ടു പെണ്‍മക്കളേം ഒഴിവാക്കി ഈ സ്നേഹാലയത്തില്‍ അഭയം തേടിയത്...ഭാഷയണ്ണന്‍ മൂക്കത്ത് വിരല്‍ വെച്ചു ..പാറു എന്നെ ഇതുവരേം തിരിച്ചറിഞ്ഞിട്ടില്ല...50 വര്‍ഷം എല്ലാം  മാറ്റി മറിച്ചു…..

അന്ന് രാത്രി ഭാഷയണ്ണന്‍ പാറുവിനെ മുറ്റത്തക്കു വിളിച്ചു..
‘’പാര്‍വതീ...നമുക്കു നാളെ ഒരൗട്ടിംഗിന് പോണം.ഒരു റിലാക്സ്…’’നല്ല ഭാഷയില്‍ ഭാഷയണ്ണന്‍ തുടങ്ങി…
‘’ആ പഴയ സിറ്റി ലോഡ്ജിലേക്കാണോ …..’’
പാറു ഭാഷയണ്ണനെ തുറിച്ചു നോക്കി ചിരിച്ചു...
പൊട്ടിച്ചിരിച്ചു...പിന്നെ അത് അട്ടഹാസമായി…. സ്നേഹാലയം ഇളകി മറിഞ്ഞു….

എന്റെ ഗായത്രിക്കുട്ടിക്ക്

Welcome…
prasanthkannom.blogspot.com

എന്റെ ഗായത്രിക്കുട്ടിക്ക്
………………………….................
‘’പ്രഷു നമുക്ക് വിവാഹം വേണ്ട…
ഇങ്ങനെ പ്രണയിച്ച് ജീവിക്കാം…അല്ലേലും കുടുംബ ജീവിതം...’’ ഗായത്രി മുഴുമിച്ചില്ല അവള്‍ അവന്റെ മുടിയിഴകളില്‍ കൈവിരലോടിച്ചു.
അവന്‍ ഒന്നും പറഞ്ഞില്ല.അവന്‍ ഈ ലോകത്തല്ലായിരുന്നു…

എഴാം ക്ളാസ്സിലെ പഠനക്കാലം .....
പ്രഷിയും നാണം കുണുങ്ങിയായ ഗോപുവും .ഒരാൾക്കൊരാൾജീവനാണ്‌ .
അയൽവാസികളായ കുട്ടികൾ പഠിക്കാനും മിടുക്കന്മാരാ ..ടീച്ചർമാർക്കും വല്ല്യ കാര്യാ …
"ടാ ..എനിക്കുവല്ലാതെ വയറു വേന ..."ഗോപു വയറു തടവിക്കൊണ്ട് പറഞ്ഞു
"പ്രസവ വേനയാണോ ..."പ്രഷി കളിയാക്കി ...
"അല്ലേടാ..എനിക്ക് പേടിയാകുന്നു ..രാവിലെ ന്റെ മൂത്രത്തിന് ചൊകന്ന കളറുണ്ടാർന്നു ."ഗോപുന് കരച്ചിൽ വന്നു
നാലു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു  ഒരാഴ്ച്ച അവൻ സ്കൂളിൽ വന്നില്ല ...

തിങ്കളാഴ്ച സ്കൂളിൽ വന്നപ്പോൾ അവനു വല്ലാത്ത ക്ഷീണമായിരുന്നു ..
"ഗോപു സൂചി വെച്ചോ ..ഒത്തിരി മരുന്നുണ്ടോ ." അവന്റെ  ഭാവം കണ്ട് പ്രഷിക്കു  സങ്കടായി
"എന്തൊക്കെയോ പ്രശ്നുണ്ട് ...."അച്ഛനുമമ്മേം സങ്കടത്തിലാ ഗോപു പ്രഷിയെ ദയനീയമായ് നോക്കി
"നീ വെഷമിക്കാതിരി, ചത്തു പോവോന്നുല്ലല്ലോ..."
പ്രഷി അവനെ തലോടി ഗോപു പുഞ്ചിരിക്കാന്‍ ശ്രമിച്ചു. പിന്നീട് എല്ലാ മാസങ്ങളിലും ഈ വേദന അവനെ ശല്യം ചെയ്തു കൊണ്ടേയിരുന്നു.

മദ്ധ്യവേനലവധിയായി...പറമ്പിലും പാടത്തും
ഓടിച്ചാടിനടന്ന്മാങ്ങയേറും,ഫുടബോളും,ക്രിക്കറ്റും….കുട്ടികള്‍ ആര്‍ത്തലക്കുന്നു…
‘’ടാ ഗോപു...എനി നീ എറീ….’’ ഓല മട്ടലിന്റെ ബാറ്റുമായ് പ്രഷി റെഡിയായ്
‘’ഇന്നു മതി...നിക്കു വയ്യ...സന്ധ്യയായി…’’ഗോപു പോകാന്‍ ധൃതികൂട്ടി..
‘’നമ്മക്ക് കൊളത്തീ കുളിച്ചിട്ടു പോകാം’’പ്രഷി ആവേശത്തിലാണ്.ഗോപൂനോടൊപ്പം കുളിക്കുന്നത്  ഓനിഷ്ടാ
കൊളത്തീന്ന് പ്രഷി ഗോപൂനെ തന്നെ നോക്കി നിന്നു.അവന്റെ ശരീരമാകെ മാറിയിരിക്കുന്നു.
ശരീരത്തില്‍ പെണ്‍കുട്ടികളുടേതു പോലെ വളര്‍ച്ചകള്‍...ഗോപു നാണിച്ച് കൈകള്‍ കൊണ്ടു മാറിടം മറച്ചു.
രണ്ടു പേരും ഒന്നും പറഞ്ഞില്ല…
ദിവസം ചെല്ലുന്തോറും അവരുടെ ഇഷ്ടം കൂടിവന്നു

മദ്ധ്യവേനലവധി കഴിഞ്ഞു സ്കൂള്‍ തുറന്നു..
എട്ടാം ക്ളാസ്സില്‍ പ്രഷി  സംകടത്തിലാ…
കൂടെഗോപുഇല്ല..
അവനിലുണ്ടായിക്കൊണ്ടിരിക്കുന്ന
ശാരീരീകമാറ്റങ്ങള്‍ കാരണം അവനെ സ്കൂളിലേക്കു വിട്ടില്ല…
കാലങ്ങളെല്ലാം മാറ്റിമറിച്ചു…
അവരുടെ ഇഷ്ടത്തെ ഇല്ലാതാക്കാന്‍ മാത്രം
ഒന്നിനു മായില്ല.

‘’പ്രഷു നീയെന്താ ഓര്‍ക്കുന്നേ..’’ അവന്റെ മാറത്ത്  ചാഞ്ഞിരുന്നു ഗായത്രി കൊഞ്ചി.
‘’ഗോപു നീയില്ലാതൊരു ജീവിതൂല്ലെനിക്ക്..’’
പ്രഷു അവളെ മാറോടണച്ചു..
രണ്ടുപേരും ബാംഗ്ളൂരില്‍ ഒരു ഇന്റര്‍ നാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സോഫ്റ്റവേര്‍ എഞ്ചിനിയര്‍മാരാണ്.
ഗായത്രിയെന്ന ഗോപു താന്‍ ഒരു ട്രാന്‍സ്ജെന്ററാണെന്ന അഭിമാനത്തോടെ
അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു.
ബാംഗ്ളൂരിലെ ആഡംബര സൗകര്യങ്ങളോടു കൂടിയ സ്വന്തം ഫ്ളാറ്റില്‍ പ്രഷു  ഗായത്രിക്ക് തണലായ് താങ്ങായ് തുണയായ്
ജീവിതത്തിന് നിറം പിടിപ്പിക്കുന്നു.
ആ ജീവിതത്തിലേക്ക് എത്തി നോക്കാന്‍
ആരേയും അനുവദിക്കാറില്ല.
എല്ലാം പകുത്ത കൂട്ടത്തില്‍ പ്രഷു അവന്റ ഒരു
കിഡ്നിയും ഗായത്രിക്കു നല്‍കിയിരുന്നു
കാലത്തിന്റെ ഗതിവേഗങ്ങളില്‍ അങ്ങിനെയെന്തല്ലാം….
‘’ഗോപു ഞാന്‍ തീരുമാനിച്ചു…’’ഒടുവില്‍ അവന്‍ നിശബ്ദത ഭഞ്ജിച്ചു…
‘’എന്താ…? ഗായത്രിക്ക് ആകാംക്ഷ അടക്കാനായില്ല..
‘’ഒരു വാവയെ ദത്തെടുക്കാന്‍…’’അവന്‍ ചിരിച്ചു..
അവളുടെ മാറൊന്നു പിടച്ചു...കണ്ണീര്‍ ധാരയായൊഴുകി. അവള്‍ പ്രഷുവിന് കണ്ണീരില്‍ കുതിര്‍ന്ന ഒരു ചുംബനം നല്‍കി ആ മാറില്‍ ഒട്ടിച്ചേര്‍ന്നു….

കവിളത്ത് മറുകുള്ള പെണ്‍കുട്ടി

Welcome….
prasanthkannom.blogspot.com
വായനാദിനം .....

കവിളത്ത് മറുകുള്ള പെണ്‍കുട്ടി
…………………………………....................
‘’ഹേയ്...വേണ്ട...അയ്യോ…!!’’അവന്‍ പിടിക്കും മുമ്പ് അവള്‍ ചാടി….അലറി കുതിച്ചൊഴുകുന്ന വളപട്ടണം പുഴയിലേക്ക് പിറകെ അവനും…
പുഴകലങ്ങി മറിഞ്ഞൊഴുകി ….

‘’ഇവളുടെ പേര്…? ഡോക്ടറുടെ ചോദ്യത്തിന്
അവനുത്തരമില്ല. 
‘’എന്തുപറ്റി…’’ ഡോക്ടര്‍ അസ്വസ്ഥനായി.
‘’സര്‍ എനിക്കിവളെ അറിയില്ല. പാലത്തില്‍ നിന്നും  ചാടുമ്പോഴാ ആദ്യമായി കാണുന്നേ.. ‘’.അവന്‍ നെടുവീര്‍പ്പിട്ടു..
‘’ബോധം തെളിഞ്ഞാലേ എന്തെന്കിലും പറയാനാകൂ..ഇത്തിരിസീരിയസാ…’’ഡോക്ടര്‍ക്കും പ്രതീക്ഷകുറവാ…
‘’ഇല്ല സാര്‍….രക്ഷപ്പെടും...അല്ലെന്‍കില്‍ ആ സമയത്ത് എന്റെ കാര്‍ അവിടെ എത്തുമായിരുന്നോ….’’അവന്റെ വിശ്വാസം ഉറച്ചതാണ്.

‘’ദിവസം രണ്ടു കഴിഞ്ഞിരിക്കുന്നു….ഒരു മാറ്റവുമില്ല’’ഡോക്ടര്‍ തീര്‍ത്തും നിരാശനാണ്
വലതു കവിളില്‍ മറുകുള്ള ഈ സുന്ദരിക്കുട്ടി
ഉണരുന്നതും കാത്തിരിപ്പാണവന്‍.
കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിലും ഈ പെണ്‍കുട്ടിയുടെ മിസ്സിംഗ് ഇതുവരെയും റിപ്പോര്‍ട്ടു  ചെയതിട്ടില്ല

‘’ആഴ്ച ഒന്നു കഴിഞ്ഞിരിക്കുന്നു….ഊരും പേരുമില്ലാത്ത ഈ പെണ്‍കുട്ടിക്കു വേണ്ടി
സത്യന്‍ ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ മുടക്കിയില്ലേ….സത്യന്…’’  ഡോക്ടറെ മുഴുമിപ്പിക്കാന്‍ അവന്‍ സമ്മതിച്ചില്ല.
‘’ആവശ്യത്തിലധികം എനിക്ക് തന്നിട്ടാ എന്നെ തനിച്ചാക്കി മമ്മീം ഡാഡീം യാത്രയായത്....
ആ ആക്സിഡെന്റില്‍ എന്റെ ലൈഫാ എനിക്ക് നഷ്ടായേ….എനിക്കു ബന്ധുക്കളായി വേറെ ആരൂല്ല സാര്‍ .’’
അവന്റെ കണ്ണീര്‍ ചാലിട്ടു.
‘’സത്യാ നീ നന്മയുള്ളോനാ…’’ഡോക്ടര്‍ അവന്റെ ചുമലില്‍ തലോടി.
ശാന്തമായി ഉറങ്ങുന്ന അവളെ നോക്കി അവനിരുന്നു.

‘’ഇന്നേക്ക്  മാസം മൂന്നായി ..വൈദ്യശാസ്ത്രത്തില്‍ ഇതിന് വിശദീകരണമില്ല. ഈ നിലയില്‍ എത്ര കാലം വരേയും തുടരാം. തലക്കേറ്റക്ഷതം….മറ്റ് ആന്തരിക അവയവങ്ങളെല്ലാം പെര്‍ഫെക്ടായി…..’’ഡോക്ടര്‍ വിശദീകരിച്ചു. അവളെ തേടി  ഒരാളും ഇതുവരെ എത്തിയില്ല..
‘’ഇനിഇവിടെകിടത്തണമെന്നില്ല..
കൊണ്ടുപോകാം….’’ഡോക്ടര്‍ കണ്ണീര്‍ തുടച്ചു.

ആംബുലന്‍സ് ചൂളം വിളിച്ചു കൊണ്ടു പാഞ്ഞു.
അവള്‍ ശാന്തമായി ഉറങ്ങുന്നു...മൂന്നു മാസം കൊണ്ട് അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു..
പാലമെത്തിയപ്പോള്‍ ആംബുലന്‍സ് ഒന്നു നിര്‍ത്താന്‍ അവന്‍ പറഞ്ഞു.’ഈ പാലത്തില്‍ വെച്ചാണ്…’  അവനില്‍ ആ ഓര്‍മ്മകള്‍ ഉണര്‍ന്നു.
ഒരു നിമിഷം എതിരെ ചീറിപ്പാഞ്ഞു വന്ന കാര്‍
ആംബുലന്‍സില്‍ വന്നിടിച്ചു...
ആ ആഘാതത്തില്‍ ആംബുലന്‍സ്
ഒന്നു വട്ടംകറങ്ങി മറിഞ്ഞു….
കുറച്ചു നേരത്തേക്ക് അവനൊന്നുമോര്‍മ്മയില്ല..
അവന്‍ റോഡില്‍ കമിഴ്ന്നു കിടക്ക്വാ…
തൊട്ടടുത്ത് നിന്ന് ഒരു ഞെരുക്കം..തേങ്ങല്‍
അവള്‍…..അവള്‍ ഉണര്‍ന്നു…
സിന്ധൂരം ചാര്‍ത്തിയതു പോലെ മൂര്‍ദ്ധാവില്‍ നിന്നും ചോര പൊടിയുന്നു…
അവന്‍ പൊട്ടിക്കരഞ്ഞു കൊണ്ട് അവളെ വാരിപ്പുണര്‍ന്നു…
അപ്പോഴേക്കും അവര്‍ക്കു ചുറ്റും ആളുകള്‍ കൂടിക്കൊണ്ടിരുന്നു..
ആ കാഴ്ച നിഴലായി...പിന്നെ മങ്ങി മങ്ങി…
അവനില്‍ വെറും ഇരുട്ട് മാത്രമായി…...‍

Wednesday, 14 June 2017

കിങ്കിണി

Welcome …
prasanthkannom.blogspot.com
ഒന്നുമറിയാത്ത പെണ്‍കുട്ടി..

കിങ്കിണി
…………...
“ദേവൂ ഈ ചെതലരിച്ച പേപ്പറെല്ലാം കത്തിച്ചേക്കു..”
വാസു നമ്പൂതിരി തിരക്കിലാണു.10 മണിക്ക് ഓഫീസിലെത്തണം.നൂറുകൂട്ടം കാര്യങ്ങളുണ്ട്.ഇന്നലെ ഫയലു തപ്പിയപ്പോൾ അലമാര മുഴുവൻ ചെതലാ…..ഇന്ന് കാലത്ത് മൊത്തം “ടെർമിനേറ്റർ” അടിച്ചു.ഇല്ലം പുതുക്കി പണിയാറായിട്ടുണ്ട്
“ചായ ഓഫീസിലെത്തി കഴിച്ചോളാം..” വാസു നമ്പൂതിരി കുളിച്ചൂന്ന് വരുത്തി റെഡിയായി.
“ ഇഡ്ഡ്ലീം ചട്ടിണീം...ഒക്കെ റെഡിയാ...ആർക്കു വേണ്ടിയാ ..”കഴിക്കാതെ
പോകുന്നതിൽ ദേവൂനു പരിഭവം.
“കിങ്കിണി(പാർവതി) എന്ത്യേ..? മൂന്നു വയസ്സുകാരി കളിപ്പാട്ടങ്ങളുമായി കാലത്തേ കളി തൊടങ്ങി.15 വർഷം നീണ്ട കാത്തിരിപ്പിൽ ഈ ദമ്പതികൾക്ക്  ഈശ്വരാനുഗ്രഹം കൊണ്ട് കിട്ടിയതാ ഈ തങ്കക്കുടത്തെ..തലേൽ വെച്ചാ പേനരിക്കും തഴെ വെച്ചാ ഉറുമ്പരിക്കും രണ്ടു പേരും അങ്ങിനാ നോക്കുന്നേ.
കിങ്കിണീടെ   ഒരു ചക്കരയുമ്മേം വാങ്ങി  വാസുനമ്പൂതിരി ധൃതിയിലിറങ്ങി...

കെട്ടിക്കിടക്കുന്ന ഫയലുകൾ വാസു നമ്പൂതിരിയെ ശാസം മുട്ടിച്ചു.
”ഉണ്ണീ ഇതെന്താ ..ഈ മേശ നിറയേ...“ അയാൾ പ്യൂണിനോട് തട്ടിക്കയറി
”എല്ലാം ഒപ്പിടാനുള്ള്യാ..സാറിനിന്നെന്താ പറ്റ്യേ..ആകെ ഒരു ടെൻഷൻ..“ ഉണ്ണി ചിരിക്കാൻ ശ്രമിച്ചു.
” സർ പഴം പൊരീം ചായേം..“ ഉണ്ണി മേശപ്പുറത്ത് വെച്ചു.

സമയം 11 ആയിക്കാണും
”ആയിരം പാദസരങ്ങൾ കിലുങ്ങീ...'' മൊബൈലില്‍ റിങ്ങ് ടോണ്‍ മുഴങ്ങി....അയാൾ കാൾ ഏടുത്തില്ലാ..ശ്രദ്ധ മുഴുവൻ ഫയലിലാ..
മൊബൈൽ വീണ്ടും വീണ്ടും ശബ്ദിച്ചു അയാൾ കാൾ കട്ടു ചെയ്തു കൊണ്ടേയിരുന്നു.
“സാറിനാ കാൾ...” ലാൻഡ് ഫോണെടുത്ത് ഉണ്ണി പറഞ്ഞു.അയാള്‍ കാള്‍ അറ്റന്‍റ് ചെയ്തു.
“വാസു ദേവൻ അല്ലെ.? സിറ്റി ഹോസ്പിറ്റലീന്നാ.’’  സംഭാഷണം അധികം നീണ്ടില്ല.

സിറ്റി ഹോസ്പിറ്റലിലെ ഇന്റെൻസീവ് കെയർ യൂറ്റിനു മുന്നിൽ വിശ്വനുണ്ട് (ദേവൂന്റെ ഏട്ടൻ)
“ദേവൂനു എന്താ പറ്റ്യേ.. വിശ്വാ? അയാൾ പരിഭ്രാന്തനായി...
”ദേവൂനു കൊഴപ്പൂല്ല വാസ്വാട്ടാ....കിങ്കിണി....“ വിശ്വൻ കുട്ടിയെപ്പോലെ കരഞ്ഞു.
“എന്താ എന്റെ പൊന്നൂട്ടിക്ക്..” അയാളുടെ ഒച്ച പൊറത്തുവന്നില്ലാ
“ഐ സി യൂ ലാ...പോയിസണാ..രാവിലെ കളിച്ചൊണ്ടിരുന്നപ്പോൾ...ടെർമിനേറ്ററിന്റെ കുപ്പിയെടുത്തവൾ...ദേവു കണ്ടപ്പൊൾ ഇത്തിരി വൈകിപ്പോയി..വാസ്വേട്ടാ....” ആസ്പത്രി കെട്ടിടം ഇളകി മറിയുന്നതായി അയാൾക്കു തോന്നി.താൻ  ഭാരമില്ലാതെ ഒരു ബലൂണു പൊലെ ആകാശത്തേക്കുയരുകയാണ്..അവിടെ വെള്ളി മേഘങ്ങൾക്കിടയില്‍ വെള്ളയുടുപ്പിട്ട ഒരു കൊച്ചു മാലാഖ...“കിങ്കിണി”..അവൾ തുള്ളിച്ചാടി വന്നു അച്ഛന്റെ കവിളിൽ ഒരു ചക്കരയുമ്മ നല്കി..പിന്നെയവൾ മറഞ്ഞു.....ആ ശൂന്യതയിൽ അയാള്‍ എങ്ങോട്ടോ പറന്നു പോയി...

Tuesday, 13 June 2017

കുഞ്ഞൂട്ടന്‍

Welcome …
prasanthkannom.blogspot.com
പെണ്ണിന്റെ വിധിയെന്നു പറയാമോ….?

കുഞ്ഞൂട്ടന്‍
……………………...
“എവിടേക്കാ വരേണ്ടേ...?” ഗീതുവാ...
“നാം ആദ്യം കണ്ടു മൂട്ടിയ സ്ഥലത്ത്..''
മെസ്സെഞ്ചർ നോക്കി രമേശൻ കണ്ണു തുടച്ചു..
ഏഴു വർഷം..കുടുംബകോടതി...കേസ്..
ഇവയ്ക്കൊന്നും സാധിക്കാത്തത് ഫേസ്ബുക്ക് മെസെഞ്ചറിനു സാധിച്ചു...മുഖം നോക്കാതെ എല്ലാം പറഞ്ഞു തീർത്തു...കാറ്റും കോളുമടങ്ങി.
രമേശൻ നെടുവീർപ്പിട്ടു...  അവര്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു .അല്ലേലും രമേശൻ ഡൈവേർസിനെതിരായിരുന്നു,ഗീതൂനെ അത്രയ്ക്കിഷ്ടായിരുന്നു.ചില നേരത്തുള്ള അവളുടെ വാശി.... അവളുടെ മാമൻ..അങ്ങേരാ എല്ലാം വഷളാക്കിയതു..രമേശൻ പല്ലു കടിച്ചു.

“അച്ഛാ...” കുഞ്ഞൂട്ടൻ പെട്ടെന്നു മടിയീൽ  വന്നു കേറ്യപ്പൊൾ രമേശൻ ഞെട്ടിപ്പോയി..നാലു വർഷായി കുഞ്ഞൂട്ടൻ(ശ്രാവൺ) അച്ഛനൊപ്പമാ...അച്ഛനെയവന്  ജീവനാ...
“കുഞ്ഞൂട്ടാ നാളെ നമുക്കൊരിടം വരെ പോണം’’. രമേശൻ മോനെ ചേർത്തു പിടിച്ചു..
“അമ്മേന ക്കാണനല്ലേ...? ..നിക്കറിയാം”..
മോൻ മനസ്സു വായിക്കുന്നത് ഇതാദ്യമല്ല.
അമ്മയേ അവനിഷ്ടാ..സ്കൂളീ വന്ന് എന്തൊക്കെ സമ്മാനാ  അവനു കൊടുക്കുന്നേ..അമ്മേം ഒരു സ്കൂളിലേ ടീച്ചറാണെന്നവനറിയാം...
അച്ഛ്നൂമമ്മേം ഒരു വീട്ടീ താമസിക്കുന്നത് അവന്റെ സ്വപ്നാ...
ആ രാത്രിയിൽ അച്ഛൻ മോന്  ഒരു പാട് കഥകൾ പറഞ്ഞു കൊടുത്തു.വേഗം നേരം പുലരണേന്നവൻ പ്രാർത്ഥിച്ചു…

“അച്ഛാ.. അച്ഛാ..നേരം വെളുത്തു..” അവൻ കുലുക്കി വിളിച്ചു..
“അച്ഛാ എണീക്ക്...അച്ഛാ..”കമിഴ്ന്നു കിടന്നിരുന്ന രമേശനെ അവൻ വലിച്ചു മലർത്തി..
“അച്ഛാ കണ്ണു തൊറക്കച്ചാ...”അവനു ദേഷ്യോം സങ്കടോം വന്നു..
“ഇന്ന് അമ്മേന കാണാൻ പോണ്ടല്ല്യേ..അച്ഛാ...” ആ വിളിയൊന്നും രമേശൻ കേട്ടില്ലാ..രാത്രിയുടെ ഏതോ യാമത്തിൽ അയാൾ നിശബ്ദമായി കുഞ്ഞൂട്ടനേം സ്നേഹിക്കുന്ന എല്ലാരേം വിട്ട്  ഏതോ ഒരജ്ഞാത ലോകത്തെക്കു പോയിരുന്നു.കുഞ്ഞൂട്ടന്റെ വിളി കരച്ചിലായ്...പിന്നെ നിലവിളിയായി മാറി...

Saturday, 10 June 2017

ബാഹുബലി

Welcome…
prasanthkannom.blogspot.com
ഇത് മനുവിന്റെ സ്വന്തം പെണ്ണ് …

ബാഹുബലി
…………….........
“ഹലോ...മനൂ...എവിടെയാണ് ....എത്ര നേരായി ഞാൻ ട്രൈ ചെയ്യുന്നൂന്നറിയൊ..?” അവൾക്കു പരിഭവം
“ടീ ഞാൻ ഡ്യൂട്ടീലാ..ഒരു മരം വീണു ലൈൻ മുറിഞ്ഞിരിക്ക്വാ..ശരിയാക്ക്വാ..നല്ല മഴേം ണ്ട്....കഴിഞ്ഞാ ഞാൻ വിളിക്കാം...” മനു അങ്ങിനേയാ.സമയോം കാലോം നോക്കാതെ ഡ്യൂട്ടി ചെയ്യും ഇതു പോലൊരു ലൈന്മാനെ കിട്ടാൻ ഇലക്ട്രിസിറ്റി ബോര്‍ഡ് പുണ്യം ചെയ്യണം.
Ok പറഞ്ഞു ഫോൺ കട്ടു ചെയ്തെങ്കിലും അവൾ ഹാപ്പിയല്ല.പ്രണയിച്ചു തുടങ്ങിയ അന്നു തൊടങ്ങീതാ ഈ വിളി... മനൂവായിട്ട് ഒത്തിരി  കിന്നരിക്കണം.
തടി മിടുക്കും സൌന്ദര്യവും ഒത്തിണങ്ങിയ ചെക്കൻ അവളുടെ ഭാഷയിൽ ബാഹുബലി രണ്ടാമൻ.എന്തായാലും നാളെ ഇവരുടെ കല്യാണാ...
താഴെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു  വിരുന്നു കാരുടേയും ബന്ധുക്കളുടേയും തിരക്കാണു ഇന്നു ബിരിയാണിയാ..നാളെ നല്ല സദ്യേം..
“നീ ഈ മോളില്‍ എന്തെടുക്ക്വാ... ദെ നിന്റെ കൂട്ടുകാരികളൊക്കെ വന്നിരിക്കുന്നു.” അമ്മയാ തിരക്കിലാണു.എന്തു കൂട്ടം കാര്യങ്ങളാ.
അന്നത്തെ രാവു പുലർത്താൻ അവൾ നന്നേ പാടു പെട്ടു.

“ഈശ്വരാ ക്ളോക്കിൽ സമയം ഏഴു കഴിഞ്ഞിരിക്കുന്നു..ഈ അമ്മയ്ക്കെന്തു പറ്റി അമ്പലത്തീ പോകാൻ കാലത്തു വിളിക്കാന്നു പറഞ്ഞിട്ടു  12 മണിക്കാ മുഹൂര്‍ത്തം…’’അവൾ ചാടി എഴുന്നേറ്റ് നേരെ അടുക്കളീലേക്കോടി...
അടുക്കള ശൂന്യം...പുറത്ത് ആളുകൾ കുശു കുശുക്കുന്നു..
“ശാരദേച്ചീ അമ്മയോട്ത്തൂ...” ഉത്തരൂല്ലാ..
“മോളേ അമ്മയ്ക്കു ചെറിയൊരു തലചുറ്റൽ...വല്ല്യമ്മാമന്റെ കൂടെ ആശൂത്രി വരേ പോയതാ.’’.കണ്ണേട്ടനാ മറുപടി പറഞ്ഞേ.
”ന്റെ കല്യാണായിട്ട്...ന്റമ്മയ്ക്ക്…’’ അവൾ വിങ്ങിപ്പൊട്ടി.
“മോളേ നീ പടിപ്പും വെവരൂള്ളോളല്ലേ..
വെഷമിക്കാതിരി.“ കണ്ണേട്ടൻ അവളെ സമാധാനിപ്പിച്ചു….

ആസ്പത്രി നെറെയെ ആളുകൾ.
”വല്ല്യമ്മാമാ..എവിടേന്റെമ്മ..“ അവൾ പരിഭ്രാന്തയായി..
റൂം നമ്പർ 15 ൽ കട്ടിലിനു ചുറ്റും ആളുകൾ..
”അമ്മ...?''  അവളുടെ നെഞ്ചിടിച്ചു..
ആളുകൾ മാറിക്കൊടുത്തു അവൾ കട്ടിലിനടുത്തെത്തി.
“മനൂ....!!'' അവളുടെ നിലവിളി ആസ്പത്രിയെ പ്രകമ്പനം കൊള്ളിച്ചു.ഒരു മൂലയിൽ കരഞ്ഞിരിക്കുന്ന അമ്മയെ അവൾ കണ്ടു.എല്ലാവരും തനിക്കു ചുറ്റും കറങ്ങുന്നത് അവളറിഞ്ഞു..അവൾ വീണ്ടും സൂക്ഷിച്ചു നോക്കി..മനു അവളെ നോക്കി ചിരിച്ചു..അവന്റെ കണ്ണീരിന് തിളക്കംവെച്ചു..'ഇന്നലത്തേ കനത്ത   ത്ത മഴയില്‍ ലൈന്‍ ശരിയാക്കി പോസ്റ്റില്‍ നിന്നെറങ്ങുമ്പോള്‍ ….'മനൂന് ഓര്‍ത്തെടുക്കാനാവുന്നില്ല...നട്ടെല്ലിനാ പരിക്ക്…
കാലുകള്‍ തളര്‍ന്നിരിക്ക്വാ….ഓപ്പറേഷന്‍ കഴിഞ്ഞാലെ എന്തെന്കിലും പറയാനാകൂ…
‘’മിനീ...നമുക്കൊരുമിക്കാന്‍…ഇല്ല...വേണ്ട..’’ വാക്കുകള്‍ മുറിഞ്ഞു മനു കരയുകയാണ്
‘’ഇല്ല ..മനു ഇല്ലാതെ ...നിക്കൊരു ജീവിതൂല്ല…
മിനി ഈ ഭൂമീലൂണ്ടാവില്ല...സൂര്യന്‍ ഉദിക്കാതിരുന്നേക്കാം...ന്നാലും ...ന്റെ തീരുമാനം മാറില്ല...ഒരു ജന്മം മുഴുവന്‍ ഞാന്‍ നിന്നെ പരിചരിച്ചോളാം…’’അവള്‍ തലതല്ലിക്കരഞ്ഞു.അവളുടെ തീരുമാനത്തെ
മാറ്റാന്‍ ആര്‍ക്കുമായില്ല…

സമയം കൃത്യം 12 മണി
15ാം നമ്പര്‍ റൂം വിവാഹ മണ്ഡപമായി
കൂടി നിന്ന ബന്ധുക്കളേയും ഡോക്ടര്‍മാരേയും
മറ്റു ആസ്പത്രി ജീവനക്കാരേയും സാക്ഷിയാക്കി
ആ ബെഡില്‍ കിടന്ന് മനു മിനിയുടെ കഴുത്തില്‍
മിന്നുചാര്‍ത്തി...പരിസരം മറന്ന് മനു മിനിയുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു...അവരുടെ കണ്ണീര്‍ കൂടി നിന്നവരിലും മഴയായ് പെയ്തിറങ്ങി…..

Wednesday, 7 June 2017

പെരുമഴയത്ത്

Welcome …
prasanthkannom.blogspot.com
ഇത് ജാനൂട്ടിയുടെ സാക്ഷ്യം..?

പെരുമഴയത്ത്
………………..........
ജാനൂട്ടി വാതിൽ വലിച്ചു തുറന്നു
“ആന്റി ഇതു ഞാനാ..രാഹുൽ”
അവൻ ആകെ നനഞ്ഞൊലിക്കുകയാണു.അവന്റെ ഒരു നോട്ടോം പരിഭ്രമോം….
പുറത്ത് കാറ്റും കോളും ശക്തമായി പെരുമഴയും....
“ഏന്താടാ ഈ പാതിരാക്ക്..”ജാനൂട്ടി പരിഭ്രമിച്ചു.
“ആന്റി ഞാൻ..” അവന്റെ ഒച്ചയടഞ്ഞു
“ഇതേതാടാ ഈ പെണ്ണ്...” നനഞ്ഞൊട്ടിയ   ചൂരിദാറിട്ട കറുത്ത പെൺകുട്ടിയെ കണ്ട് ജാനൂട്ടി ശരിക്കും ഞെട്ടി.
“ആന്റി കുറെ പേർ ഈ കുട്ടിയേ....” വാക്കുകൾ മുറിഞ്ഞു.
രണ്ടു പേരെയും അകത്തു കടത്തി മാറാൻ ഉടുപ്പും നല്കി ഒരു കട്ടനുമിട്ട്, ജാനൂട്ടി രാഹുലിനെ തുറിച്ചു നോക്കി..
“ഈ പെണ്ണെന്താടാ ഊമയാണോ...എവിടേന്നു കിട്ടിയെടാ ഈ സാധനത്തെ..” ജാനൂട്ടിക്കു ശരിക്കും ദേഷ്യം വന്നു..
“ആന്റീ ഞാൻ പറഞ്ഞത് നേരാ.. റെയില്‍വേ സ്റ്റേഷനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ വെച്ച് അവർ ഈ പെണ്ണിനെ...” രാഹുൽ വല്ലാതായി..
“ഇവളുടെ മുഖം കണ്ടപ്പൊ..ഉപേക്ഷിക്കാൻ കഴിഞ്ഞില്ല...പിന്നീടാ അറിഞ്ഞെ ഇവൾ ഊമയാണെന്ന്..” രാഹുൽ ദീർഘമായി ശ്വസിച്ചു.
‘കറുപ്പാണെങ്കിലും നല്ല ചന്തമുള്ള പെണ്ണ്...’ ജാനൂട്ടിയുടെ ആത്മഗതം
“ഇവളെ എന്തു ചെയ്യാനാ പ്ളാൻ..കൊണ്ടു വിടേണ്ടെ...” രാഹുൽ തല താഴ്ത്തിയിരുന്നു.
“എന്താടാ..” ജാനൂട്ടി ഒച്ചയുയർത്തി.
“ഞാന്‍ ഇതിന്റെ ബിസ്സിനസ്സു  തന്നെ തൊടങ്ങീന്ന് പറീക്കണൊ..? ആ ശബ്ദത്തിൽ ഒരു സങ്കടം ഒളിഞ്ഞു കിടന്നിരുന്നു.
”നേരം വെളുത്താ കൊണ്ടു വിട്ടേര്  എവിടേക്കെങ്കിലും..“അതു ജാനൂട്ടിയുടെ കല്പനയായിരുന്നു.
”ആന്റീ ഞാനിവളെ വിടില്ല ...കെട്ടാൻ പോവ്വാ...“രാഹുൽ ഉറച്ച സ്വരത്തിലാണ്.
”കെട്ടാനോ..കൂലിപ്പണീം പ്രാരാബ്ധൂമുള്ള നീയോ.. അതും ഈ ഊമപ്പെണ്ണിനെ...നുക്ക് പ്രാന്തായാ..? ജാനൂട്ടിക്ക് ഒന്നും തിരിയാതായി.
“ ഇവൾ എന്റെ പെണ്ണായി.. തോരാ മഴയെ സാക്ഷിയാക്കി ആളൊഴിഞ്ഞ ആ റെയിൽവേ പ്ളാറ്റുഫോമിൽ ഞങ്ങളൊന്നായി..ഇവളെ ഞാൻ ചതിക്കൂല ആന്റീ..”രാഹുൽ വിങ്ങി.
പെണ്ണിന്റെ കണ്ണീർ മഴച്ചാലായി ഒലിച്ചിറങ്ങി.ജാനൂട്ടി അമ്മയെപ്പോലെ അവളെ മാറോടു ചേർത്തടുക്കി.പുറത്ത് കാറ്റും കോളും തെല്ലൊന്നു ശാന്തമായി...